ശ്രീ കാർത്ത്യായനി ക്ഷേത്രക്കുളം നാളെ സമർപ്പിക്കും

കൃഷിവകുപ്പ്‌ സഹസ്രസരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അന്തിക്കാട് ശ്രീ കാർത്യായനി ക്ഷേത്രക്കുളം സമർപ്പണം ബുധനാഴ്‌ച നടക്കും. വൈകിട്ട് അഞ്ചിന്  മന്ത്രി വി എസ് സുനിൽകുമാർ  ഉദ്‌ഘാടനം നിർവഹിക്കുമെന്ന് ഗീത ഗോപി എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കുളങ്ങളുടെയും ചിറകളുടെയും പുനരുദ്ധാരണത്തിനായി കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയിൽ  കെഎൽഡിസിയുടെ നേതൃത്വത്തിലാണ് നവീകരിച്ചത്. 1.3 കോടി  ചെലവഴിച്ചാണ്  വിസ്തൃതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈ കുളം നവീകരിച്ചത്. നബാർഡിന്റെ ധനസഹായത്തോടെ  ആർഐ ഡി എഫ് ട്രാഞ്ചേ 22 ൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.  നാലേക്കർ വിസ്തൃതിയിലുള്ള  കുളം  മൂന്ന് ഭാഗങ്ങളിലായി   280 മീറ്റർ പാർശ്വഭിത്തി, നടപ്പാത, കുളിക്കടവ്, കുളത്തിനു ചുറ്റും ഇരിപ്പിടങ്ങൾ, കൈവരികൾ, ചെടികൾ നടുന്നതിനുള്ള സ്ഥലം, ആറാട്ട് കടവ്‌  നവീകരണം,   വേനൽക്കാലത്തും വെള്ളം നിറയ്‌ക്കാൻ ലീഡിങ്‌ചാൽ എന്നിവയും പൂർത്തിയാക്കി ‌.
കുളത്തിനു ചുറ്റും വൈദ്യുതീകരണത്തിനായി  എട്ടു ലക്ഷത്തിന്റെ പദ്ധതി ധനവകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചതായും എംഎൽഎ  അറിയിച്ചു. ഓപ്പൺ ജീം, കുട്ടികളുടെ പാർക്ക്, ക്യാമറ, പക്ഷിസങ്കേതം എന്നിവയും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്താൽ സജ്ജീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ എ വി ശ്രീവത്സൻ   അറിയിച്ചു.

Related Posts

ശക്തന്‍ മാര്‍ക്കറ്റ് അടച്ചിടും

Comments Off on ശക്തന്‍ മാര്‍ക്കറ്റ് അടച്ചിടും

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

Comments Off on വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

ജില്ലയിൽ 75 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 75 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

Comments Off on കടപ്പുറം : സ്‌ളൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു.

കാടുകുറ്റി കുടുംബശ്രീ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്

Comments Off on കാടുകുറ്റി കുടുംബശ്രീ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

കുന്നംകുളത്ത് പോലീസ് കടകൾ അടപ്പിച്ചു

Comments Off on കുന്നംകുളത്ത് പോലീസ് കടകൾ അടപ്പിച്ചു

ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

Comments Off on ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടറായി സജിത ചുമതലയേറ്റു

മ്മ്‌ടെ വടക്കേ ബസ് സ്‌റ്റാൻഡ് സൂപ്പറാ…ട്ടാ ഉദ്‌ഘാടനം 9ന്‌

Comments Off on മ്മ്‌ടെ വടക്കേ ബസ് സ്‌റ്റാൻഡ് സൂപ്പറാ…ട്ടാ ഉദ്‌ഘാടനം 9ന്‌

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

Comments Off on വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

Create AccountLog In Your Account%d bloggers like this: