Breaking :

കേരളത്തിന്റെ കോവിഡ് ചികിത്സയിൽ മികവിന്റെ അടയാളമായി 105 കാരി അസ്മ ബീവി

കോവിഡ് ചികിത്സയിൽ കേരളത്തിന്റെ മികവിന് ഉദാഹരണമായി മാറുകയാണ്അഞ്ചല്‍ സ്വദേശിനിയായ 105 വയസുകാരി അസ്മ ബീവി. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസിന്റെ ഉൾക്കരുത്തിൽ കോവിഡിനെ പൊരുതി തോൽപിച്ച അസ്മ ബീവി ആരോഗ്യമേഖലയ്ക്കും കോവിഡ് രോഗികൾക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അസ്മ ബീവിയുടെ ചികിത്സ.

മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയപ്പോൾ പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു.

https://www.facebook.com/watch/?v=924197671417482

 

പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നല്‍കി. പല ഘട്ടത്തിലും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു.

സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണിവര്‍.
നേരത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗബാധിതരായ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസുകാരിയെ രക്ഷിക്കാനായത് കോവിഡിനെതിരായ മൂന്നാംഘട്ട പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഊര്‍ജ്ജം നല്‍കുന്നതാണ്. ആരോഗ്യ പ്രവർത്തകരുടെ സ്നേഹ പരിചരണത്തിന് നന്ദി പറയുന്നതിനൊപ്പം കോവിഡിനെ ഭയപ്പെടരുതെന്ന ഉപദേശവും അസ്മാ ബീവി നൽകുന്നു.

https://www.facebook.com/watch/?v=924197671417482

 

Related Posts

സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വേണ്ടാം എന്ന അംബാസിഡറിന്റെ കഥ..

Comments Off on വേണ്ടാം എന്ന അംബാസിഡറിന്റെ കഥ..

പത്മരാജന്‍ റീലോഡഡ്

Comments Off on പത്മരാജന്‍ റീലോഡഡ്

തൃശൂർ ജില്ലയിൽ ഇന്ന് 1011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

Comments Off on മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

Comments Off on പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Comments Off on സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

Comments Off on KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

Comments Off on പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

Create Account



Log In Your Account



%d bloggers like this: