വായ്പാ പദ്ധതി : ജില്ലയിലെ തൊഴിൽരഹിതരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പട്ടികവർഗ്ഗ സംരംഭകർക്കുള്ള വായ്പാ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടിക വർഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

1,50,000 രൂപ, മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ പദ്ധതി തുകയുളള സ്വയം തൊഴിൽ വായ്പാ പദ്ധതിയ്ക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകർ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.

കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ /മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.

വായ്പാതുക ആറുശതമാനം പലിശ സഹിതം അഞ്ചുവർഷംകൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷൻ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ അല്ലെങ്കിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും തൃശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ – 0487 2331556

Related Posts

സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

Comments Off on സഹായത്തിനായി വിളിക്കാം ‘അഴിക്കോടിന്റെ ജാഗ്രതയിലേക്ക്’

ടാക്സി വാടകയ്ക്ക് ലഭ്യമാക്കുവാൻ ടെണ്ടർ

Comments Off on ടാക്സി വാടകയ്ക്ക് ലഭ്യമാക്കുവാൻ ടെണ്ടർ

കോവിഡ് : സിറ്റി-റൂറൽ ജില്ലാ പോലീസ് മേധാവിമാർ ഇനി മുതൽ ഇൻസിഡന്റ് കമാൻഡർ

Comments Off on കോവിഡ് : സിറ്റി-റൂറൽ ജില്ലാ പോലീസ് മേധാവിമാർ ഇനി മുതൽ ഇൻസിഡന്റ് കമാൻഡർ

കാലവർഷം : എടത്തിരുത്തിയിലെ റാപ്പിഡ് റെസ്‌ക്യൂ ടീം

Comments Off on കാലവർഷം : എടത്തിരുത്തിയിലെ റാപ്പിഡ് റെസ്‌ക്യൂ ടീം

ജില്ലയിലെ കണ്ടൈൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ കണ്ടൈൻമെൻറ് സോണുകൾ

മണ്ണ് ലേലം

Comments Off on മണ്ണ് ലേലം

ജില്ലയിൽ 300 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 300 പേർക്ക് കോവിഡ്; 83 പേർക്ക് രോഗമുക്തി

സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Comments Off on സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ചിമ്മിനി ഡാം തുറക്കാന്‍ അനുമതി

Comments Off on ചിമ്മിനി ഡാം തുറക്കാന്‍ അനുമതി

കോവിഡ് നിരീക്ഷണത്തിലുള്ള യുവതിയെ പീഡിപ്പിച്ച കേസ്; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്യും

Comments Off on കോവിഡ് നിരീക്ഷണത്തിലുള്ള യുവതിയെ പീഡിപ്പിച്ച കേസ്; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്യും

ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ മുപ്പത് വർഷത്തെ വ്യോമസേനയിലെ അനുഭവസമ്പത്ത്..

Comments Off on ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ മുപ്പത് വർഷത്തെ വ്യോമസേനയിലെ അനുഭവസമ്പത്ത്..

ടാക്‌സി പ്രതിമാസ വാടകയിൽ ആവശ്യമുണ്ട്

Comments Off on ടാക്‌സി പ്രതിമാസ വാടകയിൽ ആവശ്യമുണ്ട്

Create AccountLog In Your Account%d bloggers like this: