Breaking :

ഫിറ്റ്‌നസില്‍ ടൊവിനോയെ മുട്ടുകുത്തിച്ച് അച്ഛന്‍

മലയാള സിനിമയില്‍ ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ടൊവിനോ തോമസ്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടൊവിനോയെ കടത്തി വെട്ടിയിരിക്കുകയാണ് താരത്തിന്റെ അച്ഛന്‍.

മസില്‍ പെരുപ്പിച്ച് ടൊവിനോയ്‌ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അച്ഛന്‍ അഡ്വ. ഇ.ടി തോമസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ”അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ 2016-ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്‌നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അപ്പന്‍ വന്ന് പൊളി മാന്‍ എന്നാണ് നടന്‍ പൃഥ്വിരാജിന്റെ കമന്റ്. വളരെ പ്രചോദനമായിരിക്കുന്നു എന്നാണ് ഗീതു മോഹന്‍ദാസിന്റെ കമന്റ്. അച്ഛന്‍ ബോഡി ബില്‍ഡറാണോ എന്നാണ് നടി മംമ്തയുടെ സംശയം. അച്ഛന്‍ അഭിഭാഷകനും കര്‍ഷകനുമാണ്, വര്‍ക്കൗട്ട് ചെയ്ത് മസില്‍ പെരുപ്പിച്ചതെന്നും ടൊവിനോ മറുപടിയും നല്‍കി.

നേരത്തെ അച്ഛന്റെ ചിത്രം പങ്കുവെച്ച് ‘ബ്രേക്കിംഗ് ബാഡ്’ ടെലിവിഷന്‍ സീരിസിലെ വാര്‍ട്ടര്‍ വൈറ്റ് സ്റ്റൈല്‍ എന്ന് ടൊവിനോ കുറിച്ചിരുന്നു. ബ്രെയ്ന്‍ കാസ്റ്റണ്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ മൊട്ടയടിച്ചുള്ള ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്

Related Posts

ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Comments Off on ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

കോവിഡ് കാലത്ത് വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം

Comments Off on കോവിഡ് കാലത്ത് വീട്ടിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം

തൃശൂരിന്റെ ആരോഗ്യത്തിൽ ഇനി ഇവരുടെ കരുതലും

Comments Off on തൃശൂരിന്റെ ആരോഗ്യത്തിൽ ഇനി ഇവരുടെ കരുതലും

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

Comments Off on മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

Comments Off on സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

Comments Off on മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

തലതിരിഞ്ഞ വരയുമായി വെങ്കിടങ്ങുകാരൻ അനസ്

Comments Off on തലതിരിഞ്ഞ വരയുമായി വെങ്കിടങ്ങുകാരൻ അനസ്

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

നന്മവെളിച്ചങ്ങൾ ….

Comments Off on നന്മവെളിച്ചങ്ങൾ ….

കലയിൽ വിസ്മയം തീര്‍ത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്

Comments Off on കലയിൽ വിസ്മയം തീര്‍ത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്

Create Account



Log In Your Account



%d bloggers like this: