ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

1909 ചിങ്ങം ഒന്നിനാണ് ദീപസ്തംഭം പ്രതിഷ്ഠിച്ചത്. മലയാളിയായ ഏക എഐസിസി പ്രസിഡൻറ് എന്ന ബഹുമതിയുള്ള സർ. സി. ശങ്കരൻ നായരാണ് തൻറെ പിതാവ് തഹസിൽദാർ ആയിരുന്ന മമ്മായിൽ രാമുണ്ണി പണിക്കരുടെ സ്മരണയ്ക്ക് ദീപസ്തംഭം വഴിപാടായി നൽകിയത്. അന്നത്തെ ക്ഷേത്രം കാര്യസ്ഥൻ കോന്തിമേനോൻറെ താല്പര്യമായിരുന്നു ഇതിനുപിന്നിൽ ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വലിയ ദീപസ്തംഭം വേണമെന്ന് കോന്തി മേനോന് ആഗ്രഹമുദിച്ചത് തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വിളക്ക് കണ്ടാണ്.

327 തിരികൾ തെളിക്കാവുന്ന ഗുരുവായൂരിലെ ദീപസ്തംഭത്തിന് 13 നിലകൾ ആണുള്ളത് ഇതിനു വേണ്ടി വന്ന ചെലവും മേനോൻ രേഖപ്പെടുത്തിയിട്ടുണ്ട് വിളക്കിനു മാത്രം 1888 രൂപയും 6 അണയും തറ മുതലായവ അടക്കം ആകെ ചെലവ് 2199 രൂപയും 4 അണയുമാണ് വിഷ്ണുവിൻറെ അവതാരങ്ങളിൽ ഒന്നായി വിശ്വസിക്കുന്ന ആമയുടെ രൂപത്തിനു മുകളിലായി സ്ഥാപിച്ച ദീപസ്തംഭത്തിനു മുകളിലായി വിഷ്ണു വാഹനമായ ഗരുഡന്റെ രൂപവുമുണ്ട്.

മഹാകവി ഉള്ളൂർ കൊട്ടാരത്തിൽ ശങ്കുണ്ണി രാമൻ ഇളയത് ശ്രീകൃഷ്ണപുരത്ത് രാമവാര്യർ കുണ്ടൂർ നാരായണ മേനോൻ എന്നിവർഈ ദീപസ്തംഭത്തെ പുകഴ്ത്തി കവിതകൾ എഴുതിയിട്ടുണ്ട് ക്ഷേത്രത്തിലെ വഴിപാടുകളിൽ ഒന്നാണ് കിഴക്കേ നടയിലെ വലിയ ദീപസ്തംഭം തെളിയിക്കൽ.

1897 ൽ മഹാരാഷ്ട്രയിലെ അമരാവതി യിൽ നടന്ന പതിമൂന്നാം കോൺഗ്രസ് സമ്മേളനത്തിലാണ് ശങ്കരൻ നായർ എ ഐ സി സി അധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Related Posts

സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

Comments Off on സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Comments Off on ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Comments Off on കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

Comments Off on ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

കൊടുങ്ങല്ലൂരിന്റെ ‌ സ്വന്തം ജൈവവളം

Comments Off on കൊടുങ്ങല്ലൂരിന്റെ ‌ സ്വന്തം ജൈവവളം

കോവിഡ് മരണം : ലോകത്തിനു മാതൃകയായി തൃശ്ശൂർ

Comments Off on കോവിഡ് മരണം : ലോകത്തിനു മാതൃകയായി തൃശ്ശൂർ

പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Comments Off on പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അന്തിക്കാട്: കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്

Comments Off on അന്തിക്കാട്: കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത്

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ടശാംകടവ് മാർക്കറ്റിൽ കർശന നിയന്ത്രങ്ങൾ

Comments Off on കണ്ടശാംകടവ് മാർക്കറ്റിൽ കർശന നിയന്ത്രങ്ങൾ

കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Comments Off on കോവിഡ് ബോധവത്കരണ സന്ദേശം നൽകാൻ ആരോഗ്യ വകുപ്പിന്റെ ‘കരുതൽ’

Create AccountLog In Your Account%d bloggers like this: