ശക്തന്റെ പ്രതിരോധം മാതൃകയാക്കാൻ മറ്റു മാര്‍ക്കറ്റുകളും

ശക്തൻ മാർക്കറ്റിൽ നടപ്പാക്കിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലെ മറ്റ്‌ മാർക്കറ്റുകളിലും നടപ്പാക്കുന്നു. ശക്തനിലെ പ്രതിരോധത്തിന് വിജയമൊരുക്കിയത് കൂട്ടായ പ്രവർത്തനമാണ്‌.
കോവിഡ് വ്യാപനം ആരംഭിച്ച നാൾമുതൽ ജില്ലയിലെ മന്ത്രിമാർ, മേയർ, കലക്ടർ, ഡിഎംഒ, സിറ്റി പൊലീസ് കമീഷണർ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാർക്കറ്റിൽ ചിട്ടയായ സുരക്ഷാ ക്രമീകരണം ഒരുക്കിയതാണ് ഇന്ന് നാടിനാകെ മാതൃകയായത്. വരുംദിവസങ്ങളിൽ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, കുന്നംകുളം തുടങ്ങിയ മാർക്കറ്റുകളിലും ഈ രീതി നടപ്പാക്കും. ശക്തനിലെ വിജയകരമായ പ്രതിരോധപ്രവർത്തനം മറ്റിടങ്ങളിലും നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ ആദ്യവാരം തിരുവനന്തപുരം, കോട്ടയം മാർക്കറ്റുകളിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിന് തൊട്ടുപിന്നാലെതന്നെ ശക്തൻ മാർക്കറ്റിൽ സുരക്ഷാ സ്ക്രീനിങ് ആരംഭിച്ചിരുന്നു. മെയ് 21 മുതൽ ശക്തമായ പ്രതിരോധ പ്രവർത്തനവും ആരംഭിച്ചു. ആദ്യഘട്ടമെന്നനിലയിൽ പുലർച്ചെ മൂന്നിന് മന്ത്രി എ സി മൊയ്തീൻ, കലക്ടർ എസ് ഷാനവാസ് എന്നിവർ നേരിട്ടെത്തിയാണ് പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ തുടക്കംകുറിച്ചത്.
തിരക്ക് കുറയ്ക്കാൻ സംവിധാനമൊരുക്കി. മൊത്തക്കച്ചവടക്കാർക്ക് പുലർച്ചെ മൂന്നുമുതൽ ആറുവരെയും ചില്ലറക്കച്ചവടക്കാർക്ക് ആറുമുതൽ 8.30 വരെയും ഉപഭോക്താക്കൾക്ക് രാവിലെ ഒമ്പതുമുതലുമാക്കി പ്രവേശനം നിയന്ത്രിച്ചു. മാർക്കറ്റിനകത്തേക്കും പുറത്തേക്കും കടക്കാൻ പ്രത്യേകം വഴിയൊരുക്കി. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റിടങ്ങളിൽനിന്നും പച്ചക്കറിയും മത്സ്യവുമായി വരുന്ന വാഹനങ്ങൾ മാർക്കറ്റ്‌ പരിസരത്ത് പാർക്ക്‌ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കി. ഡ്രൈവറും ക്ലീനറും കുളിച്ച് വസ്ത്രം മാറിയ ശേഷം ടോക്കൺ നൽകി മാത്രമേ മാർക്കറ്റിലേക്ക് വാഹനം കയറ്റൂ. വാഹനം അണുവിമുക്തമാക്കാനും സംവിധാനമുണ്ട്‌.
https://timesofthrissur.com/2020/08/11/thrissur-model-pinarayivijayan-in-press-meet/?fbclid=IwAR18uk4NXMkcF7buxRQIFD_SXpfenEBH-gpJlyUDvKUyun3pBxpii1jdhRI
മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവനാളുകളുടെയും ശരീരോഷ്മാവ് പരിശോധിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയും മറ്റുമായി വരുന്ന വാഹനങ്ങളുടെ ക്യാബിനിൽ മറ്റൊരാളും കയറരുതെന്ന നിർദേശം കൃത്യതയോടെ നടപ്പാക്കി. 60വയസ്സു കഴിഞ്ഞവരെയും കുട്ടികളെയും മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുന്നത് പൂർണമായി വിലക്കി.
മാർക്കറ്റിലെ കടകളിലെയും മറ്റ്‌ മുഴുവനാളുകളടെയും എണ്ണം ശേഖരിച്ചശേഷം അവരുടെ പ്രവർത്തനം മൂന്ന് പൂളാക്കി തിരിച്ചു. ഇതെല്ലാം പരിശോധിക്കാൻ പ്രത്യേകം പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും മാർക്കറ്റിൽ നിയമിച്ചു.
ഇതിനിടെ, കോവിഡ് രോഗിയുമായി സമ്പർക്കത്തിലിരുന്ന പാവറട്ടിയിലും ശക്തനിലും കടയുള്ള ഒരാൾ, അതു മറച്ചുവച്ച് ശക്തനിലെ കടയിൽ വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
പതറാതെ മുന്നേറിയ ആരോഗ്യപ്രവർത്തകരും കോർപറേഷൻ അധികാരികളും  വളണ്ടിയർമാരും മാർക്കറ്റിലെത്തിയ സംശയത്തിന്റെ നിഴലിലുള്ള മുഴുവനാളുകളെയും പരിശോധിച്ചു. ഇതിൽ 23 പേർക്കുകൂടി കോവിഡ് ബാധ കണ്ടെത്തി. ഇതോടെ, മാർക്കറ്റിലെ കോവിഡ് സുരക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കി. നിലവിൽ മാർക്കറ്റിലെ മറ്റാർക്കും കോവിഡ് സ്ഥരീകരണമില്ല.

Related Posts

ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

Comments Off on ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

Comments Off on സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, കടകള്‍ അടച്ചിടില്ല; ഉത്തരവില്‍ വ്യക്തതവരുത്തി ചീഫ് സെക്രട്ടറി

തമിഴ്ഊരിന്റെ കഥനോവുകൾ നമുക്ക് നൽകിയ മഹാനായ എഴുത്തുകാരൻ ആണ് പെരുമാൾ മുരുഗൻ:വൈശാഖൻ

Comments Off on തമിഴ്ഊരിന്റെ കഥനോവുകൾ നമുക്ക് നൽകിയ മഹാനായ എഴുത്തുകാരൻ ആണ് പെരുമാൾ മുരുഗൻ:വൈശാഖൻ

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

Comments Off on മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തുറക്കുമോ കളിക്കളങ്ങൾ …?

Comments Off on തുറക്കുമോ കളിക്കളങ്ങൾ …?

അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

Comments Off on അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

എം.എ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

Comments Off on എം.എ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

Comments Off on പെരുമ്പാവൂരിലെ കാളച്ചന്തയിൽ പൊലീസ് നടപടി; കൂട്ടംകൂടിയവരും നടത്തിപ്പുകാരനും കസ്റ്റഡിയിൽ

Create AccountLog In Your Account%d bloggers like this: