മാറ്റത്തിന്റെ 40 വര്‍ഷങ്ങള്‍; സിദ്ദിഖ്

ഇമേജുകളെ ഭയമില്ലാത്ത ഏത് കഥാപാത്രങ്ങള്‍ക്കു അനുയോജ്യനായ മലയാളത്തിലെ ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് സിദ്ധിഖ്. ആദ്യ കാലങ്ങളില്‍ നിന്നും ഇപ്പോഴത്തെ സിദ്ധിഖിലേക്കുള്ള മാറ്റം വളരെ വലുത് തന്നെയാണ്. കാരണം മലയാളിയെ അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു സിദ്ധിഖിന്‍റെ മാറ്റം. 90കളിലെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലെ നായകനില്‍ നിന്നും ശക്തനായ വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് തിളങ്ങി. ലോക്ഡൌണ്‍ കാലത്ത് സിനിമാത്തിരക്കുകളില്‍ നിന്നും അകന്നു നില്‍ക്കുമ്പോള്‍ പഴയ കാല ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം. സിനിമയിലെത്തുന്നതിന് മുന്‍പത്തെ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് സിദ്ധിഖ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

നീണ്ട 40 വര്‍ഷങ്ങള്‍; മലയാളികളുടെ പ്രിയ നടനില്‍ വരുത്തിയ മാറ്റം

40 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം തന്‍റെ ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. നാല്‍പത് വര്‍ഷം കൊണ്ട് വലിയൊരു മാറ്റമാണ് നടന് സംഭവിച്ചിരിക്കുന്നത്. സിദ്ധിഖിന്‍റെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുന്നുണ്ട് ആരാധകര്‍. പഴയ ബ്ലാക്ക് ആന്‍‍ഡ് വൈറ്റ് ഫോട്ടോയെക്കാള്‍ ഇപ്പോഴാണ് കൂടുതല്‍ സുന്ദരനെന്നാണ് ചിലരുടെ കമന്‍റ്. ഹെയര്‍ സ്റ്റൈല്‍ മാത്രം മാറ്റിക്കൊണ്ട് 30 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള ഏതു കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഇക്കക്കെ പറ്റുവെന്ന് ഒരാള്‍ കമന്‍റ് ചെയ്യുന്നു. മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയും തിളങ്ങിയ സിദ്ധിഖ് 1985ല്‍ പുറത്തിറങ്ങിയ ആരോടും പറയരുത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.തന്‍റെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു.

2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡും 2003ല്‍ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും സിദ്ധിഖ് നേടിയിട്ടുണ്ട്.

Related Posts

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ആശുപത്രി വാസം; ജയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി

Comments Off on സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ആശുപത്രി വാസം; ജയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി

പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

Comments Off on പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓൺലൈൻ പുലിക്കളിയിൽ തൃശൂർ

Comments Off on ഓൺലൈൻ പുലിക്കളിയിൽ തൃശൂർ

ഡോക്ടർ വധം: പ്രതി അറസ്റ്റിൽ

Comments Off on ഡോക്ടർ വധം: പ്രതി അറസ്റ്റിൽ

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

Comments Off on പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Comments Off on വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ…ഓർമകളിൽ ചുനക്കര രാമൻകുട്ടി

Comments Off on ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ…ഓർമകളിൽ ചുനക്കര രാമൻകുട്ടി

സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം : ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

Comments Off on സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം : ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Comments Off on വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Create AccountLog In Your Account%d bloggers like this: