Breaking :

പാലിയേക്കര ടോളിൽ നിരക്ക് വർധിപ്പിച്ചു

പാലിയേക്കര ടോളിൽ വീണ്ടും നിരക്ക് വർധന. ചൊവ്വാഴ്‌ച അര്‍ധരാത്രി മുതലാണ് പുതിയ നിരക്കിൽ പിരിച്ചുതുടങ്ങിയത്. നിരക്ക് വർധന സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഒരു ഭാഗത്തേയ്ക്ക് അഞ്ചു രൂപയുടെ വര്‍ധനയാണ് പുതിയ നിരക്കിലുള്ളത്. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് വര്‍ധനയില്ല. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 125 രൂപ എന്നത് 130 ആക്കി വര്‍ധിപ്പിച്ചു. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്കുള്ള നിരക്കില്‍ 190 രൂപയായിരുന്നതില്‍ മാറ്റമില്ല. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള 255 രൂപ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ ഒന്നിലേറെ യാത്രയ്ക്ക് 380 രൂപയുണ്ടായിരുന്നത് 385 രൂപയാക്കി വര്‍ധിപ്പിച്ചു. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 615 രൂപയും എന്ന നിരക്കുകളിലും മാറ്റമില്ല. പ്രതിമാസ യാത്രാനിരക്കില്‍ 10 രൂപ മുതല്‍ 50 രൂപയുടെ വര്‍ധന വിവിധ വിഭാഗങ്ങളിലുണ്ട്.


മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത നിർമാണത്തിൽ അഴിമതിയിൽ മുങ്ങി നിൽക്കുന്ന ടോൾ കമ്പനി വീണ്ടും ടോള്‍ നിരക്ക് വർധിപ്പിക്കുന്നതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ദേശീയപാത നിർമാണത്തിൽ 102.44 കോടിയുടെ അഴിമതി നടത്തിയതിൽ ഹൈദരാബാദ് ആസ്ഥാനമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിബിഐ അന്വേഷണത്തിന്റെ സാഹചര്യത്തിലും മുടക്കമില്ലാതെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാൻ കമ്പനിക്ക് വീണ്ടും അവസരം നൽകുന്നതിലൂടെ അഴിമതിക്ക് വീണ്ടും അവസരം നൽകുകയാണ്.
മണ്ണുത്തി – ഇടപ്പിള്ളി ദേശീയ പാതയുടെ 64 കിലോമീറ്റർ നിർമാണച്ചെലവിന്റെ 96 ശതമാനവും പിരിച്ചെടുത്തു കഴിഞ്ഞു. കരാർ പ്രകാരം 2028 ജൂലൈ വരെ ടോൾ പിരിക്കാം.

Related Posts

വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

Comments Off on വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

Comments Off on നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

ഇന്ന് ഒക്ടോബർ 1 ലോക വയോജന ദിനം

Comments Off on ഇന്ന് ഒക്ടോബർ 1 ലോക വയോജന ദിനം

സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു

Comments Off on സുരക്ഷ ആവശ്യമില്ല; പൊലീസുകാരെ സുരേന്ദ്രൻ തിരിച്ചയച്ചു

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

Comments Off on കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

Comments Off on പാർവതി അമ്മയിൽ നിന്ന് രാജിവച്ചു, അയാളോട് പുച്ഛം മാത്രമെന്ന് താരം

അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

Comments Off on അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

Comments Off on ജില്ലയെ അണുവിമുക്തമാക്കാൻ കുടുംബശ്രീ സജ്ജം

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

Comments Off on സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മരിച്ചത് 400 പേര്‍

ടിക് ടോക്: ഒറാക്കിളിനെ തെരഞ്ഞെടുത്ത് ചൈനീസ് കമ്പനി

Comments Off on ടിക് ടോക്: ഒറാക്കിളിനെ തെരഞ്ഞെടുത്ത് ചൈനീസ് കമ്പനി

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

Comments Off on സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

Create Account



Log In Your Account



%d bloggers like this: