മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ

മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ

Comments Off on മാലിന്യവിമുക്തമാകാൻ തൃശ്ശൂർ ; കൈകോർത്ത് ഹരിത കേരളം മിഷൻ
മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനൊരുങ്ങി ജില്ലയിലെ 70 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി ഖരമാലിന്യ സംഭരണവും ശേഖരണവും സംസ്‌കരണവും ശാസ്ത്രീയമായി നടപ്പാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകാനാണ് ഹരിത കേരളം മിഷൻ തയ്യാറെടുക്കുന്നത്.
ആദ്യഘട്ടത്തിൽ 30നു മുമ്പ്‌ 20 പഞ്ചായത്തുകളും കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തും. കലക്ടർ ചെയർമാനായ മൂല്യനിർണയ സമിതി പരിശോധിച്ചശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. ഇവയ്ക്കു പുറമെ അഞ്ച് നഗരസഭകൾ ഉൾപ്പെടെ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സെപ്‌തംബർ പത്തിനു മുമ്പ്‌ ശുചിത്വ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്.
ഗാർഹിക- സ്ഥാപന തലത്തിൽ ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കുന്നതിന് വേണ്ട സംവിധാനമൊരുക്കുക, അജൈവ മാലിന്യങ്ങൾ ഹരിത കർമസേന വഴി വീടുകളിൽ ചെന്ന് ശേഖരിക്കുക, പ്ലാസ്റ്റിക് കത്തിക്കുന്നതും ജലസ്രോതസ്സുകളിൽ ഉപേക്ഷിക്കുന്നതും തടയുക എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുക. കൂടാതെ ഉപയോഗയോഗ്യമായ പൊതുശൗചാലയങ്ങൾ, പ്ലാസ്റ്റിക് ശേഖരണ കേന്ദ്രങ്ങളുടെ ലഭ്യത, ഹരിത കർമസേനയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കൽ, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ എന്നിവയ്‌ക്കെതിരെയുള്ള നിയമനടപടികൾ, സ്ഥാപന പരിധിയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കൽ എന്നീ ഘടകങ്ങളാണ് ശുചിത്വ പദവി മൂല്യ നിർണയത്തിന്റെ മാനദണ്ഡങ്ങൾ.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, പഞ്ചായത്ത് നഗരകാര്യ ഗ്രാമവികസന വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലീൻ കേരള കമ്പനി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുക.

 

 

Related Posts

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

Comments Off on മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

തഹസിൽദാർക്ക് കോവിഡ് / താലൂക്ക് ഓഫീസ് അടച്ചു

Comments Off on തഹസിൽദാർക്ക് കോവിഡ് / താലൂക്ക് ഓഫീസ് അടച്ചു

കോവിഡ് : വൈദികരുൾപ്പെടെ വളണ്ടിയർസംഘം തൃശ്ശൂരിൽ സജീവം

Comments Off on കോവിഡ് : വൈദികരുൾപ്പെടെ വളണ്ടിയർസംഘം തൃശ്ശൂരിൽ സജീവം

സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയുടെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

Comments Off on ജില്ലയുടെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

ജില്ലയിൽ 116 പേർക്ക് കോവിഡ്; 70 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 116 പേർക്ക് കോവിഡ്; 70 പേർക്ക് രോഗമുക്തി

ജില്ലയിലെ പുതിയ കണ്ടെയ്മെൻ്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്മെൻ്റ് സോണുകൾ

ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ്; ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു

Comments Off on ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ്; ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കൂടുന്നു

ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

Comments Off on അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

മുല്ലശ്ശേരിയിൽ സുഭിക്ഷ കേരളം പദ്ധതി

Comments Off on മുല്ലശ്ശേരിയിൽ സുഭിക്ഷ കേരളം പദ്ധതി

Create Account



Log In Your Account



%d bloggers like this: