തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

ഒരു മാസമായി കൂടെയുണ്ടായിരുന്ന അരുമക്കുഞ്ഞിനെ തിരിച്ചേല്പിക്കുമ്പോൾ അറിയാതെ ഒന്ന് വിതുമ്പിപ്പോയി ഈ അമ്മയും . അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവ് ആയപ്പോൾ ആറുമാസക്കാരന് ജീവനും സ്നേഹവും പകുത്തു നൽകാൻ ‘അമ്മ’യായി ഡോ.മേരി അനിത എത്തിയത് കൈയടിയോടെയാണ് സാക്ഷരകേരളം സ്വീകരിച്ചത് .കോവിഡ് 19 സ്ഥീരീകരിച് ചികിത്സയിലായ ദമ്പതികളുടെ 6 മാസം പ്രായമായ കുഞ്ഞിനെ ഒരു മാസം പരിപാലിച്ച ശേഷം മാതാപിതാക്കൾക്ക് കൈമാറുമ്പോൾ വിതുമ്പുന്ന സന്നദ്ധ പ്രവർത്തക മേരി അനിതയുടെ ചിത്രം ഇന്ന്സോ ഷ്യൽമീഡിയയിൽ വൈറൽ ആയി . എ.എഫ് .പിയുടെ ഫോട്ടോഗ്രാഫർ ആയ അരുൺചന്ദ്ര ബോസ് ആണ് ഈ ചിത്രം ക്യാമെറയിൽ പകർത്തിയത് .

ചിത്രം : അരുൺ ചന്ദ്രബോസ്


മാതാപിതാക്കൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നതിനെത്തുടർന്നു നോക്കാൻ ആളില്ലാതിരുന്ന ആറുമാസം പ്രായം ഉള്ള കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തതിലൂടെ ഡോക്ടർ മേരി അനിത വാർത്തകളിൽ നിറഞ്ഞിരുന്നു . കുട്ടിയുടേത് നെഗറ്റീവ് ആയിരുന്നു .തുടർന്നാണ് മേരി അനിത കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് .

അച്ഛനും അമ്മയും പോസിറ്റീവ് ആകും വരെ കൂടെക്കഴിഞ്ഞ കുഞ്ഞിനെ ആര് ഏറ്റെടുക്കുമെന്നത് ആരോഗ്യ വകുപ്പിന് ആശങ്കയും വെല്ലുവിളിയുമായിരുന്നു . രക്ത ബന്ധം കൊണ്ടല്ല, സ്നേഹം കൊണ്ടാണ് ആറുമാസക്കാരനായ അല്ലുവിന് ഡോ.മേരി അനിത അമ്മയായത് . അല്ലുവിൻ്റെ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായി കൊച്ചിയിൽ ചികിത്സയിലായിരുന്നു .
ദില്ലിയിൽ നിന്ന് എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം . നാട്ടിൽ എത്തിയ ഉടനെ അച്ഛൻ കോവിഡ് പോസിറ്റീവായി . പിന്നാലെ അമ്മയും. ദില്ലിയിൽ നഴ്സായി ജോലി ചെയ്യുന്ന ഇരുവർക്കും ജോലിക്കിടയിലാണ് കോവിഡ് പിടിപെട്ടതെന്ന് സംശയിക്കുന്നു.അച്ഛനും അമ്മയും പോസിറ്റീവ് ആകും വരെ കൂടെക്കഴിഞ്ഞ കുഞ്ഞിനെ ആര് ഏറ്റെടുക്കുമെന്നത് ആരോഗ്യ വകുപ്പിന് ആശങ്കയും വെല്ലുവിളിയുമായി. രണ്ടു ദിവസം പല തലത്തിൽ അന്വേഷണങ്ങൾ നടന്നു.
ജില്ലയിലെ ദുരിത നിവാരണ സമിതി അംഗവും സാമൂഹിക പ്രവർത്തകയുമായ ഡോ.മേരി അനിത , താൻ കുഞ്ഞിനെ നോക്കിക്കൊള്ളാം എന്ന് സ്വമേധയാ അറിയിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തുംവരെ കുഞ്ഞ് ആരുടേതാണെന്നോ എവിടുന്ന് വന്നതാണെന്നോ അനിതയ്ക്ക് അറിവുണ്ടായിരുന്നില്ല. സ്ക്കൂൾ കുട്ടികളായ മൂന്ന് മക്കൾക്ക് ഏതാനും ദിവസത്തേയ്ക്കുള്ള ആഹാരം ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച ശേഷമാണ് ഈ ദൗത്യത്തിനായി എത്തിയത്.

ആദ്യം ആശങ്കപ്പെട്ടെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനാണെന്നറിഞ്ഞപ്പോൾ ഭർത്താവും സമ്മതം മൂളി. ആശുപത്രി അധികൃതരും ഇതിൻ്റെ വരുംവരായ്കകൾ ബോധ്യപ്പെടുത്തി.കഴിഞ്ഞ 15 വർഷമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് ഡോ.മേരി അനിത. സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഇവർ ജീവിതത്തിൻ്റെ നല്ലൊരു സമയവും ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണ്. ലോക്ഡൗൺ കാലത്ത് വീട്ടിലെ അടുക്കയിൽ ഭക്ഷണമുണ്ടാക്കി ദിവസവും നിരവധി പേരുടെ വിശപ്പടക്കി.

:അനൂപ് ചാലിശ്ശേരി

Related Posts

മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

Comments Off on മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

Comments Off on വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു

Comments Off on ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു

ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

Comments Off on ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

Comments Off on മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

മേഘ്ന രാജ് അമ്മയായി

Comments Off on മേഘ്ന രാജ് അമ്മയായി

കൊച്ചി: നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം

Comments Off on കൊച്ചി: നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം

ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

Comments Off on ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Comments Off on കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കന്മദം സിനിമയിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ അന്തരിച്ചു

Comments Off on കന്മദം സിനിമയിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ അന്തരിച്ചു

കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Comments Off on കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Create AccountLog In Your Account%d bloggers like this: