ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

Comments Off on ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

 

ഒരു ചെറിയ വെള്ളിസഞ്ചി. അതിനകത്തൊരു ഹൃദയം. മരണം കൂടെക്കൂട്ടാതെ മറന്നുവച്ച ഹൃദയമാണത്. ചലനമറ്റിട്ടും കവിത തുടിച്ചിരുന്ന കവി ഹൃദയം. മരണമില്ലാത്ത ഓര്‍മകള്‍ക്കൊപ്പം ഹൃദയത്തെ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചത് മേരി ഷെല്ലി. ഹൃദയത്തിന്റെ ഉടമ കാല്പനിക സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്ന പേഴ്‌സി ബിഷ് ഷെല്ലി.മേരി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ് ഹൃദയം പൊതിഞ്ഞു സൂക്ഷിച്ച വെള്ളിസഞ്ചി വെളിപ്പെട്ടത്.

മേരിയുടെ എഴുത്തുമേശയുടെ വലിപ്പ് തുറന്ന മകന്‍ ആ രഹസ്യം കണ്ടെത്തുകയായിരുന്നു.29-ാം വയസ്സിലാണ് ഷെല്ലിയുടെ ജീവന്‍ കടലെടുക്കുന്നത്. ഇറ്റലിയിൽ സുഹൃത്തുക്കളെ കാണാൻ പോയതായിരുന്നു കവി.മടക്കയാത്ര സ്വന്തം ബോട്ടിൽ. പ്രിയതമയുടെ അടുത്തേക്കുള്ള തിരിച്ചു പോക്കിന്റെ ധൃതി കൂടിയിരുന്നിരിക്കണം. കൊടുങ്കാറ്റടിച്ചു. തോണി മറിഞ്ഞു. കാറും കോളും വകവെയ്ക്കാതെ തുടങ്ങിയ യാത്ര അവസാനിച്ചത് നടുക്കടലില്‍. പാതിവഴിയില്‍ കടലില്‍ പൂര്‍ണമാകാതെ ഒരു കവിത.
മൃതശരീരം വന്നടിഞ്ഞ കടൽത്തീരത്തെ കുമ്മായമണ്ണിൽ തന്നെ ഷെല്ലിക്ക് അന്ത്യവിശ്രമം.അതിവേഗം ചടങ്ങ് തീരാന്‍ കാരണം ഇറ്റാലിയൻ സംസ്കാര ചടങ്ങുകളുടെ കര്‍ശന നിയന്ത്രണം.ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യത് മൂവർ സംഘം – കവികളായ ലോർഡ് ബൈറൺ, ലെയ്‌ ഹണ്ട്, നോവലിസ്റ്റായ ട്രെലോണി.മറവു ചെയ്തിടത്തു നിന്ന് അവര്‍ ഷെല്ലിയുടെ ശരീരം പിന്നീട് പുറത്തെടുത്തു.അതു നീലിച്ചിരുന്നു. ഏറെ പണിപ്പെട്ട് ദഹിപ്പിക്കാനായി ചിതയൊരുക്കി.

ഷെല്ലിക്ക് ഏറെ താല്‍പര്യം ഉണ്ടായിരുന്ന ഗ്രീക്ക് വിശ്വാസം അനുസരിച്ചു തന്നെ മടക്കയാത്രയ്ക്ക് തീരുമാനിച്ചു. എണ്ണയും വീഞ്ഞും പുരട്ടി മൃതദേഹം ചിതയിൽ കിടത്തി. തീ കൊളുത്തി.കടൽ യാത്രയ്ക്കിറങ്ങിയ കൂട്ടുകാരന്റെ ഉപ്പുടൽ കത്തിയമരുന്നതും കണ്ട് അവര്‍ നിന്നു; സുഹൃത്തിന്റെ ചാരെ.വേവുന്ന തീയിൽ അടർന്നു മാറിക്കൊണ്ടിരുന്ന കവിശരീരം ദുഃഖ ചിത്രമായി. താങ്ങാനാകാതെ ബൈറണും ഹണ്ടും മാറിക്കളഞ്ഞു .ട്രെലോണി തനിച്ച്. നോക്കി നില്‍ക്കെ അയാള്‍ അത്ഭുതപ്പെട്ടു. എല്ലും ചാരവും മാത്രം ബാക്കിയാകേണ്ടിയിരുന്ന ചിതയില്‍ തീയെടുക്കാതെ ഒരു വസ്തു. ഷെല്ലിയുടെ ഹൃദയം.ആലോചിച്ചു നിൽക്കാൻ നേരമുണ്ടായിരുന്നില്ല. ചൂടു കനലിൽ നിന്ന് അയാളത് കൈക്കലാക്കി. അതിനിടെ കൈകൾക്ക് പൊള്ളലേറ്റു .
പിന്നെ നടന്നതൊരു ശീത യുദ്ധം. ഹൃദയത്തിന്റെ അവകാശം പറഞ്ഞുള്ള യുദ്ധം.ജീവിച്ചിരുന്നപ്പോഴും ആ ഹൃദയത്തിന് പല അവകാശികളായിരുന്നല്ലോ; ആദ്യ ഭാര്യ ഹാരിയറ്റ്, രണ്ടാം ഭാര്യ മേരി,സുഹൃത്ത് ജെയ്ൻ…ഇത്തവണ പക്ഷേ തർക്കം നടന്നത് ലെയ് ഹണ്ടും മേരിയും തമ്മിൽ.ഒടുവിൽ ഹണ്ട് വഴങ്ങി. ഷെല്ലിയുടെ ഹൃദയം അങ്ങനെ മേരിയുടെ കയ്യിലെത്തി. അഗ്നിയുപേക്ഷിച്ച പ്രിയപ്പെട്ടവന്റെ ഓർമ്മ മേശവലിപ്പില്‍ അവര്‍ സൂക്ഷിച്ചു. നീണ്ട മൂന്നു പതിറ്റാണ്ട്.

ട്രെലോണിക്ക് അന്ന് ചിതയിൽ നിന്ന് കിട്ടിയത് ഷെല്ലിയുടെ ഹൃദയമല്ല, കരളായിരുന്നിരിക്കണംഎന്നൊരു വാദം പിന്നീടുണ്ടായി. ഉപ്പുവെള്ളത്തിൽ കുതിർന്ന് ചുരുങ്ങിയ കരൾ ചൂടിനെ പ്രതിരോധിച്ചിരിക്കാം എന്നാണ് നിഗമനം. കരളോ ഹൃദയമോ ആകട്ടെ…ഷെല്ലി കീറ്റ്സിനെഴുതിയ വിലാപകാവ്യത്തിന്റെ താളുകൾക്കുള്ളിലാണ് മേരി അതു സൂക്ഷിച്ചിരുന്നത്.

Related Posts

നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

Comments Off on നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

തട്ടകത്തിന്റെ കഥാകാരൻ ….

Comments Off on തട്ടകത്തിന്റെ കഥാകാരൻ ….

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

Comments Off on മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

Comments Off on ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

വെയിൽ നനച്ചത് – ജീവിതം വിതച്ചത്

Comments Off on വെയിൽ നനച്ചത് – ജീവിതം വിതച്ചത്

മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

Comments Off on മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

Create AccountLog In Your Account%d bloggers like this: