മണ്ണുത്തി പോലീസ് പൊളിയാട്ടോ; സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി മണ്ണുത്തി

സംസ്ഥാനത്തെ മികച്ച പൊലീസ്‌ സ്‌റ്റേഷനായി മണ്ണുത്തി സ്‌റ്റേഷനെ തെരഞ്ഞെടുത്തു. സ്‌റ്റേഷൻ പ്രവർത്തനങ്ങളിലെ ഗുണനിലവാരം, ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ ഉപയുക്തത, കേസന്വേഷണങ്ങളിലെ സമയബന്ധിത തീർപ്പുകൽപ്പിക്കൽ, സ്‌റ്റേഷനകത്തും പരിസരത്തുമുള്ള വൃത്തിയായ അന്തരീക്ഷം തുടങ്ങി വിവിധ ഘടകങ്ങളാണ് പുരസ്കാര നിർണയത്തിന്  അടിസ്ഥാനമാക്കിയത്.
പത്തനംതിട്ട പൊലീസ് സ്‌റ്റേഷനും ഒന്നാംസ്ഥാനം പങ്കിട്ടു. ഇവർക്ക് മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കും. കോട്ടയം ജില്ലയിലെ പാമ്പാടി സ്‌റ്റേഷനാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം തമ്പാനൂർ സ്‌റ്റേഷനാണ്‌ മൂന്നാം സ്ഥാനത്തിന്‌ അർഹമായത്‌. നേരത്തെ, ദേശീയ തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ മത്സരത്തിൽ സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷനായി ഒല്ലൂർ സ്‌റ്റേഷനെ തെരഞ്ഞെടുത്തിരുന്നു. മണ്ണുത്തി സ്‌റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ അഭിനന്ദിച്ചു. സ്‌റ്റേഷനിൽ എസ്‌ഐ ഉൾപ്പെടെ 42 പൊലീസ്‌ ഉദ്യോഗസ്ഥരാണുള്ളത്‌. സ്‌റ്റേഷനിലെ എല്ലാ പൊലീസ്‌ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനമാണ്‌ ‌പുരസ്‌കാരത്തിന്‌ അർഹമാക്കിയതെന്ന്‌ എസ്‌ഐ കെ പ്രദീപ്‌കുമാറും  സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർ എം ശശിധരൻപിള്ളയും പറഞ്ഞു.

Related Posts

സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

Comments Off on സൂര്യയെ ചെരിപ്പ് കൊണ്ട് അടിച്ചാല്‍ ഒരു ലക്ഷം സമ്മാനമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്

സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

Comments Off on കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

അടാട്ട് രണ്ടുപേർക്കുകൂടി കോവിഡ്

Comments Off on അടാട്ട് രണ്ടുപേർക്കുകൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു

Comments Off on പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു

സ്വപ്നയുടെയും സന്ദീപിന്‍റെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും

Comments Off on സ്വപ്നയുടെയും സന്ദീപിന്‍റെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും

വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളം സ്വദേശി

Comments Off on വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളം സ്വദേശി

ജില്ലയുടെ കരുത്തായി ഇനി 34 കുടുംബാരോഗ്യകേന്ദ്രങ്ങൾ

Comments Off on ജില്ലയുടെ കരുത്തായി ഇനി 34 കുടുംബാരോഗ്യകേന്ദ്രങ്ങൾ

പൂമംഗലത്തിന്റെ സ്വന്തം ‘മട്ട’

Comments Off on പൂമംഗലത്തിന്റെ സ്വന്തം ‘മട്ട’

പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

Comments Off on പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

സംസ്‌ഥാനത്ത്‌ ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: