മ്മ്‌ടെ വടക്കേ ബസ് സ്‌റ്റാൻഡ് സൂപ്പറാ…ട്ടാ ഉദ്‌ഘാടനം 9ന്‌

സാംസ്‌കാരിക നഗരിയുടെ മുഖച്ഛായ മാറ്റുന്ന സ്വപ്‌ന പദ്ധതിയായ വടക്കേ ബസ്‌ സ്‌റ്റാൻഡിന്റെ നവീകരണ പ്രവർത്തനം പൂർത്തിയായി.‌ വിമാനത്താവള മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബസ്‌ സ്‌റ്റാൻഡ്‌‌ ബുധനാഴ്‌ച ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ്‌ ഉദ്‌ഘാടനം നിർവഹിക്കുക.
വടക്കേ ബസ്‌ സ്‌റ്റാൻഡിനകത്ത്‌ പ്ലാസ, റെസ്റ്റോറന്റ്, ശൗചാലയം, ഫീഡിങ് റൂം, എൻക്വയറി ആൻഡ് അനൗൺസ്‌മെന്റ് റൂം, പൊലീസ് എയ്ഡ് പോസ്‌റ്റ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്‌. യാത്രക്കാർക്കുള്ള ഇരിപ്പിടവും വിശ്രമകേന്ദ്രവുമുണ്ട്.
കോർപറേഷൻ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ടും ചേർത്ത് 5.60 കോടി രൂപ ചെലവഴിച്ചാണ് ആധുനികരീതിയിൽ ഹബ് നിർമിച്ചത്. 6000 ചരുരശ്ര അടിയുള്ള ബസ്‌ സ്‌റ്റാൻഡ്‌ ഹബ്ബിൽ മെഡിക്കൽ സ്റ്റോർ, സ്റ്റേഷനറി ഷോപ്പ്, കോഫി ഷോപ്പ്, പ്രീപൈഡ് ടാക്സി ബൂത്ത്, മറ്റു കിയോസ്‌ക്കുകൾ എന്നിവയുമുണ്ടാകും. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനമാണ് പരിപാലനത്തിന് ഉപയോഗിക്കുക. ബാക്കി തുക ബാങ്ക് നിർവഹിക്കും. ബാങ്കിന്റെ രണ്ട്‌ എടിഎമ്മുകളും ബസ്‌ സ്‌റ്റാൻഡിൽ പ്രവർത്തിക്കും. കോർപറേഷൻ പ്രതിനിധികളെയും ബാങ്ക് പ്രതിനിധികളെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റിയാണ് ഹബ്ബിന്റെ മേൽനോട്ടവും പരിപാലനവും ഉറപ്പാക്കുക. ബസ്ബേയുടെ നിർമാണം പൂർത്തിയാക്കി യാഡിൽ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്‌.

Related Posts

ഒമ്പതുവയസുകാരിയെ പീഡിനത്തിരയാക്കിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

Comments Off on ഒമ്പതുവയസുകാരിയെ പീഡിനത്തിരയാക്കിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

സംസ്‌ഥാനത്ത്‌ ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വായ്പാ പദ്ധതി : ജില്ലയിലെ തൊഴിൽരഹിതരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Comments Off on വായ്പാ പദ്ധതി : ജില്ലയിലെ തൊഴിൽരഹിതരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

Comments Off on കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

Comments Off on മാലിന്യപ്രശ്‍നം ഇനിയില്ല : കൊടുങ്ങല്ലൂരിന്റെ സ്വന്തം ‌ ജൈവവളം

കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

Comments Off on കോവിഡ് : അയ്യന്തോൾ കോടതി സമുച്ചയത്തിൽ നിയന്ത്രണം

തൃശൂർ ജില്ലയിൽ ഇന്ന് 1086 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1086 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ

Comments Off on പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ

ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ്

നടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് പി ടി തോമസ് ഹാജരായി

Comments Off on നടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് പി ടി തോമസ് ഹാജരായി

Create AccountLog In Your Account%d bloggers like this: