‘പ്രാണ : എയർ ഫോർ കെയർ’ പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്

കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകുന്നതിനായി ‘പ്രാണ: എയർ ഫോർ കെയർ’ പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്. ഒരു കോവിഡ് രോഗിക്ക് ഓക്‌സിജൻ നൽകാൻ സമൂഹത്തിലെ ആർക്കും ചെറിയൊരു തുക സംഭാവന ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയിലൂടെ മെഡിക്കൽ കോളേജിൽ 600 ബെഡുകളിലേക്ക് കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തും. കേന്ദ്രീകൃത സക്ഷൻ സംവിധാനം, ഓക്‌സിജൻ കിട്ടുന്ന രോഗികളെ പരിചരിക്കാൻ ഉള്ള സംവിധാനങ്ങൾ, മോണിറ്ററുകൾ, സെൻട്രൽ ഗ്യാസ് പ്ലാന്റ് നവീകരണം എന്നിവ ഒരുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതുമായി സഹകരിക്കുന്ന വ്യക്തികളെ ആദരിക്കുകയും ചെയ്യും. ‘പ്രാണ : എയർ ഫോർ കെയർ’ പദ്ധതിയിലേക്ക് ജില്ലയിലെ 102 സഹകരണ സംഘങ്ങളുടെ സംഭാവന കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസിന് കൈമാറി.

ഓക്‌സിജൻ ബെഡുകൾ വാങ്ങുന്നതിനായി 12 ലക്ഷം രൂപയാണ് ജില്ലയിലെ വിവിധ സഹകരണസംഘങ്ങൾ സമാഹരിച്ച് നൽകിയത്. കളക്ടറേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ ബിജു കൃഷ്ണൻ, പ്രാണ നോഡൽ ഓഫീസർ ഡോ. ലിജോ ജെ കൊല്ലംകുന്നേൽ, എപിഡമിക് സെൽ ഓഫീസർ ഡോ. ബിനു എന്നിവർ പങ്കെടുത്തു. അതിനിടെ ജില്ലയിൽ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂർ സ്വദേശികളായ 40 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2882 ആണ്. ഇതുവരെ രോഗമുക്തരായത് 2077 പേർ.

Related Posts

ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

Comments Off on ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

എറിയാട് – എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ കാര അറപ്പത്തോട് തുറന്നു

Comments Off on എറിയാട് – എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ കാര അറപ്പത്തോട് തുറന്നു

പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

Comments Off on പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

മഴക്കെടുതി: ജില്ലയിൽ ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

Comments Off on മഴക്കെടുതി: ജില്ലയിൽ ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

ജില്ലയിൽ 263 പേർക്ക് കോവിഡ്; 220 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 263 പേർക്ക് കോവിഡ്; 220 പേർ രോഗമുക്തരായി

രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

Comments Off on രണ്ടാമൂഴം വിവാദം; എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായി

അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

Comments Off on അമ്മയുടെ കൈയിൽ നിന്ന് കടലിൽ വീണ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

Comments Off on ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

Comments Off on സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ നില മെച്ചപ്പെടുന്നു

Comments Off on എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ നില മെച്ചപ്പെടുന്നു

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

Comments Off on പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Comments Off on ആഘോഷങ്ങളില്ലാതെ 80 മത് പിറന്നാൾ ; ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

Create AccountLog In Your Account%d bloggers like this: