ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

ലോകം മലയാളിയുടെ കൈക്കുള്ളിലെത്തിച്ച മാന്ത്രികന്‍. സഞ്ചാരസാഹിത്യത്തിന്റെ കുലപതി… ജ്ഞാനപീഠ ജേതാവായ ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട് എന്ന എസ്.കെ പൊറ്റെക്കാടിന്റെ ഓർമദിനമാണ് ഇന്ന് .പിന്നിട്ട വഴികളെ, വഴിയോരക്കാഴ്ചകളെ അതേപോലെ വായനക്കാരനില്‍ എത്തിക്കാന്‍ അനശ്വരനായ ഈ സാഹിത്യകാരന് സാധിച്ചു.ആസൂത്രിതമല്ലാത്ത യാത്രകളാണ് പച്ചയായ ജീവിതവും ദേശത്തനിമയും സംസ്‌കാരവുമെല്ലാം പുനരാവിഷ്‌ക്കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

Mittaiyi theruvu#oru theruvinte katha#sk pottekkatt#kozhikode ...

പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലില്‍ നടക്കുന്ന ദീര്‍ഘസ്‌ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുന്‍ശുണ്ഠിക്കാരനായ കാണ്ടാമൃഗം, വേലികളില്‍ മരത്തടി നിരത്തി വച്ചതുപോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ടങ്ങള്‍, നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നര്‍ത്തകികളെപോലെ തുടയും തുള്ളിച്ചു കൊണ്ട് നൃത്തം ചവിട്ടി നടക്കുന്ന ഒട്ടകപക്ഷികള്‍…’

SK Pottekkatt: Trailblazer travel writer | Wanderink

‘നൈല്‍ഡയറി’യിലെ ഈ വിവരണം, കണ്‍മുന്നില്‍ തെളിഞ്ഞ കാഴ്ചകളെ, കൂടുതല്‍ മിഴിവോടെ അവതരിപ്പിക്കുകയാണ്.ഒരുപക്ഷേ സാധാരണക്കാരന്‍ നേരിട്ടുകണ്ടാലും ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ഈ വര്‍ണനകളിലുണ്ട്.ഇരുപതോളം സഞ്ചാര സാഹിത്യകൃതികളാണ് പൊറ്റക്കാട് നമുക്കായി സമ്മാനിച്ചത്.
‘ഒരു തെരുവിന്റെ കഥ’യ്ക്ക് 1962ലെ കേരളസാഹിത്യഅക്കാദമിപുരസ്‌ക്കാരവും ‘ഒരു ദേശത്തിന്റെ കഥ’യ്ക്ക് 1973ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചു. 1981ല്‍ ജ്ഞാനപീഠം പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി.

Pathirasooryante Nattil (Malayalam) eBook: S K Pottekkatt: Amazon ...
പുള്ളിമാന്‍, ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, ഇന്ദ്രനീലം, ഹിമവാഹിനി എന്നിങ്ങനെ ഇരുപതോളം ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, പ്രേമശിക്ഷ, കുരുമുളക് എന്നീ നോവലുകളും അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ രചനകളാണ്.

#റീഡിങ് ഡെസ്ക്

Related Posts

വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

Comments Off on വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

മീശ പിരിച്ച് ചാക്കോച്ചൻ

Comments Off on മീശ പിരിച്ച് ചാക്കോച്ചൻ

അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

Comments Off on അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

Comments Off on ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

Comments Off on ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

Comments Off on അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

അച്ഛന്‍റെകട്ടന്കാപ്പിയുമായി പാര്‍വതി തിരുവോത്ത്

Comments Off on അച്ഛന്‍റെകട്ടന്കാപ്പിയുമായി പാര്‍വതി തിരുവോത്ത്

ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

Comments Off on ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

ദൈവതുല്യം ഈ പത്മനാഭന്‍

Comments Off on ദൈവതുല്യം ഈ പത്മനാഭന്‍

മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

Comments Off on മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Create AccountLog In Your Account%d bloggers like this: