ക്ഷേത്രത്തിലെ കൗണ്ടര്‍ ജീവനക്കാരൻ്റെ ഭാര്യക്ക് കൊവിഡ് : അന്തിമഹാകാളന്‍ കാവ് അടച്ചു

ചേലക്കര അന്തിമഹാകാളന്‍ കാവിലെ കൗണ്ടര്‍ ജീവനക്കാരൻ്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താല്‍ക്കാലികമായി ക്ഷേത്രം അടച്ചു. വടക്കാഞ്ചേരി സ്വദേശിയായ ജീവനക്കാരൻ്റെ ഭാര്യയ്ക്കാണ് കൊവിഡ് പോസിറ്റീവായിട്ടുള്ളത്. ജീവനക്കാരനായ ഇയാള്‍ കഴിഞ്ഞ 24 വരെ ക്ഷേത്രത്തില്‍ ജോലിയ്‌ക്കെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം അടച്ചത്. പൂജാരി,ദേവസ്വം ഓഫീസര്‍, വെളിച്ചപ്പാട് തുടങ്ങിയ ആറു ജീവനക്കാര്‍ ക്വാറൻ്റൈനിൽ പ്രവേശിച്ചു.

കഴിഞ്ഞ 10 ദിവസമായി ഞായറാഴ്ച രാവിലെ വരെ അന്തിമഹാകാളന്‍ കാവില്‍ ദര്‍ശനം നടത്തിയവരും സ്വയം നിരീക്ഷണത്തില്‍ കഴിയണം. കൗണ്ടര്‍ ജീവനക്കാരന് അടുത്ത ദിവസം തന്നെ പിസിആര്‍ പരിശോധനയ്ക്ക് വിധേയനാക്കും. താല്‍ക്കാലികമായി അടച്ച ക്ഷേത്രവും പരിസരവും അണുനശീകരണം നടത്തിയ ശേഷമേ തുറക്കാനാവുകയുള്ളൂവെന്നും ജാഗ്രതയാണ് ആവശ്യമെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Posts

ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

Comments Off on ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Comments Off on ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Comments Off on അയ്യന്തോൾ കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

Comments Off on ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

 ജില്ലയിൽ 948 പേർക്ക് കോവിഡ്

Comments Off on  ജില്ലയിൽ 948 പേർക്ക് കോവിഡ്

പുത്തൂർ റോഡ് വികസനം ഊർജ്ജിതമാക്കും : ചീഫ് വിപ്പ് കെ രാജൻ

Comments Off on പുത്തൂർ റോഡ് വികസനം ഊർജ്ജിതമാക്കും : ചീഫ് വിപ്പ് കെ രാജൻ

സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കണം; മന്ത്രി വി.എസ്. സുനിൽകുമാർ

Comments Off on സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കണം; മന്ത്രി വി.എസ്. സുനിൽകുമാർ

സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

Comments Off on സർഗ്ഗ ഭൂമിക ഉണർന്നു : ഓൺലൈൻ പ്ലാറ്റ് ഫോമിൽ കേരള സംഗീത നാടക അക്കാദമി ജനങ്ങളിലേക്ക്

കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

Comments Off on കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

Comments Off on KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

Comments Off on അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

കൊടുങ്ങല്ലൂർ നഗരസഭ മാതൃക : മുഖ്യമന്ത്രി

Comments Off on കൊടുങ്ങല്ലൂർ നഗരസഭ മാതൃക : മുഖ്യമന്ത്രി

Create AccountLog In Your Account%d bloggers like this: