Breaking :

വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

ഒരൊറ്റ വീടും കുഞ്ഞു മരവും

ഒരൊറ്റ വീടും കുഞ്ഞു മരവും ചേര്‍ന്ന ഒരു ദ്വീപ്.പറഞ്ഞു വരുന്നത് കിനാവ് കാണുന്ന കാര്യമല്ല കേട്ടോ . ഒരു ദ്വീപില്‍ വീടുകെട്ടി താമസിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വാഹനങ്ങളുടെയും ആളുകളുടെയും ബഹളമില്ലാതെ തീര്‍ത്തും ഏകാന്തമായ ഒരു ജീവിതം. ആഗ്രഹമുണ്ടെങ്കിലും ഇതൊക്കെ നടക്കാത്ത സ്വപ്നങ്ങള്‍ എന്നല്ലേ. കുറച്ചുകൂടി അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്.

ഏറിപ്പോയാല്‍ ഒരു ടെന്നീസ് കോര്‍ട്ടിന്‍റെ വലുപ്പം. ഒന്നു നടക്കാമെന്നു വിചാരിച്ചാൽ അതും സാധിക്കില്ല. പത്തടി നടക്കുമ്പോഴേക്കും കാല് വെള്ളത്തില്‍ മുട്ടിയിട്ടുണ്ടാവും. പറഞ്ഞു പോകുമ്പോള്‍ രസകരമായ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. വളരെ ചെറിയ ഒരു വീടും അതിനോട് ചേര്‍ന്നുള്ള ഒരൊറ്റ മരവും മാത്രമാണ് ഇവിടെയുള്ളത്. ആ വീ‌ടിനാവ‌‌ട്ടെ, ഒരു മുറിയും. വീടില്‍ തുടങ്ങി അതേ വീടില്‍ തന്നെ അവസാനിക്കുന്ന ദ്വീപ് എന്നും ഇതിനെ വിളിക്കാം.

ഇവിടെ പത്തടി നേരെ നടന്നാല്‍ ചെന്നു നില്‍ക്കുന്നതാവട്ടെ വെള്ളത്തിലേക്കും. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്, ജസ്റ്റ് റൂം ഇനഫ് ! ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപിന് പറ്റിയ പേരു തന്നെ.. വെള്ളത്തില്‍ ഒരു ചെറിയ പൊട്ടുപോലെയാണിത് കാണപ്പെടുന്നത്.

ആയിരക്കണക്കില്‍ ഒന്ന്

വലിയ വെള്ളക്കെട്ടിനു നടുവില്‍ തനിയെ നില്‍ക്കുകയാണ് ഈ ദ്വീപെന്നു കരുതിയാല്‍ തെറ്റി. ഈ പ്രദേശത്തെ ആയിരക്കണക്കിനു ദ്വീപുകളില്‍ ഒന്നാണിത്. വലുപ്പത്തിന്‍റെ കാര്യം അതിലും രസകരമാണ്. 3,300 ചതുരശ്ര അടി മാത്രമാണ് ഈ ദ്വീപിന്‍റെ വലുപ്പം. അതായത് ഒരേക്കര്‍ സ്ഥലത്തിന്‍റെ 13ല്‍ ഒരു ഭാഗം.

ബിഷപ്പ് റോക്ക്

കുറച്ചു നാള്‍ മുന്‍പ് വരെ ബിഷപ്പ് റോക്ക് എന്ന ദ്വീപായിരുന്നു ലോകത്തിലെ ആള്‍വാസമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആ ബഹുമതിയും ഗിന്നസ് ബുക്ക് റെക്കോഡുമെല്ലാം ജസ്റ്റ് റൂം ഇനഫിന് സ്വന്തമാണ്. ബിഷപ്പ് റോക്ക് ദ്വീപിന്‍റെ പകുതി വലുപ്പമേ ജസ്റ്റ് റൂം ഇനഫിനുള്ളൂ.

ചരിത്രം ഇങ്ങനെ

കുറേ നാളുകള്‍ക്കു മുന്‍പ് ഹബ് ഐലന്‍ഡ് എന്നായിരുന്നു ഇവിടം അറിയപ്പെ‌ട്ടിരുന്നത്. പിന്നീട്, 1950കളില്‍ ഇതിന് സൈസ് ലാന്‍ഡ് എന്ന പേരു വന്നു, അക്കാലത്തെ സമ്പന്ന കുടുംബങ്ങളിലൊന്നായ സൈസ് ലാന്‍ഡ്സ് കുടുംബം ഈ ദ്വീപ് വാങ്ങിയതിനെ തുടര്‍ന്നാണ് ദ്വീപിനു സൈസ് ലാന്‍ഡ് എന്ന പേരുവന്നത്. പിന്നീട് ഈ കുടുംബത്തിലെ ഒരാൾ ഇവി‌ടെ ഇന്നു കാണുന്ന ഒറ്റമുറി വീട് നിര്‍മിക്കുകയും അടുത്തായി ഒരു മരം വയ്ക്കുകയും ചെയ്തു. പിന്നീട് ഇവര്‍ തന്നെയാണ് ദ്വീപിന് ജസ്റ്റ് റൂം ഇനഫ് എന്ന പേരു നൽകിയത്. നിലവില്‍ സഞ്ചാരികളുടെ പ്രിയപ്പെ‌ട്ട ഇടമായി ഇവിടം മാറിയിട്ടുണ്ട്.
എവിടെയാണിത്

അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ അലക്സാണ്ട്രിയ ബേയോട് ചേര്‍ന്നാണ് ജസ്റ്റ് റൂം ഇനഫ്. ന്യൂയോർക്കിനെ ഒന്‍റാറിയോയിൽ നിന്ന് വിഭജിക്കുന്നുന്ന സെന്‍റ് ലോറന്‍സ് നദിയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ 1864 ദ്വീപുകളിലൊന്നാണ് ജസ്റ്റ് റൂം ഇനഫ്. ഹാര്‍‌‌ട്ട് ഐലന്‍ഡിനും ഇംപീരിയല്‍ ഐലിനും ഇടയിലായാണ് ഇതുള്ളത്.

#travel desk

Related Posts

നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

Comments Off on നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

Comments Off on വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

ഒരു പാതിരാമണൽ ട്രിപ്പ്

Comments Off on ഒരു പാതിരാമണൽ ട്രിപ്പ്

ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

Comments Off on ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

Comments Off on 250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

Create AccountLog In Your Account%d bloggers like this: