ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

പാവം..ഇയാളും മനുഷ്യനാണ്..കോവിഡ് കാലത്ത് ഒരു പിടിച്ചോറിനായി യാചിക്കാൻ പോലും ഈ പാവം ആരേയും കണ്ടില്ല. കിഴക്കേകോട്ടയിൽ കലങ്ങിയ മനസും ഒട്ടിയ വയറുമായി നടക്കുന്നതിനിടയിൽ കണ്ടത്. മഴ പെയ്തു കുതിർന്നു കിടക്കുന്ന പൊതി. ആരോ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടം. അത് ആവേശത്തോടെ അകത്താക്കുമ്പോഴാണ്. കാമറ ആദ്യം ക്ളിക്ക് ചെയ്തത്.
പിന്നെ ഒന്നു കൂടി ഫോക്കസ് ചെയ്യുന്നതിനു മുമ്പ് തേടിയത് അയാൾക്ക് നല്ലൊരു പൊതി ചോറാണ്. അത് സംഘടിപ്പിച്ച് തിരിച്ചെത്തി. പൊതിച്ചോറ് നൽകിയപ്പോൾ ആ മുഖത്ത് ആദ്യം കണ്ട നിർവികാരത തന്നെയാണ്. പക്ഷെ, പാഴ്സൽ വാങ്ങി. എണീറ്റ് വലതുകാലുകൊണ്ട് ചാടി നടന്നു പോയി. ഇടതുകാലിന്റെ പാതി എപ്പോഴോ നഷ്ടപ്പെട്ടതായിരിക്കണം. അങ്ങനെ പോകുന്ന ആ മനുഷ്യന്റെ ഒന്നു കൂടി എടുത്തു.
ഫ്രെയിമിൽ നിന്നു മറഞ്ഞുകൊണ്ടിരുന്ന ആ മനുഷ്യനെ തെരുവിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. വിവരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി.ബിനുവിനെ IP Binu IP Binu അറിയിച്ചു. അദ്ദേഹം ആംബുലൻസുമായി എത്തി. ആയാളെ കയറ്റി. ആദ്യം കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പിന്നീട് മാനസികാരോഗ്യാശുപത്രിയിലേക്കു മാറ്റി ആംബുലൻസിലേക്കു കയറുംമുമ്പ് അയാൾ ഒരിക്കൽ കൂടി നോക്കി. കണ്ണുകളിൽ അതേ നിർവികാരം തന്നെ.
#എഴുത്തും ചിത്രവും
#മനു മംഗലശ്ശേരി
Related Posts

തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

Comments Off on തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Comments Off on കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

Comments Off on കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

Comments Off on നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചുനീക്കുന്നു

ജില്ലയിൽ 812 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 812 പേർക്ക് കോവിഡ്

ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

Comments Off on അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

 ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on  ജില്ലയിൽ 594 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ജില്ലയിൽ 778 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 778 പേർക്ക് കോവിഡ്

Create AccountLog In Your Account%d bloggers like this: