എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

 എഴുത്തു ജോലികൾക്ക് ഭർത്താവ് വാടകയ്ക്കെടുത്ത വീട്ടിൽ  കൊക്കഡാമ എന്ന അലങ്കാരചെടി കൃഷിയിലൂടെ സ്മിത വളർത്തിയെടുത്തത് പുതുജീവിതം.
വിദേശത്തുൾപ്പെടെ ചാനലുകൾക്കും സ്റ്റേജ് പ്രോഗ്രാമുകൾക്കും സ്ക്രിപ്റ്റെഴുതുന്ന സ്മിതയുടെ ഭർത്താവ് ജെബിൻ ജോസഫിന് സ്വസ്ഥമായിരുന്ന് എഴുതാൻ വേണ്ടിയെടുത്ത വീട്ടിൽ ഇപ്പോൾ വിദേശിയും സ്വദേശിയുമായ അലങ്കാര ചെടികളാണ് നിറയെ.
കൊക്കഡാമ എന്ന ജപ്പാനീസ് ഇന്റീരിയർ അലങ്കാരകൃഷിയിലൂടെ മികച്ച സാമ്പത്തിക നേട്ടവും ഉണ്ടാക്ക നാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബം.
ക്രിയാത്മകമാക്കി ലോക്ഡൗൺ
ആളൂർ സ്വദേശി സ്മിതയും ഭർത്താവ് പാവറട്ടി സ്വദേശി കുണ്ടുകുളങ്ങര ജെബിനും കഴിഞ്ഞ മാർച്ചിലാണ് കൊടകര ശാന്തി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ താമസമാരംഭിക്കുന്നത്. ദേശീയപാതയ്ക്ക് സമീപമായതിനാൽ എറണാകുളത്തേക്ക് പോയി വരാനുള്ള സൗകര്യമായിരുന്നു വീടുമാറ്റത്തിന് കാരണം.
എന്നാൽ അവിചാരിതമായെത്തിയ ലോക്ഡൗൺ എല്ലാം തകിടം മറിച്ചു. ടി.വി. പരിപാടികളും സ്റ്റേജ് പ്രോഗ്രാമുകളും നിലച്ചു. ജെബിന്റെ എഴുത്തും മുടങ്ങി. സ്വകാര്യ കോളേജിൽ അധ്യാപികയായിരുന്ന സ്മിതയും വീടിനകത്ത് കുടുങ്ങി. എന്നാൽ നിരാശരായിരിക്കാൻ ഈ ദമ്പതിമാർ ഒരുക്കമല്ലായിരുന്നു.
അതുവരെ യൂ – ട്യൂബ് നോക്കി നേരമ്പോക്കിന് ചെയ്തുവന്ന ഇൻഡോർ അലങ്കാര ചെടി കൃഷി ഗൗരവമായി മുന്നോട്ട് കൊണ്ടു പോയാലെന്ത് എന്നായിരുന്നു സ്മിതയുടെ ചിന്ത. ജെബിൻ ഓക്കെ പറഞ്ഞതോടെ എഴുത്ത് വീട് പുതിയ വഴിത്തിരിവിലേക്ക് കടന്നു. പഴയ കോളേജ് സുഹൃത്തുക്കൾകൂടി കൈകോർത്തതോടെ സംരംഭം കയറി കൊളുത്തി. നേരത്തേ തൃശ്ശൂർ കേരളവർമ കോളേജ് ചെയർമാനും മാഗസിൻ എഡിറ്ററുമായിരുന്നു ജെബിൻ.
പാവങ്ങളുടെ ബോൺസായ് എന്നറിയപ്പെടുന്ന കൊക്കഡാമയുടെ പുതിയ ട്രെൻഡുകളും സാധ്യതകളും ഇവരുടെ ഗ്രീൻ ഹൗസിലെത്തി. ചകിരി ചോറും മണ്ണും ചേർത്ത മിശ്രിതം നൂലിൽ പൊതിഞ്ഞ ശേഷം മണ്ണിൽ വളരുന്ന പായലും പൂപ്പലും പൊതിഞ്ഞ്, അതിൽ അലങ്കാര ചെടികൾ വളർത്തുന്നതാണ് കൊക്കഡാമ കൃഷിരീതി.
ഗൃഹാന്തരീക്ഷം ഹരിതാഭമാക്കാൻ
ചരടിൽ തൂക്കിയിടുന്നതും വ്യത്യസ്തമായ മൺപാത്രങ്ങളിൽ വളർത്തുന്നതുമായ അലങ്കാര ചെടികൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.
ഓർക്കിഡിന്റെ വ്യത്യസ്ത രൂപമായ ‘ഹാർട്ട് ലീഫ് ഹോയ’ നിറയെ ആവശ്യക്കാരുള്ള ചെടിയിനമാണ്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളാണ് ഇതിന്റെ പ്രത്യേകത. വലന്റയ്ൻസ് ഡേയിൽ ഹാർട്ട് ലീഫ് ഹോയയ്ക്ക് വലിയ ഡിമാന്റാണെന്ന് ജെബിൻ പറയുന്നു. വെച്ചുപിടിപ്പിക്കാൻ ഏറെ എളുപ്പമായ ഹോയ ചകിരിച്ചോറും ചകിരി ചിപ്പ്സും ചേർന്ന മിശ്രിതത്തിലാണ് നടുന്നത്.
ചുവന്ന ഇലകളോട് കൂടിയ ‘അഗ്ലോണിമ’യ്ക്കും നിറയെ ആവശ്യക്കാരുണ്ട്. സാധാരണ എവിടെയും ലഭ്യമാകുന്നതും അത്യപൂർവമായതുമായി രണ്ടിനം അഗ്ലാേണിമ ഗ്രീൻ ഹൗസിൽ ലഭ്യമാണ്.
നൂലിൽ കെട്ടിയിടുന്ന വേരുകളില്ലാത്ത ‘എയർ പ്ലാന്റ്’ കൊക്കഡാമയിലെ സവിശേഷ ഇനമാണ്. അന്തരീക്ഷത്തിൽനിന്ന് വെള്ളം വലിച്ചെടുത്ത് വളരുന്നതാണ് ഇത്.
താഴോട്ട് വളരുന്ന സ്പെയിനിലെ കുരുവിക്കൂടാണ് ‘സ്പാനിഷ് മാേസ്’. സ്പെയിനിലെ ഉൾക്കാടുകളിൽ കാണുന്ന ഈയിനത്തിനും ഇവിടെ വലിയ മാർക്കറ്റുണ്ട്.
പുതിയ കൃഷി, പുതിയ പാത്രത്തിൽ
 
ഗൃഹാന്തരീക്ഷങ്ങളെ ഹരിതാഭമാക്കാൻ ന്യൂജെൻ മൺപാത്രങ്ങളും സ്മിതയും ജെബിനും വിപണിയിലിറക്കിയിട്ടുണ്ട്. പരമ്പരാഗത മൺപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ പാത്രങ്ങളെ ‘സെൽഫ് വാട്ടറിങ് പോട്ട്’ എന്നാണ് വിളിക്കുന്നത്. ചെടി നനയ്ക്കാൻ ഇടയ്ക്ക് മറന്നു പോയാലും ഈ പാത്രങ്ങളുടെ പ്രത്യേകതയിൽ ഈർപ്പം നിലനിൽക്കുമെന്ന് സ്മിത പറയുന്നു.
 
ലോക്ഡൗൺ ദിനങ്ങളിൽ ഓൺലൈൻ വഴിയും സൗഹൃദങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് ചെടികൾ വീടുകളിലെത്തിച്ചായിരുന്നു ഇവരുടെ വിപണന രീതി. ഇത് പെട്ടെന്ന് വിജയകരമാവുകയും ചെയ്തു. ഒറ്റമാസത്തെ വില്പന കൊണ്ട് മുടക്കുമുതൽ തിരിച്ചു കിട്ടിയ ഇന്റാേർപ്ലാന്റ് കൃഷിരീതി ഏറെ ലാഭകരമാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴുള്ളതു കൂടാതെ തൃശ്ശൂർ നഗരത്തിൽ കോട്ടപ്പുറം വൈദ്യുതിഭവന് സമീപം പുതിയ വില്പനകേന്ദ്രം തുറന്നിരിക്കുകയാണ് ഈ ദമ്പതിമാർ.
Related Posts

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Comments Off on വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Comments Off on ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

ഒരു കൊറോണിയൻ കഥകളി

Comments Off on ഒരു കൊറോണിയൻ കഥകളി

#അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

Comments Off on #അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

Comments Off on ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

Comments Off on മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

Comments Off on ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

കേരളത്തിന്റെ കോവിഡ് ചികിത്സയിൽ മികവിന്റെ അടയാളമായി 105 കാരി അസ്മ ബീവി

Comments Off on കേരളത്തിന്റെ കോവിഡ് ചികിത്സയിൽ മികവിന്റെ അടയാളമായി 105 കാരി അസ്മ ബീവി

മാസ്കുമായി സ്റ്റൈൽ മന്നൻ

Comments Off on മാസ്കുമായി സ്റ്റൈൽ മന്നൻ

പ്രണയം തുളുമ്പുന്ന പാരിജാതം…

Comments Off on പ്രണയം തുളുമ്പുന്ന പാരിജാതം…

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

Create AccountLog In Your Account%d bloggers like this: