കോർപ്പറേഷനിൽ മഴക്കാലദുരിത പരിഹാരകമ്മിറ്റി

 2018, 2019 വർഷങ്ങളിലെ പ്രളയം കണക്കിലെടുത്ത് ഈ വർഷം പ്രളയമോ മഴക്കാലക്കെടുതികളോ സംഭവിക്കുകയാണെങ്കിൽ അതിജീവിക്കുന്നതിനായി തൃശൂർ കോർപ്പറേഷൻ ദുരിത പരിഹാര കമ്മിറ്റി രൂപീകരിച്ചു.

മേയർ അജിത ജയരാജൻ ചെയർമാൻ, കോർപ്പറേഷൻ എഞ്ചിനീയർ ഷൈബി ജോർജ് കൺവീനർ, കോർപ്പറേഷൻ സെക്രട്ടറി കോ-ഓർഡിനേറ്റർ, ജോയിൻറ് കൺവീനർമാരായി എക്‌സി. എഞ്ചിനീയർ രാജ്, ഹെൽത്ത് സൂപ്പർവൈസർ, ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെൻറ് എക്‌സി. എഞ്ചിനീയർ ജോസ് എന്നിവരാണ് കമ്മിറ്റി ചുമതലക്കാർ.

ഇവരുടെ നേതൃത്വത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം, റോഡ് തകരൽ, മണ്ണിടിച്ചിൽ, മരം കടപുഴകി വീഴൽ ഉൾപ്പെടെയുള്ള എല്ലാ വിധ പ്രളയ പ്രതിരോധ പ്രവർത്തനങ്ങളും നടത്തും.

ഇതിനായി ഫയർ ഫോഴ്‌സ്, പോലീസ്, ആരോഗ്യവിഭാഗം ഉൾപ്പെടെയുള്ള എല്ലാവിധ സർക്കാർ സംവിധാനത്തിൻറെ സഹായവും ഉപയോഗിക്കും. കോർപ്പറേഷനിൽ ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുണ്ടാകും. ഹെൽപ്പ് ഡെസ്‌കിൽ എഞ്ചിനീയറിംഗ്, ഹെൽത്ത് ഡിപ്പാർട്ട്‌മെൻറിലെ ഓരോ ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 തൊഴിലാളികളെയും ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെൻറിൽ നിന്ന് അഞ്ച് തൊഴിലാളികളെയും ആവശ്യമായ സാധന സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.

മൂന്ന് ബോട്ട്, 100 ലൈഫ് ജാക്കറ്റ്, 200 ട്യൂബ്, രണ്ട് വടം, അഞ്ച് ലാഡർ, അഞ്ച് കൊട്ടവഞ്ചി എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി തിരഞ്ഞെടുത്ത സന്നദ്ധസേനാംഗങ്ങളുടെ ആദ്യ ബാച്ചിന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കോർപ്പറേഷൻ ഓഫീസിൽ വെച്ച് ഫയർ ഫോഴ്‌സിൻറെ പരിശീലനം നൽകും. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ- 9895067009, 9447878678, 0487-2424220, 0487-2429566.

Related Posts

ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് തുറക്കും

Comments Off on ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് തുറക്കും

വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

Comments Off on വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

കാറളം : പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

Comments Off on കാറളം : പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പരിശോധന: എത്തിയവർ എല്ലാം സുരക്ഷിതർ

Comments Off on കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പരിശോധന: എത്തിയവർ എല്ലാം സുരക്ഷിതർ

മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

Comments Off on മഴ, ചുഴലിക്കാറ്റ് ജില്ലയിലെങ്ങും നാശം

കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Comments Off on കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

കൊടുങ്ങല്ലൂർ നഗരസഭ മാതൃക : മുഖ്യമന്ത്രി

Comments Off on കൊടുങ്ങല്ലൂർ നഗരസഭ മാതൃക : മുഖ്യമന്ത്രി

ഈ ലോക് ഡൗണിനെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണൂ : സ്കൈ സ്പോർട്സിനൊപ്പം

Comments Off on ഈ ലോക് ഡൗണിനെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണൂ : സ്കൈ സ്പോർട്സിനൊപ്പം

ഒരുങ്ങുന്നു… പപ്പായഗ്രാമം

Comments Off on ഒരുങ്ങുന്നു… പപ്പായഗ്രാമം

ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Comments Off on മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Create AccountLog In Your Account%d bloggers like this: