കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

പ്രണയവും , വിഷാദവും സമം കലർന്ന ശബ്ദത്തിൽ ഗാംഭീര്യവും , മാധുര്യവും ഒന്നിച്ച് പാട്ടിന്റെ ഭാവത്തെ നാടകീയമായി വിതാനിച്ച ഗായകനായിരുന്നു കെ പി ബ്രഹ്മാനന്ദൻ .പ്രതിഭ കൊണ്ടു മാത്രം മേൽവിലാസം ഉണ്ടാക്കിയ ഗായകനാണ് .

Watch Sangeetha Sagaram TV Serial Episode 42 - Hit Songs By ...
പന്ത്രണ്ടാം വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ അദ്ദേഹം ആകാശവാണിയിലെ ലളിതസംഗീതത്തിലൂടെ ശ്രദ്ധേയനായി .1966 -ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സിന്റെ ‘അഗ്നിപുത്രി’ നാടകത്തിൽ “അമരവധുരമണി തിലോത്തമേ” ആണ് ആദ്യ ഗാനം .1969 -ൽ ജി വിവേകാനന്ദന്റെ നോവൽ ‘കള്ളിച്ചെല്ലമ്മ ‘ പി ഭാസ്ക്കരൻ സിനിമയാക്കിയപ്പോൾ അതിൽ കെ രാഘവൻ മാസ്റ്റർ ഈണമിട്ട “മാനത്തെ കായലിൽ” എന്ന ഗാനാലാപനത്തിലൂടെ സിനിമയിലെത്തി .
എം ടി യുടെ ‘നിർമാല്യ’ത്തിലെ ഇടശ്ശേരിയുടെ രണ്ട് കവിതാലാപനം ആ ചിത്രത്തിലെ വേദന നിറഞ്ഞ അനുഭവമാണ് .ഇളയരാജ , ശങ്കർഗണേഷ് എന്നിവർക്ക് വേണ്ടി തമിഴിൽ പാടിയിട്ടുണ്ട് .മലയത്തിപ്പെണ്ണ് , കന്നിനിലാവ് എന്നിവയിലെ ഗാനങ്ങൾക്ക് സംഗീതം നൽകി .” മട്ടിച്ചാറ് മണക്കണ്” എന്ന ഗാനം പ്രസിദ്ധമാണ് .

K.P.Brahmanandan - Photos | Facebook
പ്രിയമുള്ളവളെ നിനക്കു വേണ്ടി , നീല നിശീഥിനി , താമരപ്പൂ നാണിച്ചു , താരക രൂപിണി , ശ്രീ മഹാദേവൻ തന്റെ , ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര – തുടങ്ങി നൂറിലേറെ ഗാനങ്ങളിൽ പകുതിയിലേറെയും ജനപ്രിയമായി .
2003 -ൽ കേരള സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചു .ആകാശവാണി ലളിതസംഗീത പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

#മുരളി കെ. മുകുന്ദൻ .

Related Posts

മോനിഷചന്തം :സനിതഅനൂപ്.

Comments Off on മോനിഷചന്തം :സനിതഅനൂപ്.

നാലുമാസം കൊണ്ട് 264 മില്യൺ കാഴ്ച്ചക്കാർ: അല്ലുവിന്റെ ‘ബുട്ട ബൊമ്മ’

Comments Off on നാലുമാസം കൊണ്ട് 264 മില്യൺ കാഴ്ച്ചക്കാർ: അല്ലുവിന്റെ ‘ബുട്ട ബൊമ്മ’

പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Comments Off on പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

Comments Off on നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

നഞ്ചമ്മ മിനിസ്‌ക്രീനിലേക്കും

Comments Off on നഞ്ചമ്മ മിനിസ്‌ക്രീനിലേക്കും

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിട്ടുണ്ട് : ശ്രേയ ഘോഷാൽ

Comments Off on അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിട്ടുണ്ട് : ശ്രേയ ഘോഷാൽ

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

Comments Off on ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

ഹിറ്റായി ‘മറ്റൊരു കടവില്‍ കുളിസീന്‍ 2

Comments Off on ഹിറ്റായി ‘മറ്റൊരു കടവില്‍ കുളിസീന്‍ 2

ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

Comments Off on ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

Create AccountLog In Your Account%d bloggers like this: