തൃശ്ശൂർകാർക്ക് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം : പ്ലസ് വൺ പ്രവേശനത്തിന് ജില്ലയുടെ ആപ്പ് റെഡി

പ്ലസ് വൺ പ്രവേശനം ലളിതമാക്കാൻ സ്വന്തം മൊബൈൽ ആപ്ലിക്കേഷനുമായി തൃശൂർ ജില്ല. വിദ്യാർത്ഥികൾക്ക് ഓൺലൈനായി വീടുകളിൽ ഇരുന്ന് പ്രവേശന നടപടികൾ പൂർത്തീകരിക്കാൻ സഹായകമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവർത്തനം. പ്രവേശന നടപടികൾ ആരംഭിക്കുന്ന ദിവസം മുതൽ ആപ്പിന്റെ സേവനം പ്‌ളേ സ്റ്റോറിൽ ലഭ്യമാകും. ‘NSSHELPDESK’ എന്ന പേരിലാണ് പ്ലേസ്റ്റോറിൽ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
ലിങ്ക്:
https://play.google.com/store/apps/details…

വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആപ്പിന്റെ പ്രവർത്തനം നിരീക്ഷിച്ച്, മറ്റ് ജില്ലകളിലും സമാനമായ ആപ്പ് ഉണ്ടാക്കാൻ നിർദ്ദേശം നൽകുമെന്ന് അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് പ്ലസ് വൺ പ്രവേശനം നടപടികൾക്കായി ഇത്തരം ഒരു ആപ്പ് തയ്യാറാക്കുന്നത്. നാഷണൽ സർവീസ് സ്‌കീം അസിസ്റ്റൻറ് ജില്ലാ കോഡിനേറ്റർ റസ്സൽ ഗോപിനാഥൻ ആണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്‌കൂൾ സെർച്ച്, കോഴ്സ് സെർച്ച് ലോക്കൽ ബോഡി സെർച്ച് എന്നിവ എളുപ്പത്തിൽ സാധ്യമാകും. ജില്ലയിലെ 168 സ്‌കൂളുകളിലാണ് ഏകജാലകം. ഇതിന്റെ അടിസ്ഥാന വിവരങ്ങൾ, കോഴ്‌സ് കോമ്പിനേഷനുകൾ എന്നിവ ഇതിൽ നിന്നറിയാൻ സാധിക്കും. ഏതൊക്കെ സ്‌കൂളിൽ ഏതൊക്കെ കോഴ്‌സുകൾ ലഭ്യമാണെന്ന വിവരങ്ങൾ, സ്‌കൂളുകളുടെ വിവരങ്ങൾ, സ്‌കൂൾ കോഡ് എന്നിവ ലഭിക്കാവുന്ന വിധത്തിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. ഓരോന്നിനും വെവ്വേറെ ലിങ്ക് കണക്റ്റ് ചെയ്യാവുന്ന തരത്തിലാണ് സജ്ജീകരണം.
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ പ്രവേശന നടപടികൾ ലളിതമാക്കി കൊണ്ട് സർക്കാർ ഉത്തരവ് നൽകിയിരുന്നു. ഇത് പ്രകാരം വിദ്യാർഥികൾക്ക് ഓൺലൈനായി ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. മുൻവർഷങ്ങളിലെ പോലെ അപേക്ഷാഫീസ് അപേക്ഷയോടൊപ്പം നൽകേണ്ടതില്ല, പകരം പ്രവേശനം ലഭിച്ചാൽ സ്‌കൂൾ തുറക്കുമ്പോൾ മാത്രം അപേക്ഷാ ഫീസ് അടച്ചാൽ മതിയാകും. അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത് സ്‌കൂളുകളിൽ സമർപ്പിക്കുന്ന രീതിയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാൻ ഇനി അക്ഷയ സെന്ററുകളുടെയോ കമ്പ്യൂട്ടർ സെന്ററുകളുടെയോ സേവനവും ആവശ്യമില്ല. വിദ്യാർത്ഥി പഠിച്ച സ്‌കൂളിൽ തന്നെ അദ്ധ്യാപകരുടെ കീഴിൽ ഇതിനായി ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഏതെങ്കിലും വിദ്യാർത്ഥികൾ വീട്ടിലിരുന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ തൊട്ടടുത്തുള്ള എച്ച് എസ്, എച്ച് എസ് എസ് സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്ന് ഹയർസെക്കൻഡറി ജില്ലാ അക്കാദമിക് കോർഡിനേറ്റർ വി എം കരീം പറഞ്ഞു.

Related Posts

വേളൂക്കരയിൽ അമ്മയും മകനും മരിച്ച നിലയില്‍

Comments Off on വേളൂക്കരയിൽ അമ്മയും മകനും മരിച്ച നിലയില്‍

തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

Comments Off on തൃശ്ശൂർ അതിരൂപതയിൽ സാമ്പത്തികക്രമക്കേടെന്ന് :പോലീസിൽ പരാതി നൽകി

സ്വാതന്ത്ര്യദിനാഘോഷം: ജില്ലാ കളക്ടർ പതാക ഉയർത്തും

Comments Off on സ്വാതന്ത്ര്യദിനാഘോഷം: ജില്ലാ കളക്ടർ പതാക ഉയർത്തും

പ്ലസ് വൺ : 19,353 പേർക്ക് സീറ്റ് അലോട്ട്‌മെന്റായി

Comments Off on പ്ലസ് വൺ : 19,353 പേർക്ക് സീറ്റ് അലോട്ട്‌മെന്റായി

ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

Comments Off on മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Comments Off on സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

Comments Off on കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Comments Off on മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

Comments Off on കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

Create AccountLog In Your Account%d bloggers like this: