സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും പരിശോധന

കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ്‌ പരിശോധന വ്യാപകമാക്കുന്നു. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റ്‌, ട്രൂനാറ്റ്‌‌ എന്നീ മൂന്ന്‌‌ തരം ടെസ്റ്റുകളാണ്‌‌ കോവിഡ്‌ സ്ഥിരീകരിക്കാനായി നടത്തുന്നത്‌. ഇതിൽ രണ്ട്‌ മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ആന്റിജൻ ടെസ്റ്റാണ്‌‌ വ്യാപകമായി നടത്തുന്നത്‌.
നിലവിൽ ജില്ലയിൽ ഒരു ദിവസം 30 കേന്ദ്രങ്ങളിൽ ഈ ടെസ്റ്റ്‌ നടത്തുന്നുണ്ട്‌. രോഗബാധിതരുടെ എണ്ണം കൂടുതലുള്ള പ്രധാന കേന്ദ്രങ്ങളിലായിരുന്നു തുടക്കത്തിൽ ഇത്‌ നടത്തിയിരുന്നത്‌. എന്നാൽ, എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ഇതിനുള്ള സൗകര്യം ഇപ്പോൾ ഒരുക്കിയിട്ടുണ്ട്‌‌. കൂടാതെ ജില്ലയിലെ പ്രധാന ആശുപത്രികളിലും ആന്റിജൻ ടെസ്റ്റ്‌ ചെയ്യാം. ഈ ടെസ്റ്റിൽ പോസിറ്റീവായ വ്യക്തിയുടെ സ്രവം വിശദമായ ആർടിപിസിആർ ടെസ്റ്റിനായി അയക്കും. രോഗലക്ഷണങ്ങൾ കൂടുതലുള്ളവർക്ക്‌ മാത്രമേ‌ ആർടിപിസിആർ പരിശോധന നടത്തൂ. രണ്ട്‌ ദിവസത്തിനകം ഇതിന്റെ‌  ഫലം ലഭിക്കും.
മൃതദേഹങ്ങളുടെ പരിശോധന, അപകടങ്ങൾ, ശസ്‌ത്രക്രിയ തുടങ്ങിയവ വരുന്ന സന്ദർഭങ്ങളിലാണ്‌ ട്രൂനാറ്റ്‌ പരിശോധന നടത്തുന്നത്‌. ഇവയുടെ ഫലം രണ്ട്‌ മണിക്കൂറിനുള്ളിൽ ലഭിക്കും.
പൊലീസ്‌ ഉദ്യോഗസ്ഥർക്കിടയിൽ‌ അസോസിയേഷൻ വഴിയും മറ്റും നിലവിൽ ആന്റിബോഡി ടെസ്റ്റ്‌ നടത്തുന്നുണ്ട്‌‌. രോഗ നിർണയത്തിനുവേണ്ടിയല്ല ഇവ നടത്തുന്നത്‌. ഏതെങ്കിലും വൈറസ്‌ ശരീരത്തിൽ മുമ്പ്‌ പ്രവേശിച്ചിട്ടുണ്ടോ എന്ന്‌ കണ്ടെത്താനാണ്‌ ഇത്തരം പരിശോധന നടത്തുന്നത്‌‌. ഫലം പോസിറ്റീവ്‌ ആണെങ്കിൽ വിശദപരിശോധനയ്‌ക്കയക്കും.
സ്വകാര്യ ആശുപത്രികളിലെ കോവിഡ്‌ പരിശോധനാ നിരക്കുകൾ നിശ്ചയിച്ച്‌  ആരോഗ്യ വകുപ്പ്‌ ഉത്തരവിറക്കിയിരുന്നു. ആന്റിജൻ ടെസ്റ്റ് –625 രൂപ, ആർടിപിസിആർ–- 2750 രൂപ, ട്രൂ നാറ്റ്– 1500 രൂപ, എക്‌സ്‌പേർട്ട് നാറ്റ്– 3000 രൂപ എന്നിവയാണ്‌ നിരക്കുകൾ.   സ്വകാര്യ ലാബുകളിലും ഇതേ നിരക്കായിരിക്കും. പിപിഇ കിറ്റിനുള്ള ചാർജും ഈടാക്കും.

Related Posts

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

ജില്ലയിൽ ഇന്ന് 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡോക്‌ടർക്ക് കൊവിഡ്: മൂന്നാർ ജനറൽ ആശുപത്രി അടച്ചു

Comments Off on ഡോക്‌ടർക്ക് കൊവിഡ്: മൂന്നാർ ജനറൽ ആശുപത്രി അടച്ചു

കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

Comments Off on കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

കോവിഡ് : നിയമ ലംഘനം കടവല്ലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ അടപ്പിച്ചു

Comments Off on കോവിഡ് : നിയമ ലംഘനം കടവല്ലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ അടപ്പിച്ചു

ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം

Comments Off on ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം

കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Comments Off on കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

ജില്ലയിൽ നാളെ എല്ലാ താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കും

Comments Off on ജില്ലയിൽ നാളെ എല്ലാ താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കും

ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

Comments Off on ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Comments Off on തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Create AccountLog In Your Account%d bloggers like this: