ഇനി ഗ്രാമീണ റോഡുകളും സ്‌മാർട്ട്‌

ജില്ലയിലെ പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ ഇനി സ്‌മാർട്ടാകും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 373 റോഡുകളാണ്‌ പുനർനിർമിക്കുക. 94.52 കോടി രൂപയാണ്‌ ജില്ലയിലെ ഗ്രാമീണ റോഡുകൾക്കായി വകയിരുത്തിയത്‌. പ്രളയക്കെടുതികൾ കൂടുതൽ ഉണ്ടായ ചാലക്കുടി മണ്ഡലത്തിലാണ്‌‌ ഏറ്റവും കൂടുതൽ റോഡുകൾ നവീകരിക്കുന്നത്‌. 60 റോഡുകൾ. ഇതിന്‌ ഏഴ്‌ കോടിയാണ്‌ വകയിരുത്തിയിരിക്കുന്നത്‌.
14 മണ്ഡലങ്ങളിലായി ആദ്യഘട്ടത്തിൽ നിർമിക്കുന്ന 290 റോഡുകളുടെ നിർമാണ നടപടി പൂർത്തിയായി. ഇവയ്‌ക്കുള്ള സാങ്കേതികാനുമതിയും ടെൻഡറും ലഭിച്ചു. ബാക്കി വരുന്ന റോഡുകളുടെ പുനരുദ്ധാരണ നടപടികൾ പുരോഗമിക്കുകയാണ്‌.
കുന്നംകുളത്ത്‌ 22 റോഡിന്‌‌ 10.75 കോടി, ചേലക്കരയിൽ 32 റോഡിനായി 4.95 കോടി, ഗുരുവായൂർ 10 റോഡിന്‌‌ 3. 40 കോടി, ഇരിങ്ങാലക്കുടയിൽ 14 റോഡിന്‌‌ 1.50 കോടി, കയ്‌പമംഗലത്ത്‌ 19 റോഡിന്‌‌ 2.26 കോടി, കൊടുങ്ങല്ലൂരിൽ 25 റോഡിന്‌ മൂന്നു കോടി,  മണലൂരിൽ 16 റോഡിന്‌‌ രണ്ടുകോടി, നാട്ടികയിൽ ഏഴ്‌ റോഡിന്‌‌ 1.90 കോടി, ഒല്ലൂരിൽ 35 റോഡിന്‌‌ 4.‌71 കോടി, പുതുക്കാട്‌ 18 റോഡിന്‌‌ 5.55 കോടി, തൃശൂർ 15 റോഡിന്‌‌ 3.35 കോടി, വടക്കാഞ്ചേരി 16 റോഡിന്‌‌ 5.15 കോടി എന്നീ പ്രവൃത്തികളാണ്‌ ആദ്യഘട്ടം പൂർത്തിയാക്കുക.
മറ്റ്‌ റോഡുകളുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്‌. ഈ റോഡുകൾക്കുൾപ്പെടെ ജില്ലയ്‌ക്ക് 94.52 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.
2018–-19ലെ പ്രളയത്തിൽ തകർന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളാണ്‌  പുനരുദ്ധരിക്കുക‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ തദ്ദേശ റോഡുകൾക്കായി പദ്ധതി ആവിഷ്‌കരിക്കുന്നത്‌. ഇതിനായി 1000 കോടി രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്‌ നീക്കിവച്ചത്‌. ജില്ലാതലത്തിൽ റോഡ്‌ നിർമാണത്തിന്‌ നിരീക്ഷണ സമിതികൾ പ്രവർത്തിക്കുന്നുണ്ട്‌.

Related Posts

വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Comments Off on വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

കേന്ദ്ര സർക്കാരിന്‍റെ സൗജന്യ റേഷൻ വിതരണം തുടങ്ങി

Comments Off on കേന്ദ്ര സർക്കാരിന്‍റെ സൗജന്യ റേഷൻ വിതരണം തുടങ്ങി

ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്

Comments Off on ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവ്

ചേലക്കര : കളപ്പാറ ട്രൈബൽ കോളനി -മങ്ങാട് റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു

Comments Off on ചേലക്കര : കളപ്പാറ ട്രൈബൽ കോളനി -മങ്ങാട് റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

Comments Off on വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചിമ്മിനിയിൽ ജലനിരപ്പ് ഉയരുന്നു, ആദ്യ മുന്നറിയിപ്പ്

Comments Off on ചിമ്മിനിയിൽ ജലനിരപ്പ് ഉയരുന്നു, ആദ്യ മുന്നറിയിപ്പ്

ജില്ലയിൽ 300 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 300 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

Comments Off on തിരുവനന്തപുരം : ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

തൃശൂര്‍ ഡിപ്പോയിൽനിന്ന്‌ ഇന്നുമുതൽ ബസ്‌

Comments Off on തൃശൂര്‍ ഡിപ്പോയിൽനിന്ന്‌ ഇന്നുമുതൽ ബസ്‌

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: