Breaking :

പാർവതി പുപ്പുലിയാണ്

കോവിഡ് കാലത്ത് അകലം പാലിക്കുന്നതിനാൽ വീടുകളിലെത്തി പുലിച്ചായമിടാൻ പലരും ഭയന്നു. എന്നാൽ മഹാമാരിക്കുമുന്നിൽ തോൽക്കില്ലെന്ന് പ്രഖ്യാപിച്ച പത്താംക്ലാസ് വിദ്യാർഥിനിയായ മകൾ ‘പുലിയായി’ അച്ഛൻ പുലിക്ക് ചായമിട്ടു. വരകളുടെ വീര്യത്തിൽ കുടവയറിൽ പുലി ചീറി. ഇതോടെ പുലിജന്മമായി. മടവിട്ടിറങ്ങാനായില്ലെങ്കിലും വീട്ടിലിരുന്ന് ആവേശത്തോടെ ചുവടുവച്ചു. ലോകം മുഴുവനുമുള്ള പുലിപ്രേമികൾ ഓൺലൈനായി കണ്ടതോടെ ഈ പുലിക്ക് സംതൃപ്തി.
അയ്യന്തോൾ ദേശം പുലികളി സംഘത്തിൽ ഇറങ്ങിയ ഷാജി ഗോവിന്ദിന് മെയ്യെഴുതാനാണ് പത്താംക്ലാസ് വിദ്യാർഥിനിയായ മകൾ പാർവതി രംഗത്തെത്തിയത്.
ആദ്യമായാണ് പാർവതി പുലികളിക്ക് മെയ്യെഴുതുന്നത്. ഈ വർഷം നാലോണനാളിൽ പുലിക്കുട്ടം ഇറങ്ങാനാവാത്തതിനാൽ അയ്യന്തോൾ ദേശക്കാർ സൂം ആപ്പിൽ പുലികളി അവതരിപ്പിക്കാൻ തയ്യാറായിരുന്നു. പുലിക്കളി സംഘം ഭാരവാഹിയായ ഷാജിയും വേഷംകെട്ടാൻ തയ്യാറായി. കോവിഡ്മൂലം മെയ്യെഴുത്തിന് ആർടിസ്റ്റുകളെ കിട്ടാതായപ്പോഴാണ് ചിത്രകാരികൂടിയായ പാർവതി ചായമിടാൻ തയ്യാറായത്. മനോഹരമായി മെയ്യെഴുതിയ ശേഷം വീട്ടിൽ പുലികളി അരങ്ങേറി. സംഘത്തിലെ ഇരുപതോളം പേർ പുലിവേഷമിട്ട് വീടുകളിൽ കളിച്ചു. ഇത് തൽസമയം ഫേസ്ബുക്കിൽ ലൈവായി ലോകമെമ്പാടുമുള്ള പുലിപ്രേമികൾ കണ്ടു.
ആദ്യമായാണ് ഒരു പുലികളി സംഘം ഇത്തരമൊരു ഹൈടെക് പുലികളി നടത്തുന്നത്. തൃശൂരിന്റെ തനത്‌ കലയായ പുലികളി നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്തരത്തിൽ പുലികളി നടത്തിയതതെന്ന്‌ ഷാജി ഗോവിന്ദ്‌ പറഞ്ഞു. ഉലക്കപുലി, ആദ്യമായി പെൺപുലി ഇറക്കം എന്നിങ്ങനെ ഒട്ടേറെ പരീക്ഷണങ്ങൾ സംഘം നടത്തിയിട്ടുണ്ട്‌. പുലികളിയിൽ ഒന്നാംസ്ഥാനം നേടുകയും പതിവാണ്‌.
ലോക്ഡൗൺ കാലത്ത് പാർവതി സ്ഥിരമായി ചിത്രങ്ങൾ വരയ്ക്കാറുണ്ട്. 198 ചിത്രങ്ങൾ ഇതിനകം വരച്ചു. ഹരിശ്രീ വിദ്യാനികേതനിലാണ് പഠിക്കുന്നത്.

Related Posts

19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

Comments Off on 19 കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി തൃശ്ശൂർ ജില്ല

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Comments Off on സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 613 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Comments Off on തൃശ്ശൂരിൽ വീണ്ടും കൊലപാതകം

ഒരുങ്ങുന്നു… പപ്പായഗ്രാമം

Comments Off on ഒരുങ്ങുന്നു… പപ്പായഗ്രാമം

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

Comments Off on കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല.

Comments Off on സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല.

പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

Comments Off on പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

Comments Off on സഞ്ചരിക്കുന്ന വിപണന ശാല : വിത്തു മുതൽ വിപണി വരെ

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

Comments Off on സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

 ജില്ലയിൽ 948 പേർക്ക് കോവിഡ്

Comments Off on  ജില്ലയിൽ 948 പേർക്ക് കോവിഡ്

Create Account



Log In Your Account



%d bloggers like this: