സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

Comments Off on സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

കുത്തിയൊലിക്കുന്ന പ്രളയജലത്തിൽനിന്ന് ജീവിതങ്ങളെ തിരിച്ചുപിടിച്ച അനുഭവക്കരുത്തോടെ വീണ്ടും ജീവൻരക്ഷാപ്രവർത്തനം നടത്താൻ അഴീക്കോട്ടെ മത്സ്യത്തൊഴിലാളികൾ ഒരുങ്ങിക്കഴിഞ്ഞു.കോവിഡ് ഉൾപ്പെടെ ഏത് ദുരന്തത്തിലും സഹായത്തിനായി പരിശീലനം ലഭിച്ച 25 പേരുടെ സംഘമുണ്ടാകും. കോസ്റ്റൽ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായവുമുണ്ട്. മുനവറുൽ ഇസ്ലാം ട്രസ്റ്റിന്റെ ആംബുലൻസും ഫിഷിങ്ങ് കമ്പനികളുടെ വലിയ വണ്ടികളും സഹായിക്കും.
പ്രളയക്കെടുതിയുണ്ടായാൽ പഞ്ചായത്തിന്റെയും റവന്യുഡിപ്പാർട്ടുമെന്റിന്റെയും നിർദേശമനുസരിച്ച്‌ ഏത് പ്രദേശത്ത് നിന്നും ഒരു മണിക്കുറിനകം ആളുകളെ മാറ്റാൻ കഴിയും തരം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്തിനും തയ്യാറായി 190 പേർ ജാഗ്രതാ അഴീക്കോടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹായത്തിനായി വിളിക്കേണ്ട നമ്പർ: അഷറഫ് പുവത്തിങ്കൽ–-9995785753, ഹാരിസ് പള്ളിപ്പറമ്പിൽ–-9946232342, സിദ്ധിക്ക് ചാലിൽ–- 9048959620.


മുമ്പുണ്ടായ പ്രളയത്തിൽ കേരളം തരിച്ചുനിന്നപ്പോൾ മത്സ്യതൊഴിലാളികളടക്കം ഇരുനൂറിലേറെ പേരാണ് 27 വള്ളങ്ങളിലും അഞ്ച് കുട്ടവഞ്ചികളിലുമായി പത്ത് അതിഥി തൊഴിലാളികളോടൊപ്പം രക്ഷാപ്രവർത്തനത്തിന് കുതിച്ചത്. ദിവസങ്ങൾ നീണ്ട സാഹസിക ദൗത്യത്തിനൊടുവിൽ ആയിരങ്ങൾക്ക് പുതുജീവനേകിയായിരുന്നു മടക്കം. അഴീക്കോട് തീരദേശ സ്റ്റേഷനിലെ പൊലീസുകാരും ഫിഷറീസ് ഉദ്യോഗസ്ഥരും എല്ലാ സഹായവും നൽകി. എറണാകുളം, തൃശൂർ ജില്ലകളിൽനിന്നായി അന്ന് രക്ഷപ്പെടുത്തിയത് 12,773 പേരെയാണ്

Related Posts

നടൻ ടോവിനോ തോമസ് ആശുപത്രിയിൽ

Comments Off on നടൻ ടോവിനോ തോമസ് ആശുപത്രിയിൽ

നടന്‍ അനില്‍ മുരളി അന്തരിച്ചു.

Comments Off on നടന്‍ അനില്‍ മുരളി അന്തരിച്ചു.

ഇന്ത്യൻ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസിന്റെ സ്കോളർഷിപ് ആൻജോ പി.ആന്റോജിക്ക്

Comments Off on ഇന്ത്യൻ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസിന്റെ സ്കോളർഷിപ് ആൻജോ പി.ആന്റോജിക്ക്

ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

Comments Off on ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

കുടുംബാരോഗ്യ കേന്ദ്രം : മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു

Comments Off on കുടുംബാരോഗ്യ കേന്ദ്രം : മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു

റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

Comments Off on റോബോട്ട്‌ കുഞ്ഞപ്പന്റെ റോബോട്ട്‌ സിസ്റ്റർ

ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Comments Off on സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

സംസ്‌ഥാനത്ത്‌ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അമല ആശുപത്രി അടച്ചിടാന്‍ നിര്‍ദേശം

Comments Off on അമല ആശുപത്രി അടച്ചിടാന്‍ നിര്‍ദേശം

Create AccountLog In Your Account%d bloggers like this: