കോവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിലൂടെ രോഗം പകരില്ല :ജില്ലാ മെഡിക്കൽ ഓഫീസർ

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സുരക്ഷിതമായി പൊതിഞ്ഞാണ് സംസ്‌കരിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ജെ. റീന അറിയിച്ചു. രോഗബാധിതനായ വ്യക്തി സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന കണികകളിലൂടെയാണ് മറ്റുള്ളവർക്ക് രോഗം പകരുന്നത്. അതിനാൽ, കോവിഡ് ബാധിച്ച് മരിച്ചയാളുടെ സ്രവം മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുന്നതേയില്ല.

മൃതദേഹം അകലെ നിന്ന് കാണുന്നതിന് മാത്രമാണ് അടുത്ത ബന്ധുക്കളെ പോലും അനുവദിക്കുന്നത്. അതിന് ശേഷം മതാചാരമനുസരിച്ച് കത്തിക്കുകയോ കുഴിച്ചിടുകയോ ആണ് ചെയ്യുന്നത്. ഇവ രണ്ടും ഒരു കാരണവശാലും മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ കാരണമാവുന്നില്ല.

അതേസമയം, മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ സമരം ചെയ്യാൻ ആളുകൾ ഒത്തുകൂടുമ്പോൾ സാമൂഹിക അകലം മറന്നുപോവുന്നു. അങ്ങനെയുള്ള ഒത്തുചേരലിലൂടെയാണ് രോഗം കൂടുതലായി പകരുന്നത്. രോഗത്തെ മാത്രമേ അകറ്റിനിർത്തേണ്ടതുള്ളൂ. രോഗിയെ മാനസികമായി ചേർത്തുനിർത്തുക. മൃതദേഹത്തോട് ആദരവ് കാണിക്കുക-ഡി.എം.ഒ വ്യക്തമാക്കി.

Related Posts

എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

Comments Off on എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

Comments Off on യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി

Comments Off on തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി

തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 തൃശൂർ മാർക്കറ്റിൽ നിയന്ത്രണം കർശനമാക്കുന്നു

Comments Off on  തൃശൂർ മാർക്കറ്റിൽ നിയന്ത്രണം കർശനമാക്കുന്നു

ആകാശകാഴ്ചകൾ കണ്ടു പറക്കാം കൊച്ചിയിൽ നിന്നും ഇനി മൂന്നാറിലേക്ക്

Comments Off on ആകാശകാഴ്ചകൾ കണ്ടു പറക്കാം കൊച്ചിയിൽ നിന്നും ഇനി മൂന്നാറിലേക്ക്

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

Comments Off on ഇടിയഞ്ചിറയിൽ വളയംബണ്ട് പൊട്ടിച്ചു

മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

Comments Off on മുസിരിസ് പൈതൃക പദ്ധതി: കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് ഓണസമ്മാനമായി ബസ് സ്റ്റാന്‍ഡ്

പ്രണബ് മുഖർജിയുടെ നിര്യാണം : രാ​ജ്യ​ത്ത് ഏ​ഴ് ദി​വ​സം ദുഃ​ഖാ​ച​ര​ണം

Comments Off on പ്രണബ് മുഖർജിയുടെ നിര്യാണം : രാ​ജ്യ​ത്ത് ഏ​ഴ് ദി​വ​സം ദുഃ​ഖാ​ച​ര​ണം

ജില്ലയിൽ സൗജന്യ ഓണക്കിറ്റ് വിതരണം അവസാന ഘട്ടത്തിൽ

Comments Off on ജില്ലയിൽ സൗജന്യ ഓണക്കിറ്റ് വിതരണം അവസാന ഘട്ടത്തിൽ

Create AccountLog In Your Account%d bloggers like this: