ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…….

ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…….

Comments Off on ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…….

ആ സ്‌നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര….തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അവള്‍ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലായിരുന്നു അവളുടെ പ്രിയപ്പെട്ട സഹചാരികൂടിയായിരുന്ന നായ കുവി. ഒടുവില്‍ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാതിരുന്ന തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയെ കുവി തന്നെ കണ്ടെത്തി. കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം അവന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തു. കുഞ്ഞുവിരലുകളാല്‍ സ്‌നേഹം പകര്‍ന്നുകൊടുത്ത കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം ആ പാവം നായയ്ക്കു മാത്രം ഇനിയും മനസിലാക്കാനാവില്ല.


പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവര്‍ക്കുള്ള തിരച്ചിലിന്റെ എട്ടാംദിനത്തില്‍ രാവിലെ 11 മണിയോടെയാണ് ധനുഷ്‌കയെന്ന രണ്ട് വയസ്സുകാരിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്നു കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പോലീസും പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചില്‍ നടത്തിയിരുന്നത്.ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തില്‍ താഴ്ന്നു കിടന്നത്.
വളര്‍ത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്.
അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയുടെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെയും കുവി അവിടെ തന്നെ കിടക്കുകയാണ്.

Related Posts

ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

Comments Off on ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

Comments Off on കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

Comments Off on സ്വപ്ന സുരേഷുമായി സെൽഫി; ആറ് വനിതാ പൊലീസുകാർക്ക്‌ താക്കീത്

അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

Comments Off on അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Comments Off on പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പരീക്ഷ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് എത്തി : വിദ്യാര്‍ഥി അറിയാതെ

Comments Off on പരീക്ഷ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് എത്തി : വിദ്യാര്‍ഥി അറിയാതെ

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Comments Off on വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ജില്ലയിൽ ഇന്ന് 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 862 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

പൊരിവെയിലിൽ അവർ നടന്നു തീർത്തത് 25 കിലോമീറ്റർ …അനൂപ് ചാലിശ്ശേരി

Comments Off on പൊരിവെയിലിൽ അവർ നടന്നു തീർത്തത് 25 കിലോമീറ്റർ …അനൂപ് ചാലിശ്ശേരി

വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

Comments Off on വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

Create Account



Log In Your Account



%d bloggers like this: