നഗരം കീഴടക്കാൻ കരിമ്പുലിയെത്തി

കോവിഡ്‌ കാലത്തും നാലോണനാളിൽ നഗരം കീഴടക്കാൻ കരിമ്പുലിയെത്തി  സ്‌കൂട്ടറിന്റെ പിന്നിലിരുന്ന്‌. ഒറ്റച്ചെണ്ടയുടെ താളത്തിൽ ഏതാനും  നിമിഷം ആടിത്തിമിർത്തു. നടുവിലാലിലെ ഗണപതിക്ക്‌ മുന്നിൽ തേങ്ങയുടച്ച്‌  ചടുലതയോടെ  ചുവടുവച്ചു. നാലോണ നാളായ വ്യാഴാഴ്‌ച വൈകിട്ട്‌ 4.45നാണ്‌ വിയ്യൂർദേശക്കാരുടെ കരിമ്പുലി നടുവിലാലിലെത്തിയത്‌. ബ്രേക്ക്‌ ദി ചെയിൻ സന്ദേശം എഴുതിയ പ്ലക്കാർഡ്‌ കൈയിലേന്തിയാണ്‌ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന്‌ എത്തിയത്‌. അപ്രതീക്ഷിതമായെത്തിയ കരിമ്പുലിയേയും പുലികളിയും കാണാൻ നഗരത്തിലുണ്ടായിരുന്നവർ ചുറ്റും കൂടിയതോടെ പെട്ടെന്ന്‌ തന്നെ ചടങ്ങ്‌ പൂർത്തിയാക്കി വന്ന സ്‌കൂട്ടറിൽത്തന്നെ പുലി സ്ഥലംവിട്ടു. ഇതോടൊപ്പം തന്നെ തേക്കിൻകാട്‌ മൈതാനിയിലെ കൊക്കർണിപ്പറമ്പിൽ ഏക പെൺപുലിയും ചെണ്ടമേളത്തിൽ ആടിത്തിമിർത്തു. എറണാകുളം സ്വദേശി പാർവതി വി നായരാണ്‌ ചുവടുവച്ചത്‌‌. കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ അഞ്ച്‌ മിനിറ്റിനകം കളി അവസാനിപ്പിച്ചു.
സാധാരണ നാലോണനാളിൽ  പ്രകമ്പനം കൊള്ളിക്കുന്ന താളത്തിൽ ഭൂമികുലുക്കുന്ന ചുവടുകളോടെയാണ്‌‌ തൃശൂർ നഗരം കീഴടക്കാൻ പുലിക്കൂട്ടങ്ങൾ എത്താറ്‌. എന്നാൽ കോവിഡ്‌ എല്ലാം തകിടം മറിച്ചു. പുലികളി ഇല്ലാത്തതിന്റെ ദുഃഖത്തിലായിരുന്നു തൃശൂർ നിവാസികൾ. എന്നാൽ ചടങ്ങായിട്ടാണെങ്കിലും നഗരത്തിൽ നാലോണ നാളിൽ ചടങ്ങ്‌ മുടങ്ങാതെ  അരങ്ങേറിയതിന്റെ ആഹ്ലാദത്തിലായിരുന്നു പട്ടണവാസികൾ. മനു-ഷ്യ-പ്പു-ലി-കളുടെ ആനന്ദനൃ-ത്തത്തോടെയാണ്‌ തൃശൂരിലെ ഓണാഘോഷത്തിന്‌ സാധാരണ പരിസമാപ്‌തിയാവാറ്‌. കോവിഡിനെ തോൽപ്പിച്ച്‌ അയ്യന്തോൾ ദേശക്കാർ  ഓൺലൈനായിട്ടാണ്‌ പുലികളി നടത്തിയത്‌. നാലോണനാളിൽ  വൈകിട്ട് 3.30 മുതൽ 4.30 വരെയാണ്‌ ഓൺലൈനായി അയ്യന്തോൾ ദേശം പുലികളെ ഇറക്കിയത്‌‌. പുലികൾ അവരവരുടെ വീടുകളിൽ വേഷമിട്ട്‌ കളിച്ചു‌. സാങ്കേതിക വിദ്യയുടെ സഹായത്താൽ എല്ലാവരേയും ഒരുമിപ്പിച്ച്‌  സാമൂഹിക മാധ്യമങ്ങളിലൂടെ പുലികളി തൽസമയം സംപ്രേഷണം ചെയ്‌തു.

Related Posts

ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

Comments Off on കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുന്നറിയിപ്പ് പുതുക്കി ദുരന്തനിവാരണ അതോറിറ്റി; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Comments Off on മുന്നറിയിപ്പ് പുതുക്കി ദുരന്തനിവാരണ അതോറിറ്റി; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

Comments Off on പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

പഴയന്നൂർ ഇനി ക്ലീൻ ലിസ്റ്റിൽ

Comments Off on പഴയന്നൂർ ഇനി ക്ലീൻ ലിസ്റ്റിൽ

ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

Comments Off on ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പെരിയമ്പലം ബീച്ചിന് സംരക്ഷണമൊരുക്കാൻ ജിയോ ബാഗുകൾ

Comments Off on പെരിയമ്പലം ബീച്ചിന് സംരക്ഷണമൊരുക്കാൻ ജിയോ ബാഗുകൾ

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

Comments Off on സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

Comments Off on സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

ജില്ലയിൽ 38 ക്യാമ്പുകളിലായി 744 പേർ

Comments Off on ജില്ലയിൽ 38 ക്യാമ്പുകളിലായി 744 പേർ

Create AccountLog In Your Account%d bloggers like this: