Breaking :

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

അവൾ തൃശ്ശൂക്കാര്ടെ സ്വന്തമായിരുന്നു.എന്നിട്ടും തൃശ്ശൂക്കാരിൽ പലരും അവളുടെ പേരു പോലും തെറ്റിച്ചാ പറയാറ്.

അവൾടെ ശരിയായ പേര് സപ്ന എന്നായിരുന്നു . പക്ഷെ , തൃശ്ശൂക്കാരിൽ ഭൂരിഭാഗം പേർക്കും അവൾ അന്നും ഇന്നും സ്വപ്നയായിരുന്നു.തൃശൂരിലെ ആദ്യകാല തിയേറ്റർ ആയ സപ്നയുടെ ബോർഡ് ആണ് ഇപ്പോൾ ആക്രിക്കടയിൽ കിടക്കുന്നതു .സപ്ന നിന്നിരുന്ന സ്‌ഥലം ജോയ് ആലുക്കാസ് സ്വാന്തമാക്കിയതിനു പിന്നാലെ അവിടെ ഷോപ്പിംഗ് മാള് വരാനുള്ള പണികൾ ആരംഭിച്ചു കഴിഞ്ഞു .


സപ്ന തിയേറ്റർ ഒരു തൃശ്ശൂർക്കാരനെ ഓർമകളിൽ ….

എന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ തിയ്യേറ്ററുകളില്ല . വെറും കൊട്ടകകൾ മാത്രം.മുണ്ടൂർ രാധാകൃഷ്ണ മാത്രമേ കുട്ടിക്കാലത്ത് എന്നിൽ ഉണ്ടായിരുന്നൊള്ളൂ . അക്കാലത്ത് ഏറ്റവും കൂടുതൽ സിനിമകൾ കണ്ടത് അവിടെയായിരുന്നു.

സൈക്കിൾ ചവിട്ടാൻ പാകമായപ്പോൾ വരടിയം ‘ലക്ഷ്മി’യും അവണൂർ അനുപമയും കേച്ചേരി ‘സവിത’യും എപ്പോഴോ എന്നിലേയ്ക്ക് കയറിവന്നു.കോളങ്ങാട്ടുകര ‘കേരള’ ഇവയെയെല്ലാം പെട്ടെന്നുതന്നെ മറികടന്നു . ജാക്കി ചാനും ബ്രൂസ് ലീയും വാൻഡെമിയും അർണോൾഡും ഇവിടെ നിന്നാണ് കൂട്ടാവുന്നത്.

മുണ്ടത്തിക്കോട് ‘നേച്വറും ‘ വേലൂർ ‘കൽഹാര’യും ഇടയ്ക്ക് സന്ദർശിച്ചിരുന്നു.കൈപ്പറമ്പ് വിജയ കുടുംബചിത്രങ്ങൾക്ക് ഇടം കൊടുക്കാതായപ്പോൾ അവിടെ ആ ബന്ധം പിരിഞ്ഞു.

മുതുവറയും പറപ്പൂരും ഉൾപ്പെടെയുള്ള ഇടങ്ങളിലെ തിയേറ്ററുകൾ ഇപ്പോൾ പലരും പറയുമ്പോഴാണ് അങ്ങനെയൊക്കെ തിയേറ്ററുകൾ ഉണ്ടായിരുന്നു എന്നറിയുന്നതു തന്നെ.ഏതോ ഒരു വെക്കേഷൻ കാലത്ത് അച്ഛൻ ആദ്യമായി ഞങ്ങളെ തൃശ്ശൂർക്ക് ഒരു സിനിമ കാണിയ്ക്കാൻ കൊണ്ടുപോയി.

ചിരംജീവിയുടെ ഏതോ ഒരു തെലുങ്ക് സിനിമയുടെ മലയാളം കാഴ്ച . ആ സിനിമയുടെ പേര് ഓർമ്മയില്ലെങ്കിലും തിയ്യേറ്ററിന്റെ പേര് ഇപ്പോഴും ഓർമ്മയുണ്ട്.

‘സപ്ന തിയ്യേറ്റർ ‘.

പിന്നെയൊരിയ്ക്കൽ ബാല്യകാലസുഹൃത്ത് ഉണ്ണികൃഷ്ണനോടൊത്ത് രാംദാസിൽ ഒരു സിനിമ കണ്ടിട്ടുണ്ട്.പിന്നെ പ്രീഡിഗ്രിക്കാലം കഴിഞ്ഞ് സ്വന്തം വരുമാനം വന്നു തുടങ്ങിയ കാലത്ത് തുടരെത്തുടരെയായി സിനിമകൾ.രാംദാസ് , ജോസ് , സപ്ന , കൈരളി- ശ്രീ , രാഗം , ബിന്ദു…ആഴ്ചയിൽ ഓരോ സിനിമ എന്ന കണക്ക് ഉത്സവകാലമായിരുന്നു അത്.

സന്തോഷും വിനയനുമായിരുന്നു അന്നത്തെ സ്ഥിരം സെക്കന്റ് ഷോ സിനിമാക്കമ്പനി.ചാന്തുപൊട്ട് റിലീസ് ആയ സമയത്ത് 14 ദിവസം കൊണ്ട് 7 സിനിമ വരെ കണ്ടിട്ടുണ്ട് .ഇടയ്ക്ക് ഗുരുവായൂരും കുന്ദംകുളത്തുമായി ഏതോ ചില സിനിമകൾ.പിന്നീട് സന്തോഷ് വിവാഹത്തോടെ കുടുംബവുമായി ഒതുങ്ങുകയും വിനയൻ രാഷ്ട്രീയത്തിൽ BJP യുടെ പഞ്ചായത്ത് ഭാരവാഹിയിലേയ്ക്കും നിലവിൽ വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് പദവിലേയ്ക്കും പടർന്ന് കയറിയപ്പോൾ സെക്കന്റ് ഷോ കാഴ്ചകൾ ഒന്ന് മങ്ങി.

അക്കാലത്ത് സിനിമാക്കാഴ്ചകൾക്ക് പാർട്ണറായി ശ്രീജു കൂടെച്ചേർന്നിരുന്നു . അവനോടൊപ്പമാണ് ഇന്നോളം ഏറ്റവും കൂടുതൽ സിനിമകൾ കണ്ടിട്ടുള്ളത്അപ്പോഴേയ്ക്കും സിനിമ ഞങ്ങളെത്തേടി ഇങ്ങോട്ട് വരാൻ തുടങ്ങിയിരുന്നു . ‘സ്വരാജ് റൗണ്ട് ചുറ്റി അലയാതെ പുഴയ്ക്കൽ പാടം വരെ വന്നാൽ മതി… ഞാനവിടുണ്ടെ’ന്ന് ‘ശോഭ’യിലെ ഐനോക്സ് പറയാൻ തുടങ്ങി.കാണുന്ന സിനിമാക്കാഴ്ചകൾ സോഷ്യൽ മീഡിയയിൽ കുറിച്ചിടുന്നൊരു പതിവ് ഇടക്കാലത്തെപ്പോഴോ തുടങ്ങി.

പണ്ടു കാലത്ത് വിട്ടുപോയ ‘ഗിരിജ ‘ തിയേറ്റർ റിവ്യൂ എഴുത്തിലൂടെ ‘സ്വന്തം തിയേറ്ററായി.’ഗിരിജേച്ചിയും രാമേട്ടനും വേണ്ടപ്പെട്ടവരായി.സിനിമാക്കാഴ്ചകളിലേയ്ക്ക് വിനീത് കടന്നു വന്നതിന്റെ ഫലമായി പെരിങ്ങോട്ടുകരയിലെ തിയ്യേറ്ററും ഇടയ്ക്ക് സന്ദർശിച്ചിരുന്നു.പിന്നെ തമിഴ്നാട്ടിലെ ചില തിയേറ്ററുകൾ… ശ്രീജുവും പ്രവീണുമുൾപ്പെട്ട യാത്രയിൽ മൈസൂരിലെ തീയ്യേറ്ററിൽ…അങ്ങനെയങ്ങനെ റിലീസ് ദിനത്തിലെ ആദ്യ ഷോ കണ്ട് വിലയിരുത്തി റിവ്യൂ എഴുതാൻ പറഞ്ഞ് ക്ഷണം വരെ തേടിയെത്താൻ തുടങ്ങി.

എല്ലാം അപ്രതീക്ഷിതമായി ലോക് ഡൗണിൽ ചെന്നിടിച്ച് നിന്നു . ‘ഇനി എന്ന് ‘ എന്ന ചോദ്യത്തിന് ഏതു രീതിയിൽ ഉത്തരം കണ്ടെത്തണം എന്ന് അറിയാത്ത ഒരവസ്ഥ.സ്പനയിൽ അവസാനം കണ്ടത് ജിജോ ന്റെ കൂടെ ഏതോ ഒരു തമിഴ് സിനിമയായിരുന്നു എന്നാണോർമ്മ .ഇനിയുള്ള സിനിമാക്കാഴ്ചകൾക്ക് എന്നോടൊപ്പം സപ്ന ഉണ്ടാവില്ല എന്ന അറിയിപ്പ് ഇന്നാണ് കിട്ടിയത്.മുണ്ടൂർ രാധാകൃഷ്ണയിലെ അപ്പുട്ടൻ നായരിലും കുട്ടപ്പേട്ടനിലും തുടങ്ങിയ അദ്ഭുതക്കാഴ്ചകൾ ഇന്ന് മൾട്ടിപ്ലക്സ് സിനിമാക്കാഴ്ചകളിലെത്തി നിൽക്കുന്നു.

ആരാധനയോടെ അകലെ നിന്ന് കണ്ടിരുന്ന സിനിമാക്കാരുടെ പുതുതലമുറയിൽപ്പെട്ട സംവിധായകരും തിരക്കഥാകൃത്തുക്കളും നിർമ്മാതാക്കളും താരങ്ങളും ഉൾപ്പെടെ പലരും ഇന്ന് സുഹൃത്തുക്കളാണ്.ഒരൽപ്പം അതിശയോക്തി കലർത്തി പറയുകയാണെങ്കിൽ , കുടിച്ച ചായേടെ കാശുണ്ടായിരുന്നെങ്കിൽ മൂന്നാറിലും വാൽപ്പാറയിലും ഓരോ തേയിലത്തോട്ടവും പലപ്പോഴായി എടുത്ത സിനിമാ ടിക്കറ്റിന്റെ കാശുണ്ടായിരുന്നെങ്കിൽ തൃശ്ശൂരങ്ങാടീലൊരു സിനിമാകൊട്ടകയും വാങ്ങാമായിരുന്നു.ജീവിതത്തിൽ ആദ്യം സിനിമ കണ്ട തിയേറ്ററായ രാധാകൃഷ്ണ ഇന്നില്ല.

ടൗണിലേയ്ക്ക് കയറി ആദ്യം സിനിമ കണ്ട
തിയേറ്ററായ സപ്നയും ഇല്ലാതാവുന്നു.

ഒരു നാൾ നമ്മളിവിടെ ഇല്ലാതായാലും ഇനിയും നല്ല നല്ല സിനിമകളിവിടെ ഉണ്ടാവട്ടെ… തിയ്യേറ്ററുകളും…!

:pramod a.k

Related Posts

പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

Comments Off on പുത്തൂര്‍ സുവോളജിക്കല്‍ പാർക്കിൽ കൂടുകൾ ഒരുങ്ങുന്നു ; ഉടനെ മൃഗങ്ങളെത്തും

ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

Comments Off on ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

കൊടുങ്ങല്ലൂരിന്റെ ‌ സ്വന്തം ജൈവവളം

Comments Off on കൊടുങ്ങല്ലൂരിന്റെ ‌ സ്വന്തം ജൈവവളം

തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

പ്രണയത്തിന്റെയും വിരഹത്തിന്റെയും പെരുമഴ : ഉമ്പായി

Comments Off on പ്രണയത്തിന്റെയും വിരഹത്തിന്റെയും പെരുമഴ : ഉമ്പായി

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

Comments Off on തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Comments Off on കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

Comments Off on അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

Comments Off on 50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

Create AccountLog In Your Account%d bloggers like this: