കൃഷിയിലെ സൂപ്പർ ക്ലിക്കായി ഈ ചേർപ്പുകാരൻ

ഫോട്ടോഗ്രഫിയിൽ വിസ്മയം തീർക്കുന്ന അലക്സി വിവിധ തരം കൃഷികളും തനിക്ക് ക്ലിക്കാവുമെന്ന് തെളിയിക്കുകയാണിപ്പോൾ. ചേർപ്പ് ചെവ്വൂരിൽ ‘അരേകൃഷ്ണ’ സ്റ്റുഡിയോ നടത്തുന്ന വല്ലച്ചിറ ചെറുശ്ശേരി സ്വദേശിയാണ് അലക്സി. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ തൊഴിൽ സ്തംഭനാവസ്ഥയിലായി. അതോടെ ചെറിയ തോതിലുണ്ടായിരുന്ന കൃഷി വിപുലീകരിക്കാൻ തീരുമാനിച്ചു. റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മീൻവളർത്തലിൽ നേടിയ പരിശീലനം മുതൽക്കൂട്ടായി.


60 സെന്റ്‌ പുരയിടത്തിലെ രണ്ടു സെന്റിൽ പടുതാകുളം നിർമിച്ചു. 2000 ഗിഫ്റ്റ് തിലോപ്പിയ മീനിനെ വളർത്തി. നാടൻ കോഴി, കരിങ്കോഴി, ഗ്രാമപ്രിയ, ബി വി 80 എന്നീ ഇനങ്ങളിൽപ്പെട്ട ഇരുനൂറ്റമ്പതോളം കോഴികളെയും വളർത്തുന്നുണ്ട്‌. ആവശ്യക്കാർക്ക് മീനും കോഴിയും മുട്ടയും വളർത്താൻ കുഞ്ഞുങ്ങളെയും ഇവിടെനിന്ന് വാങ്ങാം. പുരയിടത്തിലെ ബാക്കി വരുന്ന സ്ഥലത്ത് വാഴയും വിവിധ തരം പച്ചക്കറികളും സമൃദ്ധമായി വിളയുന്നു, എല്ലാത്തിനും തുണയായി ഭാര്യ രേഖയും മക്കളായ അരേ കൃഷ്ണയും ലാൽകൃഷ്ണയും കൂടെയുണ്ട്.
ആവശ്യക്കാർക്ക് മീൻ വളർത്താൻ പടുതാകുളവും അലക്സി നിർമിച്ചു നൽകും. അതിനിടയിൽ തേടിയെത്തുന്ന ഫോട്ടോഗ്രഫി ജോലിയും വിട്ടുകളയാറില്ല. കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിനു മുന്നിൽ അന്തം വിട്ട് നിൽക്കാതെ അതിജീവനത്തിന്റെ മാതൃക തീർക്കുകയാണ് അലക്സിയും കുടുംബവും.

Related Posts

ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

Comments Off on ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Comments Off on ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

കല്യാണത്തിരക്കിൽ കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

Comments Off on കല്യാണത്തിരക്കിൽ കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Comments Off on മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

Comments Off on കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

Comments Off on തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

Comments Off on പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Create AccountLog In Your Account%d bloggers like this: