ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

Comments Off on ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

45 പേർക്ക് രോഗമുക്തി
ജില്ലയിൽ തിങ്കളാഴ്ച  42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെൺകുട്ടി), ആലപ്പുഴയിൽ നിന്ന് വന്ന കുടുംബാംഗവുമായുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അന്നമനട സ്വദേശി (47, പുരുഷൻ), സമ്പർക്കം മൂലം രോഗം പകർന്ന പുത്തൻചിറ സ്വദേശി (31, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇരിങ്ങാലക്കുട സ്വദേശി (68, പുരുഷൻ), കുവൈറ്റിൽ നിന്ന് വന്ന കുടുംബാംഗവുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എടത്തിരിത്തി സ്വദേശി (47, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി ( 35, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊരട്ടി സ്വദേശി (63, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന വേളൂർക്കര സ്വദേശി (35, പുരുഷൻ), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ (20, പുരുഷൻ), (50, പുരുഷൻ), പട്ടാമ്പി മാർക്കറ്റിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 7 പേർ പാഞ്ഞാൾ സ്വദേശി (38, പുരുഷൻ), ചൂണ്ടൽ സ്വദേശികളായ (32, 16, 21 വയസ്സുളള പുരുഷൻമാർ), ദേശമംഗലം സ്വദേശി (49, പുരുഷൻ), കടവല്ലൂർ സ്വദേശി(49, പുരുഷൻ), വള്ളത്തോൾ നഗർ സ്വദേശി (56, പുരുഷൻ), ജൂൺ 18 ന് ഉത്തരാഖണ്ഡിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ (31, പുരുഷൻ), ജൂൺ 21 ന് തിരുവനന്തപുരത്ത് നിന്ന് വന്ന ബിഎസ്എഫ് ജവാൻ (37, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ(37, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ (56, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ (31, പുരുഷൻ), ജൂൺ 18 ന് രാജസ്ഥാനിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ(42, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ (51, പുരുഷൻ), ജൂലൈ 1 ന് സൗദിയിൽ നിന്ന് വന്ന എസ്എൻപുരം സ്വദേശി (42, പുരുഷൻ), ജൂലൈ 3 ന് ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (40, പുരുഷൻ), ജൂൺ 30 ന് കുവൈറ്റിൽ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി (38, പുരുഷൻ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന ചാമക്കാല സ്വദേശി (52, പുരുഷൻ), ജൂൺ 28 ന് ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂലൈ 6 ന് ദുബായിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി (37, പുരുഷൻ), ജൂലൈ 14 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (28, സ്ത്രീ), ജൂലൈ 1 ന് ഖത്തറിൽ നിന്ന് വന്ന കരുമാത്ര സ്വദേശി (22, പുരുഷൻ), ജൂലൈ 6 ന് ജിദ്ദയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി (36, പുരുഷൻ), ജൂലൈ 14 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (33, പുരുഷൻ), ജൂൺ 27 ന് ഷാർജയിൽ നിന്ന് വന്ന പോട്ട സ്വദേശി (56, പുരുഷൻ), ജൂലൈ 1 ന് ദുബായിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (31, പുരുഷൻ), ജൂലൈ 6 ന് ബിഹാറിൽ നിന്ന് വന്ന കെഎസ്ഇയിൽ ജോലി ചെയ്യുന്ന (24, പുരുഷൻ), ജൂലൈ 6 ന് ബിഹാറിൽ നിന്ന് വന്ന കെഎസ്ഇയിൽ ജോലി ചെയ്യുന്ന (52, പുരുഷൻ), ജൂലൈ 14 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (43, പുരുഷൻ), ജൂലൈ 6 ന് ബീഹാറിൽ നിന്ന് വന്ന കെഎസ്ഇയിൽ ജോലി ചെയ്യുന്ന (29, പുരുഷൻ), ജൂലൈ 10 ന് ബാംഗ്ലൂരിൽ നിന്ന് വന്ന കടവല്ലൂർ സ്വദേശി (29, പുരുഷൻ), എന്നിങ്ങനെ ജില്ലയിൽ ആകെ 42 കേസ്സുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 866 ആയി. ഇതു വരെ രോഗമുക്തരായവർ 545 ആണ്. രോഗം സ്ഥിരീകരിച്ച 302 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13515 പേരിൽ 13184 പേർ വീടുകളിലും 331 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 85 പേരെയാണ് തിങ്കളാഴ്ച (ജൂലൈ 20) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 862 പേരെ തിങ്കളാഴ്ച (ജൂലൈ 20) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1303 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
തിങ്കളാഴ്ച (ജൂലൈ 20) 364 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 20747 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 17745 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 3002 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 9235 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച (ജൂലൈ 20) 380 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 51559 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 97 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച (ജൂലൈ 20) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 300 പേരെ ആകെ സ്‌ക്രീൻ ചെയ്തു.

Related Posts

അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Comments Off on അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

“ശബരി പോയി: സുഹൃത്തിന്‍റെ വിയോഗത്തില്‍ കണ്ണീരോടെ കിഷോര്‍ സത്യ

Comments Off on “ശബരി പോയി: സുഹൃത്തിന്‍റെ വിയോഗത്തില്‍ കണ്ണീരോടെ കിഷോര്‍ സത്യ

 പെരിഞ്ഞനം : സർദാർ ഗോപാലകൃഷ്ണൻ റോഡ് പുനർനിർമ്മാണം ആരംഭിച്ചു 

Comments Off on  പെരിഞ്ഞനം : സർദാർ ഗോപാലകൃഷ്ണൻ റോഡ് പുനർനിർമ്മാണം ആരംഭിച്ചു 

കെ.എസ്​.ആർ.ടി.സി ദീർഘദൂര ബസ്​ സർവീസുകൾ നാളെ ആരംഭിക്കും

Comments Off on കെ.എസ്​.ആർ.ടി.സി ദീർഘദൂര ബസ്​ സർവീസുകൾ നാളെ ആരംഭിക്കും

ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 351 പേർക്ക് കോവിഡ്; 190 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അന്തിക്കാട്: കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്

Comments Off on അന്തിക്കാട്: കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്

ജില്ലയിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഡോക്ടർ വധം: പ്രതി അറസ്റ്റിൽ

Comments Off on ഡോക്ടർ വധം: പ്രതി അറസ്റ്റിൽ

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

സാമൂഹികവ്യാപനം:ചികിത്സക്കായി ജില്ലയിൽ കൂടുതൽ കെട്ടിടങ്ങൾ ഏറ്റെടുത്ത് കളക്ടർ

Comments Off on സാമൂഹികവ്യാപനം:ചികിത്സക്കായി ജില്ലയിൽ കൂടുതൽ കെട്ടിടങ്ങൾ ഏറ്റെടുത്ത് കളക്ടർ

Create AccountLog In Your Account%d bloggers like this: