ഞാറുനടാൻ മ്മ്‌ടെ നാടന്‍ ആളുകൾ/മുണ്ടകൻ കൃഷിക്ക് സമൃദ്ധമായ തുടക്കം.

അനുഭവങ്ങളുടെ പാഠത്തിൽ  നാട്ടിടങ്ങളിൽ തൊഴിലാളികൾ കൃഷിപ്പണിയിലേക്ക്‌ തിരിച്ചുവരികയാണ്. തരിശുനിലങ്ങൾ  ഏറ്റെടുത്ത്  ചിങ്ങപ്പിറവിക്കുമുമ്പെ മുണ്ടകൻ കൃഷിക്ക് സമൃദ്ധമായ തുടക്കം.
മറുനാടൻ തൊഴിലാളികൾ ലോക്കിൽതന്നെ.  ഞാറ് പാകിയും ഞാറ്റുപ്പാട്ട്‌ പാടിയും പഴയ കർഷകത്തൊഴിലാളികളായ പാറുകുട്ടിയും തങ്കമണിയുമെല്ലാം വീണ്ടും പാടത്തിറങ്ങി.
കുന്നംകുളം ആനായ്ക്കൽ പാടത്ത്‌ പഴയകാല കർഷകത്തൊഴിലാളികൾ വീണ്ടും കൃഷിപ്പണിക്കിറങ്ങി. ഇവിടെ ബംഗാളികളുൾപ്പെടെ മറുനാടൻ തൊഴിലാളികളാണ് കരാറെടുത്ത് പണി നടത്തിയിരുന്നത്. കോവിഡിനെത്തുടർന്ന്‌   ഇവരെല്ലാം നാട്ടിലേക്ക് മടങ്ങി. കൃഷിവകുപ്പിന്റെ സഹായത്തോടെ ബ്ലോക്കുകളിൽ ഹരിതസേന യന്ത്രസഹായത്തോടെ കൃഷിയിറക്കുന്നുണ്ടെങ്കിലും എല്ലായിടത്തേക്കും എത്താനാവുന്നില്ല.
 കൃഷിവകുപ്പ് നിയോഗിച്ച  ചൂണ്ടൽ കർഷകമിത്ര അനീഷ് ആനായ്ക്കലിന്റെ നേതൃത്വത്തിലാണ് ആനായ്‌ക്കൽ പാടശേഖരസമിതി പഴയകാല തൊഴിലാളികളെ സമീപിച്ചത്. പ്രായമേറെയായ ഇവരിൽ പലരും വീടുകളിൽ കുട്ടികളെ നോക്കാൻ പോവുകയായിരുന്നു.  ഇത്തരം ജോലികൾക്കും കോവിഡ് പ്രതിസന്ധി തീർത്തതിനാൽ  ഇവരെല്ലാം കൃഷിപ്പണിക്ക് തയ്യാറായി. ഇവരെ ഉപയോഗിച്ച് ടീമുണ്ടാക്കി. സുനിതയെ ലീഡറാക്കി. കുറഞ്ഞ കൂലി 450 രൂപ.  ഏക്കറിന് 6500 രൂപ. കൃഷിപ്പണിക്കുശേഷം തുടർച്ചയായി പച്ചക്കറി കൃഷി ചെയ്ത് തൊഴിൽ തുടർച്ചയുണ്ടാക്കാനാണ് ലക്ഷ്യമെന്ന്‌ അനീഷ്   പറഞ്ഞു. നാട്ടിലെ തൊഴിലാളികൾക്ക് പണി കിട്ടുന്നത്‌ കോവിഡ് കാലത്ത് ആശ്വാസമാവും.  വേഗം പണി കഴിക്കാൻ ബംഗാളികൾ അകലംകൂട്ടി ഞാറ് നടും.  നാട്ടിലെ തൊഴിലാളികൾ അകലം പാലിച്ച് കൃത്യമായി നടുന്നതോടെ കൂടുതൽ വിളവ് ലഭിക്കും. യന്ത്രങ്ങളെ അപേക്ഷിച്ച് പുല്ല്‌ കുറയും. പുല്ലുപറിക്കാനുള്ള കൂലി ഒഴിവാകുമെന്നും  അദ്ദേഹം പറഞ്ഞു.
ആറുവർഷത്തിനുശേഷമാണ് വീണ്ടും പാടത്തെ പണിക്കിറങ്ങുന്നതെന്ന് സുനിത പറഞ്ഞു. ടീമിൽ രണ്ട്‌ പുരുഷന്മാരുൾപ്പെടെ 12 പേരുണ്ട്.  ദിവസം ഒന്നരയേക്കറിൽ നടാനാവും.
കുന്നംകുളം ആനായ്ക്കൽ പാടത്താണ് ജില്ലയിൽ ആദ്യം കൃഷിയിറക്കുന്നത്. മൂപ്പ്‌ കൂടുതലുള്ള പൊൻമണി വിത്താണിറക്കിയത്. ഇതിന് മൂപ്പെത്താൻ 180 ദിവസം വേണം. ഉമ വിത്തും ഞാറിട്ടിട്ടുണ്ട്.  തരിശ് കിടന്നിരുന്ന പത്ത് ഏക്കർ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമമായി ഏറ്റെടുത്തു.  ഇതുൾപ്പെടെ നൂറേക്കറിൽ കൃഷിയിറക്കി. കൂടുതൽ  കർഷകർ സ്വന്തമായി കൃഷിയിറക്കാൻ തയ്യാറായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ  സുഭിക്ഷ കേരളം പദ്ധതിവഴി ജില്ലയിൽ 250 ഹെക്ടർ നെൽകൃഷിയുൾപ്പെടെ  930 ഹെക്ടറിൽ പുതിയ കൃഷിയിറക്കാനായിരുന്നു ലക്ഷ്യം. ഇത് കവിഞ്ഞതും കോവിഡ്  അതിജീവനത്തിന്റെ പുതിയ സന്ദേശമാണ്.

Related Posts

വിത്തു മുതൽ വിപണി വരെ ഒല്ലൂർ

Comments Off on വിത്തു മുതൽ വിപണി വരെ ഒല്ലൂർ

സംസ്‌ഥാനത്ത്‌ ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 533 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 533 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Comments Off on അമിത് ഷായെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

Comments Off on വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

Comments Off on സംഗീത നാടക അക്കാദമി : കെപിഎസി ലളിതയുടെ പ്രസ്‌താവന വ്യാജം

മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

Comments Off on മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

കുന്നംകുളം വെട്ടിക്കടവ് അത്താണി – പുതുരുത്തി റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചു

Comments Off on കുന്നംകുളം വെട്ടിക്കടവ് അത്താണി – പുതുരുത്തി റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചു

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

Comments Off on കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

Comments Off on പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

Comments Off on കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

Create AccountLog In Your Account%d bloggers like this: