വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

തൃശൂരിൽ നിർമ്മാണം പൂർത്തിയാക്കിയ വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഒരേ സമയം 20 ബസുകൾ നിർത്തിയിടാവുന്ന ബസ് ഹബ്ബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തൃശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള വടക്കേസ്റ്റാന്റിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധത ഫണ്ടിൽ നിന്നും ആറ് കോടിയോളം രൂപയും കോർപ്പറേഷന്റെ 1.40 കോടി രൂപയും ചേർത്ത് 7.40 കോടിയോളം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. വടക്കേച്ചിറ ബസ്ഹബ്ബ് തൃശൂർ കോർപ്പറേഷന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡി വി ജി മാത്യുവിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് സി എസ് ആർ ഫണ്ട് അനുവദിച്ച ബാങ്കിനെയും ലേ ഔട്ട് തയ്യാറാക്കിയ എൻജിനീയർമാരെയും കൃഷിവകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ ആദരിച്ചു.

Image may contain: 2 people, people standing
കോവിഡ്- 19 പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ബസ് ഹബ്ബിന്റെ നാട മുറിക്കൽ ചടങ്ങും ബസ് സ്റ്റാന്റിൽ സ്ഥാപിച്ച ശിലാഫലകത്തിന്റെ അനാഛാദനവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കോർപ്പറേഷൻ മേയർ അജിത ജയരാജൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് ബസ് ഹബ്ബിനോട് ചേർന്ന് നിർമ്മിച്ച വനിതാ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ് ഷാനവാസ് നിർവ്വഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഔട്ട് പോസ്റ്റിന്റെ ഉദ്ഘാടനം തൃശൂർ ഐ ജി എസ്.സുരേന്ദ്രനും ബസ് സ്റ്റാന്റിനോട് ചേർന്നുള്ള എ ടി എം കൗണ്ടറിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ അജിത ജയരാജനും നിർവ്വഹിച്ചു.

Image may contain: one or more people, people standing, crowd and outdoor
ചടങ്ങിൽ കോർപ്പറേഷൻ മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുൻ മേയർ അജിത വിജയൻ, തൃശൂർ കോർപ്പറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, സൗത്ത് ഇന്ത്യൻ ബാങ്ക് അഡൈ്വസർ മുരളീ രാമകൃഷ്ണൻ, സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്മാരായ കെ തോമസ് ജോസഫ്, ജി ശിവകുമാർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ശ്രീനിവാസൻ സ്വാഗതവും നഗരസഭാ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ അനൂപ് ഡേവിസ് കാട നന്ദിയും പറഞ്ഞു.

Related Posts

നെയ്മര്‍ കോവിഡ് മുക്തനായി; ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി

Comments Off on നെയ്മര്‍ കോവിഡ് മുക്തനായി; ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി

പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

Comments Off on പാലിയേക്കര ടോൾ : ഫാസ്ടാഗ് പ്രവർത്തനം തൃപ്തികരമല്ല :ജില്ലാ കളക്ടർ

തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

Comments Off on തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 184 പേർക്ക് കോവിഡ്; 105 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 184 പേർക്ക് കോവിഡ്; 105 പേർക്ക് രോഗമുക്തി

രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

Comments Off on രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

ഡോക്‌ടർക്ക് കൊവിഡ്: മൂന്നാർ ജനറൽ ആശുപത്രി അടച്ചു

Comments Off on ഡോക്‌ടർക്ക് കൊവിഡ്: മൂന്നാർ ജനറൽ ആശുപത്രി അടച്ചു

ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

Comments Off on ഇന്ന് രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനം

ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പെരിങ്ങൽക്കുത്ത്: ഒരു സ്ലൂയിസ് തുറന്നു

Comments Off on പെരിങ്ങൽക്കുത്ത്: ഒരു സ്ലൂയിസ് തുറന്നു

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോവിഡ്

Comments Off on വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കോവിഡ്

കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Comments Off on കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Create AccountLog In Your Account%d bloggers like this: