പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

കശുവണ്ടി പരിപ്പ് സാധാരണക്കാരായ മലയാളികൾക്ക് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന ‘മുളപ്പിച്ച കശുവണ്ടി’ പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന മുളപ്പിച്ച കശുവണ്ടി പരിചയപ്പെടുത്തുന്നത്.


പോഷക വിഭവമാണെങ്കിലും വില കൂടുതലുള്ളതിനാൽ സാധാരണക്കാരന് കശുവണ്ടിപരിപ്പ് പലപ്പോഴും പ്രാപ്യമാകാറില്ല. എന്നാൽ മുളപ്പിച്ച കശുവണ്ടിയുടെ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കും. മുളപ്പിച്ച കശുവണ്ടിയുടെ ഉൽപ്പാദന ചിലവും താരതമ്യേന കുറവാണ്. കശുവണ്ടിപരിപ്പിലെ ബീജം മുളയ്ക്കുന്നതോടെ ഒട്ടേറെ രാസപ്രക്രിയകൾ സംഭവിക്കുന്നതിനാൽ പോഷകങ്ങൾ വിഘടിച്ച് എളുപ്പത്തിലും കൂടുതലായും ലഭ്യമാകുന്നു. ഇത് പരിപ്പിന്റെ ദഹനപ്രക്രിയ ആയാസപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പ്രായമായവർക്കും കഴിക്കാവുന്ന ഉത്തമ പോഷക വിഭവമായി ഇതിനെ കണക്കാക്കാം.
മുളപ്പിച്ച കശുവണ്ടിപരിപ്പിൽ പോഷകങ്ങളായ കാൽസ്യം, അമിനോ അമ്ലങ്ങൾ, നിരോക്സീകാരികൾ തുടങ്ങിയവ വളരെ കൂടുതലാണ്. മറ്റേത് പരിപ്പിനേക്കാളും ഇരുമ്പിന്റെ അംശവും ഇതിൽ കൂടുതലാണ്. ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 250 ഗ്രാം കശുവണ്ടിപരിപ്പാണ് കിട്ടുന്നത്. എന്നാൽ ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 500 ഗ്രാം മുളയണ്ടി ലളിതമായി തയ്യാറാക്കാം. ഒരു കിലോ കശുവണ്ടിപരിപ്പിന് ശരാശരി 800 മുതൽ 1000 രൂപ വില വരുമ്പോൾ അതിന്റെ പകുതി വിലയ്ക്ക് മുളപ്പിച്ച കശുവണ്ടി ലഭ്യമാകും. മുളപ്പിച്ച കശുവണ്ടി പരിപ്പ് സാലഡ്, മസാലകറികൾ, അച്ചാർ എന്നിവയ്ക്ക് ഉപയോഗിക്കാം.

മുളപ്പിച്ച കശുവണ്ടി തയ്യാറാക്കുന്നതിന് വൃത്തിയുള്ളതും അണുവിമുക്തമായ ഒരു അവസ്ഥ ഒരുക്കി എടുക്കണം. പ്രത്യേകം സജ്ജമാക്കിയ ടണലുകളിലെ ട്രേകളിലോ, നിയന്ത്രിത ബീജാങ്കുരണ അറകളിലോ കശുവണ്ടി മുളപ്പിക്കാം. മുളച്ച് ബീജപത്രം വിരിയുന്നതിന് മുൻപ് തന്നെ ശേഖരിക്കണം. ഈ ഘട്ടത്തിൽ വളർച്ച ദ്രുതഗതിയിലായതിനാൽ ബീജപത്രം ശേഖരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്. വിളവെടുത്ത് മുളച്ച പരിപ്പ് ഏറെ നാൾ സൂക്ഷിച്ചുവയ്ക്കാനാവില്ല. ശീതീകരിച്ച അവസ്ഥയിൽ മൂന്നോ നാലോ ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. അണുവിമുക്തമായ മേന്മയേറിയ മുളപ്പിച്ച കശുവണ്ടി ചിലവ് കുറഞ്ഞ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളാൽ സംഭരിച്ചുവയ്ക്കുന്നതിനുമുള്ള സാധ്യതകൾ കാർഷിക സർവകലാശാല, കശുമാവ് ഗവേഷണ കേന്ദ്രം, അഗ്രി ഇൻക്യൂബേഷൻ സെന്റർ എന്നിവയുടെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്.

Related Posts

ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

Comments Off on ജില്ലയിലെ തദ്ദേശസ്ഥാപന നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ 

ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

Comments Off on ജില്ലയിൽ ഇനി ‘തേനും പാലും’ പദ്ധതി 

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

Comments Off on കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

പിഎസ്‌സി ചെയർമാന് കൊവിഡ്

Comments Off on പിഎസ്‌സി ചെയർമാന് കൊവിഡ്

കോവിഡ് വ്യാപനം: സംസ്ഥാനത്ത്‌ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ ഉത്തരവ്

Comments Off on കോവിഡ് വ്യാപനം: സംസ്ഥാനത്ത്‌ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ ഉത്തരവ്

ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

Comments Off on ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

ജില്ലയിൽ 755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ 755 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

Comments Off on ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് പിറന്നാൾ ആശംസകൾ

Comments Off on ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് പിറന്നാൾ ആശംസകൾ

Create AccountLog In Your Account%d bloggers like this: