ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍


ഉല്‍സവ പറമ്പുകളിലെ നിത്യവസന്തമായിരുന്നു ശിവ സുന്ദര്‍. ഗജസൗന്ദര്യത്തിന്റെ അപാരസുന്ദരനീലിമയില്‍ ആസ്വാധകര്‍ക്കിടയില്‍ ഒരു ശിവവസന്തം സമ്മാനിച്ച് ശിവന്‍ നടന്നത് നന്മനിറഞ്ഞ നാട്ടുവഴികളിലുടെ നാടന്‍ചന്തത്തിന്റെ ഒരിക്കലും അസ്തമിക്കാത്ത ഒരു സൂര്യതേജസായിട്ടായിരുന്നു.
അമ്മയോടൊപ്പം കേരളത്തിലെ കാട്ടില്‍ കളിച്ചുനടന്ന 8 മാസം പ്രായമുള്ള കൈകുഞ്ഞായിരുന്ന നാളില്‍ ഒരു ദിവസം പാവം അമ്മ അറിയാതെ വാരികുഴിയില്‍ വീണു അമ്മയെ രക്ഷിക്കാന്‍ കുഞ്ഞ് കുഴിക്കു ചുറ്റും നടന്ന് വാവിട്ട് നിലവിളിക്കാന്‍ തുടങ്ങി. അവന്റെ നിലവിളി കേട്ടു വന്നവര്‍ അമ്മയെ രക്ഷിച്ചു അമ്മയെ അവര്‍ കാട്ടിലേക്ക് പറഞ്ഞയച്ചു. മുലകുടി മാറാത്ത കുഞ്ഞ് അമ്മയുടെ സ്‌നേഹവാല്‍സല്യം ഏന്നേക്കുമായി നഷ്ടപ്പെട്ട് കോടനാട് ആനകുട്ടിലേക്ക്.
കോടനാട് മനുഷ്യരുമൊത്ത് ചങ്ങാത്തം കൂടി കണ്ണിലുണ്ണിയായി വളര്‍ന്ന അവനെ 1978 ല്‍ ചെങ്ങമനാട് സ്വദേശി അബൂബക്കര്‍ ലേലത്തില്‍ സ്വന്തമാക്കി 8ാം വയസ്സില്‍ പുക്കോടന്‍ ഫ്രാന്‍സിലേക്കു കെമാറ്റം ചെയ്യപ്പെട്ടു അവന്‍ പുക്കോടന്‍ ശിവന്‍ എന്ന പേരില്‍ പൂരപറമ്പുകളില്‍ അറിയപ്പെടാന്‍ തുടങ്ങി. പെട്ടെന്നു തന്നെ ആനകമ്പക്കാരുടെ കണ്ണിലുണ്ണിയായി മാറിയ ശിവന്‍ നാടന്‍ലക്ഷണ തികവുള്ള അഴകുള്ള കൊമ്പനായിരുന്നു.
thiruvampadi shivsunder elephant passes away ...

നിലം മുട്ടുന്ന വണ്ണമുള്ള തുമ്പി. ഭംഗിയുള്ള മദഗിരി അഭംഗിയില്ലാത്ത വാല്‍. ഉയര്‍ വായുകുംഭം വിരിഞ്ഞ മസ്തകം 18 നഖങ്ങള്‍ വീണെടുത്ത കൊമ്പുകള്‍ ഇതൊക്കെ അവന്റെ സൗന്ദര്യ സവിശേഷതകളില്‍ ചിലതുമാത്രമെങ്കില്‍ സ്വഭാവഗുണങ്ങള്‍ അതിനു പതിന്‍മടങ്ങാണ്.ഏതൊരു ആനയുടെയും വാദ്യക്കാരുടെയും ജാതകം കുറിക്കുന്നതും തിരുത്തുന്നതും കേരളത്തിലെ പൂരത്തിന്റെ പൂരമായ തൃശ്ശുര്‍ പൂരമാണ് 1996 ല്‍ തൃശ്ശുര്‍ പൂരത്തിന് രാത്രിപൂരത്തിന് ആദ്യമായി പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റി ശിവന്‍ ആയിരങ്ങളുടെ അഭിമാനമായി തുടര്‍ന്ന് 1998.2000.2002 വര്‍ഷങ്ങളില്‍ തൃശ്ശുര്‍ പൂരത്തിന് പാറമേക്കാവിന്റെ രാത്രിപൂരത്തിന് കോലമേന്തി. ഇതിനോടകം ശിവന്‍ കേരളത്തിലെ നായകനിരയില്‍പ്പെട്ട ഒരു ആനയായി പ്രശസ്തിയിലേക്കുയര്‍ന്നു
പൂരത്തിന് ശിവന്‍ പാറമേക്കാവിനൊപ്പം നില്‍ക്കു സമയത്താണ് 27 തവണ തിരുവമ്പാടിയുടെ മഠത്തിലെ വരവിന്റെ നായകസ്ഥാനം അലങ്കരിച്ച തിരുവമ്പാടി ചന്ദ്രശേഖരന്‍ 2002 മെയ് 15 ന് ചെരിഞ്ഞത്.. ചന്ദ്രശേഖരന് പകരക്കാരനെ കണ്ടെത്താന്‍ തിരുവമ്പാടിക്കാര്‍ തിരച്ചിന്‍ തുടങ്ങി. കേരളമിങ്ങോളമുള്ള ലക്ഷണതികവുള്ള ആനകളെ അന്വേഷിച്ചു വഴിമുട്ടിയ അവരെ സഹായിക്കാന്‍ ഗള്‍ഫില്‍ സണ്‍ഗുപ്പിന്റെ സാരഥി തട്ടകനിവാസികൂടിയായ സുന്ദര്‍മേനോന്‍ രംഗപ്രവേശം ചെയ്യുന്നത്.

തന്റെ വിട്ടിലെ ഒരംഗത്തെപോലെയാണ് പൂക്കോടന്‍ ഫ്രാന്‍സ്സിസ് അവനെ കണ്ടിരുന്നത്. ഒരിക്കല്‍ കാട്ടിലേക്കുതന്നെ തിരിച്ചുപോയ അവനെ ഒരു മകന്റെ വാല്‍സല്യം മുഴുവന്‍ വാരിക്കോരിയാണ് തിരികെ കാട്ടില്‍ നിന്നും 15 ദിവസത്തിനു ശേഷം തിരികെ കൊണ്ടുവന്നത്. ഇതിനിടയില്‍ ആനയെ സ്വന്തമാക്കാന്‍ പലരും മോഹിച്ചിരുന്നു . അതു കൊണ്ടുതന്നെ ചോദിക്കുവരോട് ഒടുക്കത്തെവില പറഞ്ഞ് ഫ്രാന്‍സിസ്സ് അവരെ പറഞ്ഞു വിട്ടു. ഒടുവില്‍ സുന്ദര്‍ മേനോന്‍ ഏത്തിയപ്പോഴും മനസ്സില്‍ ചിരിച്ചുകൊണ്ട് 30 ലക്ഷം വില പറഞ്ഞു അന്ന് നല്ലോരാനക്ക് 10 ലക്ഷത്തിന് താഴെ മാത്രമെ വില വരൂ. സുന്ദര്‍ മേനോന്‍ തോറ്റു പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു.ഒടുവില്‍ വില പേശലിനോടുവില്‍ 28 ലക്ഷത്തിന് വില്‍പ്പന ഉറപ്പിച്ചു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു മോഹവിലക്ക് ഒരു പരിധി നിശ്ചയിക്കാന്‍ സാധ്യമല്ലെന്ന് ശിവനും സുന്ദറും തെളിയിച്ചു തിരുവമ്പാടിക്കു വേണ്ടിയായതിനാല്‍ സുന്ദര്‍മേനോന് സന്തോഷമേ ഉണ്ടായിരുുള്ളു ഇനിയൊരു ഇടപാടിനുശേഷമാണ് ആനയുടെ വില കുത്തനെ കുതിച്ചുയര്‍ന്നത് .ഇന്ന് ലക്ഷണമൊത്ത ഒരാനക്ക് ഒരു കോടിക്കുമുകളില്‍ വില വരുന്നുണ്ട്
2003 ജനുവരി 15 നായിരുന്നു ശിവനെ തിരുവമ്പാടി കണ്ണനു മുമ്പില്‍ നടയിരുത്തിയത്. തടിച്ചു കുടിയ വലിയ ആള്‍ക്കുട്ടത്തെ സാക്ഷിനിര്‍ത്തി പുക്കോടന്‍ ശിവന്‍ തിരുവമ്പാടി ശിവസുന്ദറായി പുനര്‍നാമകരണം ചെയ്തു. സുന്ദര്‍മോനോനോടുള്ള ആദരസുചകമായാണ് ശിവനോടോപ്പം സുന്ദര്‍മേനോന്റെ പേരും കമ്മിറ്റിക്കാര്‍ ചേര്‍ത്തത്. നടയിരുത്തല്‍ ചടങ്ങ് കാണാന്‍ പുറത്ത് കെട്ടിയിരുന്ന താല്‍ക്കാലിക ഗ്യാലറിയിലിരുന്ന ശിവന്‍ തിരുവമ്പാടി കണ്ണന് സ്വന്തമാകുന്നത് കാണാന്‍ പൂക്കോടന്‍ ഫ്രാന്‍സിസ്സും മറ്റു വിശിഷ്ട വ്യക്തികള്‍ക്കൊപ്പം സിഹിതരായിരുന്നു തിരുവമ്പാടിയില്‍ വന്നതോടുകൂടി ശിവന്റെ പേരും പ്രശസ്തിയും പതിന്‍മടങ്ങ് വര്‍ദ്ധിച്ചു
കിരങ്ങാട്ടുകേശവന്‍ തുടങ്ങി പേരുകേട്ട് കൊമ്പന്‍മാര്‍ തിടമ്പേറ്റിയിരുന്ന തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍ വരവിന് ചന്ദ്രശേഖരനുശേഷം 2003 മുതല്‍ ശിവസുന്ദര്‍ നായകത്ത്വം വഹിച്ചുതുടങ്ങി. ശിവസുന്ദറിനെ ഏല്ലാവര്‍ക്കും ഇഷ്ടമായിരുു . തൃശ്ശുര്‍ പൂരത്തിന് പുറമെ ആറാട്ടുപുഴ പൂരം നെന്മാറ വല്ലങ്ങി വേല ഉത്രാളിക്കാവ് പൂരം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം തുടങ്ങി ഒട്ടുമുക്കാല്‍ പൂരങ്ങളിലും തിടമ്പേറ്റുത് ശിവനായിരുന്നു. സീസണില്‍ 100 ല്‍ പരം പൂരങ്ങളില്‍ പങ്കെടുത്തിരുന്ന ശിവന്‍ ഒരിടത്തും താന്‍ കാരണം പൂരം മുടക്കുകയോ അനിഷ്ട സംഭവങ്ങളോ ഉണ്ടാക്കിയിട്ടില്ല
ഗജഅഴകിന്റെ തമ്പുരാന്‍ തിരുവമ്പാടി ...
ശിവന്റെ പേരും പ്രശസ്തിയും വര്‍ദ്ധിച്ചതോടു കൂടി ആരാധകരുടെ ഏണ്ണവും കൂടികൂടിവന്നുതുടങ്ങി. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അവന്റെ ആരാധകരില്‍ ഉള്‍പ്പെട്ടിരുന്നു ഏവിടെ ചൊലും വലിയൊരാള്‍ക്കുട്ടം അവനുചുറ്റും കാഴ്ച്ചകാരായുണ്ടായിരുന്നു അവനുവേണ്ടി ഫാന്‍സ് അസോസിയേഷനും ഫേസ്ബുക്ക് ഗ്രുപ്പും സജീവമായി അവന്‍ പോകുന്ന വഴിയെ അവനോടോപ്പം അനുഗമിച്ചു ഒരു പക്ഷെ അവന്റെ ശാന്തസ്വഭാവമായിരിക്കാം പ്രായഭെദമെന്യ ഏല്ലാവരും അവനെ ഇഷ്ടപ്പെടാന്‍ കാരണം മദപ്പാടുകാലത്തുപോലും ശാന്തത വിടാത്ത ഇവന് നീരുകാലത്ത് വായില്‍ ഭക്ഷണം നല്‍കാറുണ്ട്
2007 ഫെബ്രുവരി 6 ന് കോട്ടയം പൊന്‍കുന്നത്തിനടുത്ത് ഇളങ്ങുളം ഗജസംഗമത്തില്‍ വച്ച് ശിവസുന്ദറിന് കളഭകേസരിപട്ടം ലഭിച്ചു 2008 ഫെബ്രുവരി 19 ന് പട്ടത്താനം സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും മാതംഗകേസരി പട്ടം അടക്കം നിരവധി ചെറുതും വലുതുമായി പുരസ്‌കാരങ്ങള്‍ ശിവന് ലഭിച്ചിട്ടുണ്ട്. അഴകിന്റെ തമ്പുരാന്‍ എന്ന പേരില്‍ ശിവന്റെ ജിവിതത്തെ ആസ്പദമാക്കി ഒരു ഡോക്യു -ഫിക്ഷന്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.
തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു
തൃശ്ശുര്‍ പൂരവുമായി തന്നെ കുടുതല്‍ അടുപ്പിക്കാന്‍ കാരണം ശിവനെ നടയ്ക്കിരുത്തിയതിനുശേഷമാണെന്ന് സുന്ദര്‍മേനോന്‍ പറയുന്നു തിരുവമ്പാടി ഭഗവതിയുടെയും കൃഷ്ണന്റെയും അനുഗ്രഹം പോലെ ആ നിയോഗം തന്നെ ത്തേടിയെത്തിയതാണെ് സുന്ദര്‍മേനോന്‍ കരുതുന്നു തന്റെ ജിവിതത്തിലെ എറ്റവും വലിയ വഴിത്തിരിവും സൗഭാഗ്യവുമാണ് ശിവനിലുടെ കൈവന്നതെന്ന് ഒരു കുറിപ്പില്‍ സുന്ദര്‍മേനോന്‍ പറയുന്നു ജനസമുദ്രമായി മാറുന്ന തൃശ്ശുര്‍ പൂരത്തിന്റെ തെക്കോട്ടിറക്കത്തിന് ശിവന്റെ കൊമ്പ് പിടിച്ചു ഇറങ്ങി വരുമ്പോഴുള്ള ഒരു ഊര്‍ജപ്രവാഹം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാവാത്ത ദൈവികമായ അനുഗ്രഹവര്‍ഷമാണെ് സുന്ദര്‍മോനോന്‍ പറയുന്നു തനിക്കു കിട്ടിയ പത്മശ്രീ അടക്കമുള്ള നിരവധി പുരസ്‌കാങ്ങളെക്കാള്‍ വിലമതിക്കുന്നത് നാട്ടില്‍ നിന്നുള്ള സ്‌നേഹമാണെന്ന് സുന്ദര്‍മേനോന്‍ വിശ്വസിക്കുന്നു
2010ല്‍ ശിവന് അപകടകരമായ രീതിയില്‍ എരണ്ടക്കേട്ടുവന്നു മരണത്തെ മുഖാമുഖം കണ്ടു അവനുവേണ്ടിയുള്ള ആരാധകരുടെയും കമ്മിറ്റിക്കാരുടെയും വഴിപാടുകളും പ്രാര്‍ത്ഥനകളും വിദഗ്ദ ചികില്‍സയും ഒടുവില്‍ ഫലം കണ്ടു. പക്ഷേ എരണ്ടക്കെട്ട് വീണ്ടും വിധിയുടെ രൂപത്തില്‍ വന്നു 66 ദിവസത്തെ ചികില്‍സക്കുശേഷം 2018 മാര്‍ച്ച് 11 ന് പുലര്‍ച്ചെ 3 മണിക്ക് ശിവസുന്ദര്‍ ഭുമിയിലെ തന്റെ ശിവവസന്തം എന്നേക്കുമായി അവസാനിപ്പിച്ച് ഈശ്വര സന്നിധിയിലേക്ക് യാത്രയായി
#പി.ഉണ്ണികൃഷ്ണന്‍

Related Posts

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

സ്റ്റീഫൻ നെടുമ്പള്ളിയും സെയിദ് മസൂദും പിന്നെ പിടികിട്ടാപ്പുള്ളി കുറുപ്പും

Comments Off on സ്റ്റീഫൻ നെടുമ്പള്ളിയും സെയിദ് മസൂദും പിന്നെ പിടികിട്ടാപ്പുള്ളി കുറുപ്പും

കോവിഡ് കാലത്ത് ഗ്ലൗസ് ഉപയോഗിക്കുമ്പോൾ: നിഷാന്ത് കൊടമന

Comments Off on കോവിഡ് കാലത്ത് ഗ്ലൗസ് ഉപയോഗിക്കുമ്പോൾ: നിഷാന്ത് കൊടമന

അന്ന് ചേക്കുട്ടി ഇന്ന് ശയ്യ : പി​പി​ഇ കി​റ്റി​ന്‍റെ അവ​ശി​ഷ്ട​ങ്ങളിൽ നിന്നും ല​ക്ഷ്മി മേ​നോ​ന്‍

Comments Off on അന്ന് ചേക്കുട്ടി ഇന്ന് ശയ്യ : പി​പി​ഇ കി​റ്റി​ന്‍റെ അവ​ശി​ഷ്ട​ങ്ങളിൽ നിന്നും ല​ക്ഷ്മി മേ​നോ​ന്‍

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

Comments Off on അങ്കണവാടി കെട്ടിടം : ഒൻപതു ലക്ഷം വിലയുള്ള സ്‌ഥലം സൗജന്യമായി നൽകി ഇവർ

സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

Comments Off on സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

Comments Off on ‘ചെലോൽത് ശരിയായപ്പോൾ’ വഴി മാറിയത് കേരളം കണികണ്ടുണർന്ന നന്മ

തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

Comments Off on തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

Comments Off on ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Comments Off on ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Create AccountLog In Your Account%d bloggers like this: