കോവിഡ് കാലത്ത് ഗ്ലൗസ് ഉപയോഗിക്കുമ്പോൾ: നിഷാന്ത് കൊടമന

രാവിലെ ഡ്യൂട്ടിയ്ക്ക് പോവാൻ റെഡി ആയി. മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമായതുകൊണ്ട് മറന്നില്ല. താഴെ കാർ പാർക്കിങ്ങിൽ എത്തിയപ്പോൾ ഭാര്യ വിളിക്കുന്നു. ഗ്ലൗസ് എടുക്കാത്തതിന് പരിഭവം പറഞ്ഞു. തിരിച്ചു കയറണ്ട മോന്റെ കൈയ്യിൽ കൊടുത്തുവിടുന്നു എന്ന് പറഞ്ഞു (മടങ്ങി പോയാൽ മുടങ്ങി പോവും എന്ന അന്ധവിശ്വാസം പല ഘട്ടങ്ങളിലും എന്നെ ഇങ്ങനെ സഹായിച്ചിട്ടുണ്ട്). ഗ്ലൗസ് ഇട്ട് വണ്ടിയിൽ കയറി. നേരെ ഓഫീസിലേക്ക്. ഇതുവരെ കൊറോണ എത്തിനോക്കിയിട്ടില്ലാത്തതുകൊണ്ട് ധൈര്യമായിട്ട് വാതിലൊക്കെ കൈകൊണ്ട് തുറക്കാം. പിന്നെ ഞാൻ ഗ്ലൗസ് ഇട്ടിട്ടുണ്ടല്ലോ.

Coronavirus outbreak: Why you should avoid wearing gloves while ...

കുറച്ച് ടൂൾസ് സെലെക്റ്റ് ചെയ്യാൻ ഉണ്ട്. ഒന്ന് വരുമോ എന്ന് വർക്ക്‌ഷോപ് സൂപ്പർവൈസർ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ പറ്റിയില്ല. അയാളുടെ കൂടെ കടകളിൽ കയറിയിറങ്ങി. എല്ലാ സ്ഥലത്തും വേണ്ടതും വേണ്ടാത്തതുമായ പലതും എടുത്ത് തിരിച്ചും മറിച്ചും നോക്കി തിരികെ വച്ചു. ചിലത് വാങ്ങി. പണം കൊടുക്കാൻ കമ്പനി ക്രെഡിറ്റ് കാർഡ് വാലറ്റിൽ നിന്ന് എടുത്തുകൊടുത്തു. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു. അതിനെന്താ ഞാൻ ഗ്ലൗസ് ഇട്ടിട്ടുണ്ടല്ലോ.

ഇടയ്ക്ക് ഓഫീസിൽ നിന്ന് പലവട്ടം ഫോൺ വന്നു. ചില കസ്റ്റമേഴ്‌സും വിളിച്ചു. എല്ലാത്തിനും ഫോൺ എടുത്ത് മറുപടിയും കൊടുത്തു. അതിനെന്താ ഞാൻ ഗ്ലൗസ് ഇട്ടിട്ടുണ്ടല്ലോ…

ഇങ്ങനെ ഒരു മിഥ്യാ സുരക്ഷിതത്വബോധത്തോടെയാണ് ഞാനും നിങ്ങളും ജീവിക്കുന്നത്. ഗ്ലൗസ് ഇട്ടാൽ എല്ലാം ആയി എന്ന തെറ്റായ ധാരണയിൽ. ഇന്ന് വായിച്ച ഒരു ആർട്ടിക്കിളിൽ പറയുന്ന ഒരു കാര്യം കൂടുതൽ ഭീതി ജനിപ്പിക്കുന്നു. മനുഷ്യന്റെ ചർമ്മത്തെക്കാൾ കൊറോണ വൈറസിന് നിൽക്കാൻ എളുപ്പവും സുഖവും ഗ്ലൗസ് പോലുള്ള പ്രതലത്തിൽ ആണ് പോലും.

അപ്പോൾ ഗ്ലൗസ് ഇട്ട് നാം തൊടുന്ന സ്ഥലങ്ങളിൽ എവിടെയൊക്കെയോ ഈ ഭീകരൻ ഒളിഞ്ഞിരിപ്പുണ്ടാവും. അങ്ങിനെ വൈറസ് പാഞ്ഞുനടക്കുന്ന ഗ്ലൗസ് കൈയ്യിൽ ഇട്ടാണ് നമ്മൾ കാറിൽ കയറുന്നത്. കാറിന്റെ താക്കോൽ എടുക്കുന്നത്, സ്റ്റിയറിങ് പിടിക്കുന്നത്, ഗിയർ മാറ്റുന്നത്, വിയർപ്പ് തുടയ്ക്കുന്നത്…

സൂക്ഷിക്കുക, സുരക്ഷയ്ക്കായി നമ്മൾ ഉപയോഗിക്കുന്ന പലതും നമ്മെ അപകടത്തിൽ കൊണ്ടെത്തിക്കും എന്ന് തെല്ലൊരു ഭയത്തോടെ മനസിലാക്കിയത് പങ്കുവെയ്ക്കാം എന്ന് കരുതി പറഞ്ഞെന്നെ ഉള്ളൂ.

ഇങ്ങനെയൊക്കെ ജീവിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം ഉണ്ട്. ഇങ്ങനെയൊക്കെയാണ് ഈ അസ്വാഭാവിക സാഹചര്യത്തിൽ ജീവിക്കേണ്ടത്…

കൈയ്യുറ അല്ലാതെ പിന്നെന്ത് മാർഗം എന്ന സ്വാഭാവിക ചോദ്യത്തിന് ഉത്തരം ഒന്നേ ഉള്ളൂ. കൈ കഴുകുകയോ സാനിറ്റൈസർ ഇട്ട് തുടയ്ക്കുകയോ ചെയ്യുക. ഗ്ലൗസ് ഇട്ടേ പറ്റൂ എങ്കിൽ, അവിടെയും ഇടയ്ക്കിടെ സാനിറ്റൈസർ ഇടുക. ഫോൺ വാലറ്റ് തുടങ്ങിയവ ഉപയോഗിച്ച ഗ്ലൗസ് കൊണ്ട് തൊടാതിരിക്കുക. കൃത്യമായി ഉപേക്ഷിക്കേണ്ടിടത്ത് ഉപേക്ഷിക്കുക. എല്ലാവർക്കും സുരക്ഷിതമായ ഒരു കൊറോണകാലം നേരുന്നു.

#നിഷാന്ത് കൊടമന

Related Posts

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

Comments Off on സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

Comments Off on മധുരപ്പതിനേഴിൽ തൃശ്ശൂരിന്റെ പോലീസ് അക്കാദമി.

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Comments Off on സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

പാർവതി പുപ്പുലിയാണ്

Comments Off on പാർവതി പുപ്പുലിയാണ്

കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

Comments Off on കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

ആക്രി പെറുക്കിവിറ്റ് നല്ലതമ്പി വാങ്ങിയത് എട്ടുലക്ഷം രൂപയുടെ സ്‌ഥലം

Comments Off on ആക്രി പെറുക്കിവിറ്റ് നല്ലതമ്പി വാങ്ങിയത് എട്ടുലക്ഷം രൂപയുടെ സ്‌ഥലം

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Create AccountLog In Your Account%d bloggers like this: