ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

Comments Off on ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30ലെ ബലിപെരുന്നാൾ ആഘോഷച്ചടങ്ങുകൾ പ്രതീകാത്മകമായും നിയന്ത്രണങ്ങൾ പാലിച്ചും സംഘടിപ്പിക്കാൻ കളക്ട്രേറ്റിൽ ചേർന്ന മതനേതാക്കളുടെ യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി പള്ളികളിലും മഹല്ലുകളിലും പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികൾ അറിയിച്ചു.
പെരുന്നാൾ ദിനമായ ജൂലൈ 30 ന് കണ്ടെയ്ൻമെന്റ് സോൺ നിലനിൽക്കുന്ന പ്രദേശങ്ങളിലെ പള്ളികളിൽ ആഘോഷചടങ്ങുകൾ ഉണ്ടാകില്ല. പള്ളികളിലെ നമസ്‌കാരചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇപ്പോൾ അനുവദനീയമായ നൂറ്‌പേരെക്കാൾ കഴിയുന്നത്ര ചുരുക്കാൻ യോഗത്തിൽ ധാരണയായി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷവും ചില പള്ളികൾ തുറന്നിട്ടില്ലെന്നും നിയന്ത്രണങ്ങൾ പാലിക്കുകയാണെന്നും കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി യു അലി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പള്ളികളും മഹല്ലുകളും ബലിപെരുന്നാൾ ദിനത്തിലും സ്വമേധയാ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് കെ എൻ എം മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുള്ള അറിയിച്ചു. നഗരത്തിലെ പള്ളികളിൽ അതത് മഹല്ലുകളിൽ നിന്നുള്ളവരെ പാസ് നൽകി മാത്രം പ്രവേശിപ്പിക്കും. സാമൂഹ്യ അകലം പാലിക്കാൻ കഴിയും വിധം പ്രവേശനം നിജപ്പെടുത്തും.


ബലിയറുക്കൽ ചടങ്ങ് കഴിയുന്നത്ര പള്ളികളിൽ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത്, കെഎൻഎം ഉൾപ്പെടെയുള്ള സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചതിനാൽ ബലിയറുക്കൽ ഒഴിവാക്കാൻ കഴിയാത്ത കേന്ദ്രങ്ങളിൽ പ്രതീകാത്മകമായി മഹല്ല് അടിസ്ഥാനത്തിൽ ഒരു മൃഗത്തെ മാത്രം ബലിയർപ്പിക്കും. നമസ്‌കാരത്തിന് ശേഷം ആലിംഗനം, ഹസ്തദാനം എന്നിവയും ഒഴിവാക്കും. നമസ്‌കാര ചടങ്ങുകൾക്ക് മുൻപായി പള്ളികൾ അണുവിമുക്തമാക്കും. കോവിഡ് നിയന്ത്രണങ്ങൾ എല്ലാ ചടങ്ങുകളിലും പാലിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

Related Posts

മെഡിക്കൽ കോളജിൽ 65 കോടിയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു

Comments Off on മെഡിക്കൽ കോളജിൽ 65 കോടിയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു

പുന്നയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം

Comments Off on പുന്നയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം

ജില്ലയിൽ മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്ര താൽക്കാലികമായി നിരോധിച്ചു

Comments Off on ജില്ലയിൽ മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്ര താൽക്കാലികമായി നിരോധിച്ചു

സംസ്ഥാനത്ത് ഇന്ന്5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന്5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സഖി വൺ സ്റ്റോപ്പ് സെന്റർ :ഓൺലൈൻ പരീക്ഷ മാറ്റിവെച്ചു

Comments Off on സഖി വൺ സ്റ്റോപ്പ് സെന്റർ :ഓൺലൈൻ പരീക്ഷ മാറ്റിവെച്ചു

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

Comments Off on മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

Comments Off on കോവിഡ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും : ജില്ലാ ആരോഗ്യവകുപ്പ്

ജില്ലയിൽ 188 പേർക്ക് കോവിഡ്; 120 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 188 പേർക്ക് കോവിഡ്; 120 പേർ രോഗമുക്തരായി

കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

Comments Off on കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

എട്ട് ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Comments Off on എട്ട് ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Create AccountLog In Your Account%d bloggers like this: