Breaking :

അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മമ്മൂട്ടിയുടെ പാട്ട്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അന്ന് നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു…മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് 1961 ൽ പുറത്തിറങ്ങിയ ഉണ്ണിയാർച്ച എന്ന ചിത്രത്തിലെ ഈ ഗാനം. പി. ഭാസ്ക്കരന്റെ വരികൾക്ക് കെ. വി. മഹാദേവൻ സംഗീതം നൽകി എ. എം. രാജയും പി. സുശീലയും ചേർന്ന് പാടിയ ഗാനം പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും ഇത് ഒരിക്കലെങ്കിലും ഏറ്റുപാടാത്ത മലയാളികൾ ഉണ്ടാവില്ല..

ഇപ്പോഴിതാ സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ ഈ ഗാനം ആലപിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ കോളിനിടെ ഈ ഗാനം ആലപിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ ഫ്രൈഡേ മാറ്റിനി എന്ന ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.

പാട്ടിന്റെ ആദ്യ രണ്ട് വരികൾ പാടിയ ശേഷം ‘ഇനി അങ്ങോട്ട് ഇല്ല. ഇത്രയേ എന്നെക്കൊണ്ട് സാധിക്കൂ. ഇതിൽ നിങ്ങൾക്കു ചിരിക്കാൻ പറ്റിയാൽ ചിരിക്കുക, സന്തോഷിക്കുക എല്ലവർക്കും നന്ദി’ എന്ന് മമ്മൂക്ക പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. മികച്ച പിന്തുണയാണ് താരത്തിന്റെ പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.

അതേസമയം വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് വൺ. ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന.

Related Posts

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ 1208 പേർക്ക് കോവിഡ്; 510 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1208 പേർക്ക് കോവിഡ്; 510 പേർ രോഗമുക്തർ

ആകാശവാണിയിലെ സ്നേഹശബ്ദത്തിന് സാമൂഹ്യ നീതി വകുപ്പിന്റെ സ്നേഹാദരം

Comments Off on ആകാശവാണിയിലെ സ്നേഹശബ്ദത്തിന് സാമൂഹ്യ നീതി വകുപ്പിന്റെ സ്നേഹാദരം

തൃശൂരിൽ പെയ്ഡ് ക്വാറന്റൈൻ

Comments Off on തൃശൂരിൽ പെയ്ഡ് ക്വാറന്റൈൻ

സംസ്‌ഥാനത്ത്‌ ഇന്ന് 1417 പേര്‍ക്ക് കോവിഡ്

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1417 പേര്‍ക്ക് കോവിഡ്

ജില്ലയിലെ പുതുക്കിയ കണ്ടൈൻന്മെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതുക്കിയ കണ്ടൈൻന്മെന്റ് സോണുകൾ

തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

Comments Off on തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ

Comments Off on ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ

ഹൃദയവുമായി സംസ്ഥാന സര്‍ക്കാറിന്‍റെ ഹെലികോപ്ടർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക്

Comments Off on ഹൃദയവുമായി സംസ്ഥാന സര്‍ക്കാറിന്‍റെ ഹെലികോപ്ടർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക്

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Comments Off on ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ : കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

Comments Off on തൃശൂർ : കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

Create Account



Log In Your Account



%d bloggers like this: