ജില്ലയിലെ നാല്‌ പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

ജില്ലയിലെ നാല്‌  പദ്ധതികൾ  ബുധനാഴ്‌ച നാടിന്‌ സമർപ്പിക്കും.
നാട്ടികയിൽ ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, ദിവാൻജിമൂല മേൽപ്പാലം, വടക്കേച്ചിറ ബസ് ഹബ്,  ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം എന്നിവയാണ്‌  ഉദ്‌ഘാടനം ചെയ്യപ്പെടുന്ന  സ്വപ്‌ന പദ്ധതികൾ. നാല്‌  പദ്ധതികളും  മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ   ഉദ്‌ഘാടനം നിർവഹിക്കും.
 ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ  പകൽ മൂന്നിന് ഉദ്ഘാടനം ചെയ്യും. പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്‌  ചികിത്സാകേന്ദ്രമാക്കി മാറ്റിയത്‌. ‌ സെന്ററിൽ 1400 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. മന്ത്രി കെ കെ ശൈലജ അധ്യക്ഷയാവും.
മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ്‌ സുനിൽകുമാർ, പ്രൊഫ. സി  രവീന്ദ്രനാഥ്, ഗീത ഗോപി എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം പകൽ 11 ന്‌ മുഖ്യമന്ത്രി   ഉദ്ഘാടനം ചെയ്യും.  മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാവും. മന്ത്രിമാരായ കെ കെ ശൈലജ , ടി പി  രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാവും. രമ്യ ഹരിദാസ് എംപി, യു ആർ പ്രദീപ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ എം കെ സിദ്ദിഖ് എന്നിവരും പങ്കെടുക്കും.സംസ്ഥാനത്ത് ആദ്യമായി കോർപറേഷൻ നേരിട്ട് നിർമിച്ച റെയിൽവേ മേൽപ്പാലം പകൽ 12ന്   ജനങ്ങൾക്കായി തുറക്കും.    ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ സ്ഥലം വിട്ടുനൽകിയവരെ ആദരിക്കും. മന്ത്രി വി എസ് സുനിൽകുമാർ കരാറുകാരെ ആദരിക്കും. മന്ത്രി  സി രവീന്ദ്രനാഥ്, ടി എൻ പ്രതാപൻ എംപി എന്നിവർ വിശിഷ്ടാതിഥികളാവും.
സൗത്ത് ഇന്ത്യൻ ബാങ്ക്  നിർമിച്ച്‌ നൽകിയ വടക്കേച്ചിറ ബസ് ഹബ്  രാവിലെ 10.30ന്    ഉദ്‌ഘാടനം ചെയ്യും.   സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി  വി ജി മാത്യുവിൽനിന്ന്  മന്ത്രി   എ സി മൊയ്തീൻ രേഖ ഏറ്റുവാങ്ങും. ബാങ്ക് അധികൃതരെ   മന്ത്രി വി എസ്‌ സുനിൽകുമാറും ലേ ഔട്ട്‌ തയ്യാറാക്കിയ എൻജിനിയർമാരെ മന്ത്രി  സി രവീന്ദ്രനാഥും‌  ആദരിക്കും.
Related Posts

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

നാല് ചുമട്ടുതൊഴിലാളികൾക്കു കോവിഡ്

Comments Off on നാല് ചുമട്ടുതൊഴിലാളികൾക്കു കോവിഡ്

ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

Comments Off on ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തഹസിൽദാർക്ക് കോവിഡ് / താലൂക്ക് ഓഫീസ് അടച്ചു

Comments Off on തഹസിൽദാർക്ക് കോവിഡ് / താലൂക്ക് ഓഫീസ് അടച്ചു

ജില്ലയിൽ ഇന്ന് 80 കോവിഡ് കേസുകൾ

Comments Off on ജില്ലയിൽ ഇന്ന് 80 കോവിഡ് കേസുകൾ

ജില്ലയിൽ 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് തുറക്കും

Comments Off on ശക്തൻ പച്ചക്കറി മാർക്കറ്റ് ഇന്ന് തുറക്കും

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ

കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

Comments Off on കോവിഡ് കാലം : കേരളത്തിലെ നാട്ടാന പരിപാലനത്തിൽ നേരിട്ട പ്രതിസന്ധികൾ: മാർഷൽ .സി .രാധാകൃഷ്ണൻ

മഴ: കാക്കത്തുരുത്തിൽ 26 കുടുംബങ്ങൾ ഒറ്റപ്പെട്ടു

Comments Off on മഴ: കാക്കത്തുരുത്തിൽ 26 കുടുംബങ്ങൾ ഒറ്റപ്പെട്ടു

Create AccountLog In Your Account%d bloggers like this: