വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

കറുത്തനിറത്തിൽ നീലയും വെള്ളയുമടങ്ങുന്ന പുള്ളിയുള്ള ഈ ശലഭങ്ങൾ കേരളത്തിൽ സുലഭമാണ്. നേരത്തേയും കിലുക്കാച്ചെടി വാഴാനിയിൽ ഉണ്ടായിരുന്നെങ്കിലും ചിത്രശലഭങ്ങളുടെ വരവ് എണ്ണത്തിൽ തീരെ കുറവായിരുന്നു. ആളനക്കമില്ലാതെ വിനോദകേന്ദ്രം വിജനമായതോടെയാണ് ശലഭങ്ങൾ കൂട്ടമായെത്താൻ തുടങ്ങിയത്.
നാടാകെ കോവിഡ് വ്യാപനഭീതിയിൽ കഴിയവേ വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ആഘോഷങ്ങളുടെ സുവർണകാലം. സഞ്ചാരികളില്ലാതെ അടഞ്ഞുകിടക്കുന്ന വാഴാനി ടൂറിസം കേന്ദ്രത്തിലെ ഉദ്യാനത്തിലാണ് ചിത്രശലഭങ്ങൾ സ്വതന്ത്രമായി പാറിപ്പറക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രവേശനകവാടത്തോട് ചേർന്ന പൂന്തോട്ടത്തിൽ ജീവനക്കാർ നട്ടുവളർത്തിയ കിലുക്കാച്ചെടിയുടെ നീര് കുടിക്കാനാണ് ചിത്രശലഭങ്ങൾ കൂട്ടത്തോടെ പറന്നുനടക്കുന്നത്.
പ്രധാനമായും നിംഫാലിഡേ വിഭാഗത്തിലുള്ള ചിത്രശലഭങ്ങളാണ് ക്രൊട്ടാലാറിയ റെട്യുസാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കിലുക്കാ ചെടിയിൽ കൂട്ടമായെത്തുന്നത്.
സാധാരണദിനങ്ങളിൽ നാനൂറോളംപേരും, ശനി, ഞായർ ദിവസങ്ങളിൽ 2000പേരും സീസൺകാലത്ത് അയ്യായിരത്തിലേറെപേരും സന്ദർശിച്ചിരുന്ന വാഴാനി ടൂറിസം സെന്റർ മാർച്ച് 20 മുതൽ പൂർണമായി അടച്ചിട്ടിരിക്കയാണ്.
ലോക്ക്ഡൗണിന് മാസങ്ങൾക്കുമുന്നേ തുമ്പൂർമുഴിയിൽനിന്നും മറ്റു വനമേഖലയിൽനിന്നും ജീവനക്കാർ ശേഖരിച്ച കിലുക്കാച്ചെടിയുടെ വിത്ത് വാഴാനിയിലെ ഉദ്യാനത്തിൽ പാകി മുളച്ച് പടർന്നിരുന്നു.
കിലുക്കാച്ചെടിയിൽ വന്നിരിക്കുന്ന ചിത്രശലഭം പിൻകാലുകൊണ്ട് ചെടിയുടെ ഇലകളിലും തണ്ടിലും മുറിവേൽപ്പിച്ചശേഷം, നീര് കുടിക്കുകയാണ് ചെയ്യുന്നത്. നീര് അകത്താക്കിയശേഷം വീണ്ടും പ്രദേശത്താകെ പാറിനടന്ന് തിരിച്ചെത്തും. ശലഭങ്ങൾ കൂട്ടമായി വന്ന് നീര് കുടിക്കുന്നതിനാൽ ചെടി കരിഞ്ഞുപോകുന്നത് പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാർ.
Butterfly Garden India - Home | Facebook
പ്രവേശനകവാടത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള ചട്ടികളിൽ പൂർണമായും കിലുക്കാച്ചെടിയുടെ വിത്ത് പാകി മുളപ്പിച്ച്  കവാടമൊരുക്കാനാണ് ജീവനക്കാർ തയ്യാറെടുക്കുന്നത്.

Related Posts

മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

Comments Off on മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Comments Off on വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

Comments Off on ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

“വാവാ സുരേഷ് മോഡ് ഓണ്‍” :ടോവിനോയുടെ പാമ്പ് വീഡിയോ വൈറൽ

Comments Off on “വാവാ സുരേഷ് മോഡ് ഓണ്‍” :ടോവിനോയുടെ പാമ്പ് വീഡിയോ വൈറൽ

പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Comments Off on പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

മീശ പിരിച്ച് ചാക്കോച്ചൻ

Comments Off on മീശ പിരിച്ച് ചാക്കോച്ചൻ

പിപിഇ കിറ്റിൽ നടി മീന

Comments Off on പിപിഇ കിറ്റിൽ നടി മീന

അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

Comments Off on അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

കനകമുന്തിരികളിൽ കാതോര്ത്തു ….

Comments Off on കനകമുന്തിരികളിൽ കാതോര്ത്തു ….

Create AccountLog In Your Account%d bloggers like this: