ജില്ലയുടെ കരുത്തായി ഇനി 34 കുടുംബാരോഗ്യകേന്ദ്രങ്ങൾ

ആരോഗ്യരംഗത്ത് കരുത്തും കരുതലുമായി ഇനി ജില്ലയിൽ 34 കുടുംബാരോഗ്യകേന്ദ്രങ്ങൾ. സർക്കാരിന്റെ ആർദ്രം പദ്ധയിൽ ഉൾപ്പെടുത്തിയാണ്‌ ജില്ലയിൽ 14 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയത്‌. നിലവിൽ 20 കേന്ദ്രങ്ങളുണ്ട്‌.  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.
മഹാമാരികൾ പടരുന്ന ഘട്ടത്തിൽ വലിയ തോതിലുള്ള ജീവനാശം  ഇല്ലാത്തത്‌ കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ പ്രത്യേകതകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, റവന്യൂ വകുപ്പ്, ഫയർ ഫോഴ്‌സ്, സന്നദ്ധ സേവകർ എന്നിവരും നാട്ടുകാരും ആരോഗ്യവകുപ്പുമായി ഇഴുകിച്ചേർന്ന് പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.  പൂക്കോട്, ഏങ്ങണ്ടിയൂർ, പട്ടിക്കാട്, ആളൂർ, കുഴൂർ, മാമ്പ്ര, ആർത്താറ്റ്, പോർക്കുളം, കൊടകര, കയ്പമംഗലം, മാടവന, എളനാട്, കക്കാട് എന്നീ പിഎച്ച്സികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയത്. ഗുരുവായൂർ മാതൃശിശു സംരക്ഷണാരോഗ്യകേന്ദ്രം നഗര കുടുംബാരോഗ്യ കേന്ദ്രമായി.ആദ്യഘട്ടത്തിൽ 18 കുടുംബാരോഗ്യകേന്ദ്രങ്ങളും രണ്ട് നഗര കുടുംബാരോഗ്യകേന്ദ്രവും ഉദ്ഘാടനം ചെയ്തിരുന്നു. വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാരായ എ സി മൊയ്തീൻ, മന്ത്രി സി രവീന്ദ്രനാഥ്,  ഗവ. ചീഫ് വിപ്പ് കെ രാജൻ, എംഎൽഎമാരായ ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, കെ വി അബ്ദുൾഖാദർ, കെ യു അരുണൻ, ബി ഡി  ദേവസി, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്  എന്നിവർ പങ്കെടുത്തു.  ദിവസവും രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ ഒപി, രാവിലെ എട്ടുമുതൽപകൽ  മൂന്നുവരെ ലബോറട്ടറി, പ്രതിരോധ കുത്തിവയ്‌പ്‌, മാതൃ ശിശുസംരക്ഷണ സേവനങ്ങൾ, നേഴ്സിങ് പരിചരണം, സൗജന്യമരുന്ന് വിതരണം, ജീവിതശൈലി രോഗനിർണയ, നിയന്ത്രണ ക്ലിനിക്കുകൾ,  വയോജനസൗഹൃദ ക്ലിനിക്കുകൾ എന്നിവയാണ് കുടുംബാരോഗ്യകേന്ദ്രമായി മാറുമ്പോൾ ലഭിക്കുന്ന സേവനങ്ങൾ.

Related Posts

ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

Comments Off on മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

കേരള ഷോളയാർ ഡാം തുറന്നു

Comments Off on കേരള ഷോളയാർ ഡാം തുറന്നു

സമ്പൂർണ്ണ ശുചിത്വ പദവിയിൽ തളിക്കുളം ഗ്രാമപഞ്ചായത്ത്

Comments Off on സമ്പൂർണ്ണ ശുചിത്വ പദവിയിൽ തളിക്കുളം ഗ്രാമപഞ്ചായത്ത്

പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

Comments Off on പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

പോലീസ് അക്കാദമിയിൽ 25 പേർക്കുകൂടി കോവിഡ്

Comments Off on പോലീസ് അക്കാദമിയിൽ 25 പേർക്കുകൂടി കോവിഡ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ആശുപത്രി വാസം; ജയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി

Comments Off on സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ആശുപത്രി വാസം; ജയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചക്കുലസമർപ്പണം

Comments Off on കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചക്കുലസമർപ്പണം

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Comments Off on ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

Comments Off on സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

Comments Off on ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

Create AccountLog In Your Account%d bloggers like this: