തലതിരിഞ്ഞ വരയുമായി വെങ്കിടങ്ങുകാരൻ അനസ്

ഇവൻ തലകുത്തിനിന്ന്‌ ലാലിനെ വരച്ചു. കാൽ രണ്ടും വിലങ്ങനെ പിടിച്ച് മേലെ ഉയർത്തി ഇരുകാലിലെയും തള്ളവിരലുകൾക്കിടയിൽ പിടിച്ച പേനകൾ ഉപയോഗിച്ചാണ്‌ ചുമരിൽ ഒട്ടിച്ച വെള്ളപ്പേപ്പറിൽ മോഹൻലാലിന്റെ ചിത്രം വരച്ചത്‌.


ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പാടൂർ സ്വദേശി അനസിന്റെ (17) തലവര മാറുകയാണ്‌. മോഹൻലാലിന്റെ ആശംസയും ലഭിച്ചു. പാടൂർ കേലാണ്ടത്ത് അഷറഫ് – റസിയ ദമ്പതികളുടെ മകനാണ് അനസ്‌. ഒന്നാം ക്ലാസ് വിദ്യാർഥിയായിരിക്കെ വരകളിൽ താൽപ്പര്യം കാണിച്ചിരുന്നുവെങ്കിലും കോവിഡും ലോക്ക് ഡൗണുമായതോടെ‌ അനസിലെ പ്രതിഭ വികസിച്ചത്. മുറിയിൽ വികൃതിയെന്നോണമാണ്‌ തലകുത്തിനിന്ന് ചിത്രംവരച്ചത്‌. ഇത്തരത്തിൽ മോഹൻലാലിന്റെ ചിത്രം വരച്ച്‌ വീഡിയോയിൽ പകർത്തി നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. ഈ വീഡിയോ സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്‌ക്ക് കിട്ടി. ബാദുഷ വീഡിയോ മോഹൻലാലിന് ഷെയർ ചെയ്തു. വീഡിയോ കണ്ട ലാലേട്ടന്റെ ആശംസ വാട്സപ്പ് മെസേജായി ബാദുഷയുടെ മൊബൈലിൽനിന്നും അനസിനെ തേടിയെത്തി. ഇതോടെ ഈ പ്ലസ് വൺ വിദ്യാർഥി നാടറിയുന്ന താരമായി. നിരവധി പേർ സ്വന്തം ചിത്രങ്ങൾ വരച്ചു തരണമെന്ന ആവശ്യപ്പെട്ട്‌ അനസിനെ സമീപിക്കുന്നുണ്ട്‌.

Related Posts

അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

Comments Off on അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

Comments Off on ചേലക്കര ആർട്സ് ആൻ്റ് സയൻസ് കോളേജ് മുഖം മിനുക്കുന്നു

ജീവനി വിപണിയിൽ

Comments Off on ജീവനി വിപണിയിൽ

പെരിഞ്ഞനം സുനാമി കോളനിയിൽ സൗജന്യബയോഗ്യാസ് പ്ലാന്റുമായി പഞ്ചായത്ത്

Comments Off on പെരിഞ്ഞനം സുനാമി കോളനിയിൽ സൗജന്യബയോഗ്യാസ് പ്ലാന്റുമായി പഞ്ചായത്ത്

പുന്നയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം

Comments Off on പുന്നയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം

കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

Comments Off on കുന്നംകുളം : ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതിയിലേക്ക്

പെരിയമ്പലം ബീച്ചിന് സംരക്ഷണമൊരുക്കാൻ ജിയോ ബാഗുകൾ

Comments Off on പെരിയമ്പലം ബീച്ചിന് സംരക്ഷണമൊരുക്കാൻ ജിയോ ബാഗുകൾ

തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

Comments Off on തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

അന്തിക്കാട് സ്റ്റേഷനിലെ വനിത പൊലീസിന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on അന്തിക്കാട് സ്റ്റേഷനിലെ വനിത പൊലീസിന് കോവിഡ് സ്ഥിരീകരിച്ചു

പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

Comments Off on പഴഞ്ഞി അടയ്ക്ക മാർക്കറ്റ് വീണ്ടും അടച്ചു

മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

Comments Off on മീൻകുളമൊരുക്കി ചേർപ്പിലെ പെൺകരുത്ത്.

Create AccountLog In Your Account%d bloggers like this: