Breaking :

ഒരു കൊറോണിയൻ ഫോട്ടോഷൂട്ട്

ഒരു കൊറോണിയൻ ഫോട്ടോഷൂട്ട് …
ലോകം മുഴുവൻ മഹാമാരിയിലും പ്രളയത്തിലും ഉയിർപ്പു കിട്ടാൻ കുതിക്കുമ്പോൾ നവീന ആശയങ്ങളിലൂടെ വ്യത്യസ്തതമായ ഒരു ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ് ഒരു പറ്റം യുവത്വം .മലയാളിയുടെ സ്വകാര്യ അഹങ്കാരമായ രവിവർമ്മ ചിത്രങ്ങളാണ് കാലാനുസരണമായ മാറ്റങ്ങളിലൂടെ ഇവർ പുനർ ആവിഷ് കരിക്കുന്നത് .മാസ്ക് അണിഞ്ഞെത്തുന്ന യുവതിയും കയ്യിൽ സാനിറ്റൈസർ പിടിച്ചു ഫ്രെമിൽ എത്തുന്ന രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിമാരാണ് ഒറ്റ നോട്ടത്തിൽ ഈ ഫ്രെമിലെ മുഖ്യ ആകർഷണം .സിനിമ സീരിയൽ താരം ആർദ്ര ദാസ് ആണ് ഈ ചിത്രങ്ങൾക്കായി മോഡൽ ആയിട്ടുള്ളത്.

രവിവര്മചിത്രങ്ങളിലെ രൂപഭംഗിയും ലാസ്യവും ഒത്തുചേർന്ന യുവതിയുടെ ചിത്രം സാനിറ്റൈസർ കയ്യിൽ ഏന്തിയ രീതിയിലാണ് ഷൂട്ട് ചെയ്യെത്തിട്ടുള്ളത് .എന്നാൽ ഇതിനുമപ്പുറം ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തുന്നുണ്ട് ഈ ഫോട്ടോഷൂട്ട്ശാസ്ത്രം എത്ര വളർന്നാലും നമ്മൾ ചില അന്ധവിശ്വാസങ്ങളിൽ കുരുങ്ങിക്കിടക്കുന്ന എന്ന ഒരു സന്ദേശവും ഈ ചിതങ്ങളിൽ മറഞ്ഞു നിൽക്കുന്നുണ്ട് .കണ്ണുദോഷം തട്ടാതെ ഇരിക്കാനായി പണ്ട് കാലം മുതലേ ഭാരതീയർ ഉപയോഗിച്ചിരുന്ന ചില സൂചനകളാണ് ഈ ചിത്രത്തിന്റെ ഫ്രെമിൽ ഉള്ള മറ്റൊരു കാഴ്‌ചാ .നാരങ്ങയും പച്ചമുളകും കൂട്ടിക്കെട്ടി ഇട്ടതിന്റെ സൈഡിൽ ആണ് യുവതി സാനിറ്റൈസറുമായി നില്കുന്നത് എന്നത് ചിന്തനീയമാണ് .കാരണം നമ്മുടെ ചില അന്ധ വിശ്വാസങ്ങളിൽ കെട്ടുപിണഞ്ഞു നിന്ന് കൊണ്ട് തന്നെയാണ് നമ്മൾ സാനിറ്റൈസർ പോലുള്ള ആധുനിക മാര്ഗങ്ങള് ഉപയോഗിച്ച് കൊറോണ വൈറസിനെ തുരത്താൻശ്രമിക്കുന്നത് .

അടുത്ത ഫ്രെമിൽ എത്തുമ്പോൾ കുട്ടിയെ എടുത്തു നിൽക്കുന്ന സുന്ദരിയും പ്രൗഢ ഗംഭീരയും ആയ യുവതിയുടെ ചിത്രവും നമ്മളോട് പറയാതെ പറയുന്ന കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട് .അതിൽ ഫ്രെമിൽ നിറഞ്ഞു നിൽക്കുന്ന അമ്മയും കുട്ടിയും എന്ന കഴെച്ചകൾക്കപ്പുറത്തു മുഖം പാതി മൂടിയിട്ട നിലയിൽ നമ്മുടെ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ ചിത്രം കാണാൻ പറ്റുന്നുണ്ട് .അതോടൊപ്പം ഒരു രാജാവിനെ പല്ലക്കിൽ ഏറ്റിയ ചിത്രം തെളിഞ്ഞു നിൽക്കുന്നതും കാണാം .ഇനിയും നമ്മൾ മറച്ചു വെക്കുന്ന കപട രാജ്ഭകേതിയുടെ തെളിഞ്ഞു നിൽക്കുന്ന സൂചനകളാണ്ക ഈ സൂചകങ്ങൾ തരുന്നത് .

പുതിയ കാലത്തിന്റെ രോഗങ്ങൾ ആയ കൊറോണയെ അതിജീവിക്കാനായി മാസ്ക് മുഖത്തണിഞ്ഞു കുളത്തിലെ കല്പടവുകളിൽ ഇരിക്കുന്ന പ്രൗഢസുന്ദരിയായ യുവതിയാണ് ഈ ഫ്രെമിലെ ആകർഷണം .സ്ത്രീകൾക്ക് നേരെയുള്ള ചില അരുതുകൾ കൂടിയാണ് ഈ ഫോട്ടോ നമ്മോടു സംവദിക്കുന്നത് .എന്നും പുരുഷ കേന്ദ്രീകൃതമായ നമ്മുടെ സമൂഹം സ്ത്രീയെ അടിച്ചമർത്താനും നാലു ചുമരുകൾക്കുള്ളിൽ ഒതുക്കാനുമാണ് ശ്രമിച്ചിരുന്നത് .ഈ കൊറോണക്കാലത്തിനും ഒരുപാട് മുന്നേ നമ്മൾ സ്ത്രീകളുടെ വാ  മൂടിക്കെട്ടിയിരുന്നു എന്നും പറയാതെ പറയുന്നുണ്ട് .

എന്നാലോ ആ ഫ്രെമിലെ ഒരു മൂലയിൽ ഒതുങ്ങി നിൽക്കുന്ന ബോര്ഡില് സ്ത്രീകൾ ഇറങ്ങി ഈ കുളം അശുദ്ധമാക്കരുത് എന്ന സൂചനബോർഡ് കാണാം .അതോടൊപ്പം നാൽക്കാലികളെ കുളിപ്പിക്കാം എന്നും പറയുമ്പോൾ സ്ത്രീ ഏതുകാലത്തിലാണ് ഇപ്പോഴും നില്കുന്നത് എന്ന സൂചനയും ചിന്തയും നൽകുന്നുണ്ട് . നമ്മുടെ ചില സാമൂഹ്യ വ്യവസ്‌ഥകൾക്കു നേരെയുള്ള ചൂണ്ടു പലകയാണ് ഈ ചിത്രങ്ങൾ .
ബോധവൽക്കരണത്തോടൊപ്പം തന്നെ, വർത്തമാന കാലത്തെ, പിന്നോട്ട് നടക്കുന്ന കേരളത്തെയും ഫോട്ടോഷൂട്ടിലൂടെ കാണാം. പുരോഗമനം പറയുമ്പോഴും, മലയാളികളുടെ മനസിന്റെ അടിത്തട്ടിൽ കിടക്കുന്ന മലീമസമായ പല ചിന്താഗതികളും ഫോട്ടോഷൂട്ടിലൂടെ വിമർശിക്കുന്നുണ്ട് .

സിനിമ സീരിയൽ താരം ആർദ്ര ദാസ് മോഡൽ ആയ ഫോട്ടോഷൂട്ടിന്റെ ആശയം, സിനിമ സംവിധായകൻ ജിബിൻ ജോർജ് ജെയിംസിന്റേതാണ്. ക്യാമറ നിജു പാലക്കാട് & ജീവ ബാലകൃഷ്ണൻ.

Jibin: CONCEPT – Jibin George James.
IN FRAME – Ardra Das.
D. O. P- Niju Palakkad & Jeeva Balakrishnan.
DESIGN – Retouch and Design @ Lijith Designs.

#movie desk

Related Posts

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

Comments Off on സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

Comments Off on അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

Comments Off on കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

സംസ്‌ഥാനത്ത്‌ ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Comments Off on സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

 ജില്ലയിൽ 948 പേർക്ക് കോവിഡ്

Comments Off on  ജില്ലയിൽ 948 പേർക്ക് കോവിഡ്

ജില്ലയിൽ നാളെ എല്ലാ താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കും

Comments Off on ജില്ലയിൽ നാളെ എല്ലാ താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കും

ജില്ലയിൽ ഇന്ന് 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ടിക് ടോക്: ഒറാക്കിളിനെ തെരഞ്ഞെടുത്ത് ചൈനീസ് കമ്പനി

Comments Off on ടിക് ടോക്: ഒറാക്കിളിനെ തെരഞ്ഞെടുത്ത് ചൈനീസ് കമ്പനി

പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

Comments Off on പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: