മഴ : ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

മഴ ശക്തമായതിനെ തുടർന്ന്‌ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 243 പേരെയാണ്‌ ക്യാമ്പിലേക്ക്‌ മാറ്റിയത്‌. എന്നാൽ റെഡ്‌ അലർട്ടുണ്ടായിട്ടും ശനിയാഴ്ച ഉച്ചവരെ മഴ ശക്തമാവാത്തത്‌ ‌ ആശ്വാസമായി.
ചാലക്കുടി പുഴയിലും ജലനിരപ്പുയർന്നിട്ടില്ലെങ്കിലും മുന്നൊരുക്കം ശക്തമാണ്‌. അഞ്ചു പേരടങ്ങുന്ന എൻഡിആർഎഫ് സംഘം ചാലക്കുടിയിൽ എത്തിയിട്ടുണ്ട്‌. അപകട സാധ്യതാ മേഖലയിലുള്ളവരെ ക്യാമ്പുകളിലേക്ക്‌ മാറ്റി‌. ജില്ലയിൽ കാറ്റും മഴയുംമൂലം 1,10,64,298 രൂപയുടെ നാശനഷ്ടമുണ്ടായതായാണ്‌ പ്രാഥമിക കണക്ക്‌.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി‌. തൃശൂർ നഗരത്തിൽ പെരിങ്ങാവ്‌, പാണ്ടിക്കാവ്‌, ചെമ്പൂക്കാവ്‌, കുണ്ടുവാറ, നെല്ലങ്കര, മുക്കാട്ടുകര എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി. മണലൂർ, നാട്ടിക മേഖലകളിൽ ശനിയാഴ്ച രാവിലെ മഴ പെയ്‌തു.
ചേർപ്പിലെ‌ ചാഴൂർ, ഇഞ്ചമുടി എന്നിവിടങ്ങളിലും വെള്ളം കയറി. കരുവന്നൂർ പുഴയിലും ജലം ഉയർന്നു. കനോലി കനാലിൽ വെള്ളം ഉയർന്നതിനെ തുടർന്ന്‌ പാലപ്പെട്ടി മുതൽ ചാവക്കാട്‌ വരെ നൂറോളം വീടുകളിലെ പറമ്പിൽ വെള്ളം കയറി. ചാഴൂരിൽ മൂന്ന് റോഡുകൾ തകർന്നു. വെള്ളം കയറിയതിനെ തുടർന്ന്‌ താണിക്കുടം ഭഗവതി ക്ഷേത്രത്തിൽ ആറാട്ട്‌ നടന്നു.
കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലുള്ള 13 ക്യാമ്പുകളിലായി 243 പേരാണ് കഴിയുന്നത്. 64 കുട്ടികൾ, 92 സ്ത്രീകൾ, 87 പുരുഷന്മാർ എന്നിവരാണുള്ളത്. കോവിഡ്- പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈനിലുള്ളവർക്കായി കല്ലൂരിലെ സെന്റ്‌ റാഫേൽ പള്ളിക്കുന്ന് സ്കൂളിലും കുഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലും പ്രത്യേക സംവിധാനങ്ങളും ഒരുക്കി. രണ്ടിടത്തുമായി 17 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ചാലക്കുടി താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് ആരംഭിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 139 പേരുണ്ട്. കാക്കുളിശേരി, മേലൂർ, കല്ലൂർ, കോടശേരി, കുട്ടനെല്ലൂർ, എടവിലങ്ങ്, പെരിഞ്ഞനം, ചാലക്ക, പുത്തൂർ എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകൾ തുറന്നത്‌.
പുത്തൂർ വില്ലേജിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് 11 കുടുംബത്തെയും ചാലക്കൽ വില്ലേജിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ കുടുംബത്തെയും മാറ്റി. എടവിലങ്ങ് വില്ലേജിൽ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തെയും മുകുന്ദപുരം താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണി കാരണം ഒരു കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

Related Posts

തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

വിത്തു മുതൽ വിപണി വരെ ഒല്ലൂർ

Comments Off on വിത്തു മുതൽ വിപണി വരെ ഒല്ലൂർ

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്

Comments Off on ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്

ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

Comments Off on ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Comments Off on വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Create AccountLog In Your Account%d bloggers like this: