Breaking :

കഴിമ്പ്രം : 6 ഏക്കറിലെ ജൈവ പച്ചക്കറികൃഷി കയ്യടി നേടുന്നു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിമ്പ്രം പതിമൂന്നാം വാർഡിൽ ജനകീയ കൂട്ടായ്മ ഒരുക്കിയ ഏഴ് ഏക്കറോളം വരുന്ന ജൈവ പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു. വലപ്പാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ പി എസ് ഷജിത്തിന്റെ നേതൃത്വത്തിൽ തീരദേശക്ഷേമ സഹകരണ സംഘവും ജീവകാരുണ്യ പ്രവർത്തന സംഘടനയായ സംഗമം ഗ്രൂപ്പ് കഴിമ്പ്രത്തിന്റെയും സഹകരണത്തോടെ ആറ് ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.

രണ്ട് ഏക്കർ സ്ഥലത്ത് 3000 ത്തോളം മരച്ചീനിയും ഒന്നര ഏക്കർ വീതമുള്ള സ്ഥലത്ത് പയറും കൂർക്കയും കൂടാതെ ഒരു ഏക്കറിൽ കരനെല്ലും ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം പാലപ്പെട്ടിയിൽ ഒരു ഏക്കറിൽ വാഴ, ഇഞ്ചി, പച്ചമുളക്, ചേന, ചേഞ്ച്, വഴുതിന, വെണ്ട, മത്തൻ, കസ്തൂരിമത്തൾ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് നിലം ഒരുക്കിയാണ് ഇതിന് തുടക്കം കുറിച്ചത്.

കൂർക്കയും കൊള്ളിയും ഒഴികെയുള്ള മറ്റെല്ലാ ഇനങ്ങളും ഓണത്തോടനുബന്ധിച്ച് വിളവെടുക്കാവുന്ന തരത്തിലാണ് നട്ടത്. കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ പ്രശംസ പിടിച്ചുപറ്റിയാണ് ഈ കൂട്ടായ്മ കൃഷിയുമായി മുന്നോട്ട് പോകുന്നത്.

Related Posts

ജില്ലയിൽ ഇന്ന്   48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന്   48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയുടെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

Comments Off on ജില്ലയുടെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം പുതിയ ബസ്‌സ്റ്റാന്‍ഡ് ഇന്ന്‌ സമര്‍പ്പിക്കും

Comments Off on കുന്നംകുളം പുതിയ ബസ്‌സ്റ്റാന്‍ഡ് ഇന്ന്‌ സമര്‍പ്പിക്കും

ജില്ലയിൽ ഇന്ന് 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മാസ്ക്കിടു മഹാനാകൂ സ്വയംരക്ഷ നേടൂ

Comments Off on മാസ്ക്കിടു മഹാനാകൂ സ്വയംരക്ഷ നേടൂ

കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

Comments Off on കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

ജില്ലയിൽ 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

Comments Off on അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

Comments Off on സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

ജില്ലയിലെ പുതിയ കണ്ടെയ്മെൻ്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്മെൻ്റ് സോണുകൾ

ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Comments Off on ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Comments Off on പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Create Account



Log In Your Account



%d bloggers like this: