തൃശ്ശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടൻ

കോവിഡ്‌കാലത്തും പ്രൗഢിയോടെ ഓണവിപണി കീഴടക്കി ചെങ്ങാലിക്കോടൻ. നിറത്തിലും ഭംഗിയിലും രുചിയിലും ഒന്നാമനായ‌ സ്വർണവർണ ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം കാഴ്‌ചക്കുലകളുടെ രാജാവാണ്‌. കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത, തൃശൂരിന്റെ സ്വന്തം ജനുസ്സായ ചെങ്ങാലിക്കോടൻ കോവിഡിലും തലയെടുപ്പോടെ വിപണി കൈയടക്കുന്നു‌. ഏറെയും കാഴ്‌ചക്കുലകളായാണ്‌ ഉപയോഗിക്കാറ്‌. കോവിഡ്‌ കാരണം മുൻ വർഷങ്ങളിലെ വില ഇക്കൊല്ലം ആയിട്ടില്ല. ഓണം അടുക്കുന്നതോടെ വില വർധിക്കുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ.
സവിശേഷമായ കൃഷിരീതികളും പരിചരണവും ചെങ്ങാലിക്കോടനുണ്ട്‌. വാഴയ്‌ക്ക്‌ വളരാൻ വെള്ളം സമൃദ്ധിയായി വേണം. ഓണം കഴിഞ്ഞ്‌ കൃഷിയിറക്കിയാൽ അടുത്ത ഓണത്തിന്‌ കുലവെട്ടാം. രാസവളത്തിന്റെ ആവശ്യമില്ല. പച്ചിലയും ചാണകവും ചാരവും അടക്കമുള്ള ജൈവ വളമാണ്‌ നൽകുന്നത്‌. വാഴക്കുല വിരിഞ്ഞ്‌ ഒന്നരമാസം കഴിയുമ്പോൾ പടലയുടെ ഇടയ്‌ക്ക്‌ ഉണക്കയിലകൾ വെയ്‌ക്കും. കായ മൂപ്പെത്തുന്നതിന്‌ മുമ്പ്‌‌ കായക്കുലയെ ഇലകൾക്കൊണ്ട്‌ മൂടി സംരക്ഷിക്കും. 110 ദിവസമാണ്‌ പാകമാകാനുള്ള സമയം. സാധാരണ ഏഴും എട്ടും പടലകളുണ്ടാവും. തുടിപ്പ്‌ വർധിപ്പിക്കാനും നിറം കൂട്ടാനും എണ്ണകൊണ്ട്‌ കായകൾ ഉഴിയുന്ന പരിചരണവും ചിലർ നടത്താറുണ്ട്‌. 25 കിലോയിൽ കുടുതൽ തൂക്കമുള്ള കായക്കുലകൾ വെട്ടുന്നത്‌ വളഞ്ഞ തണ്ടും കുടപ്പനും  നിലനിർത്തിയാണ്‌. സാധാരണ കടകൾക്ക്‌ പുറമെ തെരുവോരങ്ങളിലും കായക്കുല തൂക്കിയിട്ടാണ്‌ വിൽക്കുക‌. കോവിഡ്‌ പശ്ചാത്തലത്തിൽ ഇത്തവണ കടകളിൽ മാത്രമായി വിൽപ്പന ചുരുങ്ങി.
ചെങ്ങാലിക്കോടന്‌ 2014ൽ ഭൗമസൂചികാ പദവി ലഭിച്ചിരുന്നു. എല്ലാ പ്രദേശത്തും ചെങ്ങാലിക്കോടൻ  വളരില്ല. വടക്കാഞ്ചേരി നെല്ലുവായ്‌ക്കടുത്ത്‌ കരിയന്നൂരാണ്‌ ചെങ്ങാലിക്കോടന്റെ ജന്മദേശം എന്നാണ്‌ കർഷക സമൂഹം കണക്കാക്കുന്നത്‌. പഴയന്നൂർ, മുള്ളൂർക്കര, വരവൂർ, തെക്കുംകര, വേലൂർ, അവണൂർ, ഏരുമപ്പെട്ടി, ചൂണ്ടൽ, കൈപ്പറമ്പ്‌, മുണ്ടൂർ, തോളൂർ എന്നീ പ്രദേശങ്ങളിലും ചെങ്ങാലിക്കോടൻ വാഴകൃഷി വ്യാപകമായുണ്ട്‌. ജില്ലയിലെ പല പ്രദേശങ്ങളും കണ്ടെയ്ൻ‌മെന്റ്‌ സോണായതിനാൽ കിലോയ്‌ക്ക്‌ 70 രൂപയ്‌ക്കാണ്‌ വിൽപ്പന തുടങ്ങിയിരിക്കുന്നത്‌. ക്ഷേത്രങ്ങളിലും മറ്റും കാഴ്‌ചക്കുല സമർപ്പണം മുൻവർഷത്തെപ്പോലെ  സജീവമായി നടക്കാനുള്ള സാധ്യത കുറവാണ്‌. അതിനാൽ മോഹവില ലഭിക്കാനും സാധ്യത കുറവാണെന്ന്‌ കച്ചവടക്കാർ പറയുന്നു. ഓണം അടുക്കുന്നതോടെ വില ചെറിയതോതിലെങ്കിലും ഉയരുമെന്നാണ്‌ കർഷകരുടെ പ്രതീക്ഷ.

Related Posts

യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

Comments Off on യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

Comments Off on ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

Comments Off on കൊടുങ്ങല്ലൂര്‍ : അര്‍ബന്‍ ഹെല്‍ത്ത് സബ് – സെന്റര്‍ ആരംഭിച്ചു.

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

Comments Off on സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

ഓ​ഗസ്റ്റ് മുതൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

Comments Off on ഓ​ഗസ്റ്റ് മുതൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

സംസ്‌ഥാനത്ത്‌ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

സംസ്‌ഥാനത്ത്‌ ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കും; റേഷൻ വ്യാപാരികളുടെ സംഘടന

Comments Off on ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കും; റേഷൻ വ്യാപാരികളുടെ സംഘടന

തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Create AccountLog In Your Account%d bloggers like this: