ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

കേരളത്തിലെ ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടർ തിരൂർ എക്സൈസ് സർക്കിൾ ഓഫീസിൽ ചുമതലയേറ്റു. ഷൊർണൂർ സ്വദേശി ഒ.സജിതയാണ് സ്ത്രീകൾക്കും എക്സൈസ് ഇൻസ്പെക്ടർമാരാവാമെന്ന സർക്കാർ ഉത്തരവിനുശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിത.

സ്ത്രീകൾക്കെന്താണ് കുഴപ്പം എന്ന് സംസ്ഥാനത്തെ ആരോഗ്യമന്ത്രി കെ. കെ ശൈലജ നിയമസഭയിൽ വെച്ച് ചോദിച്ചിട്ട് അധിക നാളുകൾ ആയിട്ടില്ല . അത് തന്നെയാണ് സംസ്ഥാനത്തെ ആദ്യ എക്സൈസ് ഇൻസ്‌പെക്ടർ തന്‍റെ പദവിയിലൂടെ സമൂഹത്തോട് ചോദിക്കുന്നത് . 2016 ലാണ് വനിതകൾക്കും എക്സൈസ് ഇൻസ്പെക്ടർ ആകാമെന്ന സർക്കാർ തീരുമാനം വരുന്നത്.

2014ൽ സിവിൽ എക്സൈസ് ഓഫിസറായി സർവീസിൽ കയറിയ സജിത വകുപ്പുതല പരീക്ഷയെഴുതി വിജയിച്ച് ഇൻസ്പെക്ടർ പദവിയിലെത്തുന്ന പ്രഥമ വനിതയുമായി . നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും സർവീസിലേക്ക് കൂടുതൽ വനിതകൾ വരുമെന്നാണ് പ്രതീക്ഷയെന്നും സജിത പറഞ്ഞു. തൃശൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസറായിരുന്നു സജിത. ഷൊർണ്ണൂർ ചുഡുവാലത്തൂർ സ്വദേശി കെ.ജി.അജിയുടെ ഭാര്യയാണ്. ഏഴാം ക്ലാസുകാരിയായ മകളുമുണ്ട്.

Related Posts

സമ്പൂർണ ലോക്ക്ഡൗൺ അപ്രായോ​ഗികം; മന്ത്രിസഭാ തീരുമാനം

Comments Off on സമ്പൂർണ ലോക്ക്ഡൗൺ അപ്രായോ​ഗികം; മന്ത്രിസഭാ തീരുമാനം

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

Comments Off on ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

നന്മവെളിച്ചങ്ങൾ ….

Comments Off on നന്മവെളിച്ചങ്ങൾ ….

സ്വർണ വില വീണ്ടും കുറഞ്ഞു

Comments Off on സ്വർണ വില വീണ്ടും കുറഞ്ഞു

അണ്‍ലോക്ക് നാലാം ഘട്ടം; മെട്രോ സര്‍വീസുകളും സിനിമാ തീയേറ്ററുകളും അനുവദിച്ചേക്കും

Comments Off on അണ്‍ലോക്ക് നാലാം ഘട്ടം; മെട്രോ സര്‍വീസുകളും സിനിമാ തീയേറ്ററുകളും അനുവദിച്ചേക്കും

കോവിഡ് : അങ്കമാലി സ്റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ

Comments Off on കോവിഡ് : അങ്കമാലി സ്റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ

ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

Comments Off on ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി

Comments Off on സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി

അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

Comments Off on അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

Comments Off on മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: