Breaking :

അനിഖയുടെ വാഴയില ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയുമായി മഹാദേവൻ തമ്പി

വാഴയില കൊണ്ടുള്ള വസ്ത്രം ധരിച്ചുള്ള അനിഖ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി പകര്‍ത്തിയ ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടി. ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയാണ് മഹാദേവന്‍ തമ്പി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ഏറെ പണിപ്പെട്ട് തന്നെയാണ് ചിത്രങ്ങള്‍ എടുത്തതെന്ന് വീഡിയോ കാണുമ്പോഴാണ് മനസിലാകുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വാഴയില വസ്ത്രത്തിനൊപ്പം വാഴക്കൂമ്പ് കൊണ്ടുള്ള കിരീടവും വളയും ഒക്കെ ഒരുക്കുന്നതും വീഡിയോയില്‍ കാണാം.

ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്.

എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്.

 

ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് ‘ക്യുനി’ലും മികച്ച പ്രകടനമാണ് അനിഖ കാഴ്ച വച്ചത്. ‘യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായിരുന്നു. 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

Related Posts

കലയിൽ വിസ്മയം തീര്‍ത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്

Comments Off on കലയിൽ വിസ്മയം തീര്‍ത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്

മാസ്കുമായി സ്റ്റൈൽ മന്നൻ

Comments Off on മാസ്കുമായി സ്റ്റൈൽ മന്നൻ

സ്വര്‍ണക്കടുവയുടെ അപൂര്‍വ ചിത്രങ്ങള്‍ വൈറല്‍

Comments Off on സ്വര്‍ണക്കടുവയുടെ അപൂര്‍വ ചിത്രങ്ങള്‍ വൈറല്‍

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

പ്രണയം തുളുമ്പുന്ന പാരിജാതം…

Comments Off on പ്രണയം തുളുമ്പുന്ന പാരിജാതം…

ഒരു കൊറോണിയൻ ഫോട്ടോഷൂട്ട്

Comments Off on ഒരു കൊറോണിയൻ ഫോട്ടോഷൂട്ട്

വേൾഡ് ആർട്ട് ഫോട്ടോഗ്രഫി ബിനാലെയിൽ ഇന്ത്യയിൽ നിന്ന് ഒരാൾ മാത്രം

Comments Off on വേൾഡ് ആർട്ട് ഫോട്ടോഗ്രഫി ബിനാലെയിൽ ഇന്ത്യയിൽ നിന്ന് ഒരാൾ മാത്രം

കാലവർഷം കനത്തപ്പോൾ : ഇന്നത്തെ ക്യാമറ കാഴ്ച്ചകൾ

Comments Off on കാലവർഷം കനത്തപ്പോൾ : ഇന്നത്തെ ക്യാമറ കാഴ്ച്ചകൾ

Create Account



Log In Your Account



%d bloggers like this: