മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

പുരുഷകഥാപാത്രങ്ങൾക്ക് കൃത്യമായ പ്രാധാന്യം നൽകിയ ചിത്രങ്ങളിൽ നായകരായി അഭിനയിച്ചവർ തങ്ങളുടെ കരിയറിൽ നാഴികക്കല്ലാക്കിയ ചില ചിത്രങ്ങളാണ് പത്രം & സമ്മർ ഇൻ ബത്‌ലഹേം( സുരേഷ്ഗോപി ), ആറാംതമ്പുരാൻ & കന്മദം (മോഹൻലാൽ), തൂവൽക്കൊട്ടാരം (ജയറാം), ഈ പുഴയും കടന്ന് (ദിലീപ് ), അസുരൻ (ധനുഷ് ) എന്നിവ. മേൽപ്പറഞ്ഞ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾ അതതു നായകനടന്മാർക്ക് നൽകിയ മൈലേജ് ചില്ലറയൊന്നുമല്ല. ഈ ചിത്രങ്ങൾ പിറന്ന് വർഷങ്ങൾ ഒരുപാട് പിന്നിട്ടിട്ടും ഇപ്പോഴും അവർക്ക് അതിന്റെ ഗുണകരമായ അനുരണനങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാൽ ഈ ചിത്രങ്ങളിലെല്ലാംത്തന്നെ ഒരു വ്യക്തി അഭിനയിച്ച കഥാപാത്രങ്ങൾ അതിലെ നായകരോളവും, ചില കുറി പലയിടത്തും നായകരെ കടത്തിവെട്ടുന്ന തരത്തിലും സ്കോർ ചെയ്യുന്നവയായിരുന്നു. ശരാശരിയിൽ മാത്രം നിൽക്കുമായിരുന്ന ആ വേഷങ്ങൾക്ക് അനുപമമായ അഭിനയശൈലിയാൽ വ്യത്യസ്തമായ ഭാവങ്ങൾ നൽകി അവയെ എല്ലാംത്തന്നെ ഉജ്ജ്വലമാക്കിത്തീർത്ത ആ നടി അങ്ങനെയാണ് മലയാളികളുടെ മനസ്സിൽ അഭിനയമികവിന്റെ മഹാറാണിയായി മാറിയത്. മഞ്ജുവാര്യർ എന്നാണ് ആ മഹാറാണിയുടെ പേര്.

I couldn't have asked for something as good as this one: Manju Warrier -  The Hindu

ഭാവാഭിനയത്തിന്റെ വിജയങ്ങളുടെ തിലകക്കുറി പലകുറി ചാർത്തിയ മലയാളത്തിന്റെ അഭിമാനമായ തിലകൻ അനശ്വരമാക്കിയ കഥാപാത്രമാണ് കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന സിനിമയിലെ നടേശൻ മുതലാളി. സ്ത്രീലമ്പടനും മാടമ്പിയുമായ നടേശനോട് പ്രതികാരം ചെയ്യുവാൻ ജീവിതം തന്നെ ആയുധമാക്കുന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ മഞ്ജുവിന്റേത്. വയോധികനായ നടേശനിൽ കാമമുണർത്തി ഒടുവിൽ സമർത്ഥമായി കൊല്ലുന്ന പ്രതികാര ദുർഗയായ ഭദ്രയെ മഞ്ജു അനശ്വരമാക്കിയപ്പോൾ നടേശനെ തിലകൻ ഗംഭീരമാക്കി. എന്നാൽ താൻ ഏറ്റവും സമ്മർദ്ദത്തോടെ അഭിനയിച്ച ചിത്രമായിരുന്നു അതെന്ന് പിന്നീട് തിലകൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മഞ്ജു പലപ്പോഴും തന്നെ കവച്ചുവയ്ക്കുമോ എന്ന ആരോഗ്യകരമായ സന്ദേഹമായിരുന്നു അതിനു കാരണം. ഇക്കാരണത്താൽ തയ്യാറെടുപ്പുകൾ നടത്താൻ തനിക്കു സീനുകൾ ഇല്ലാത്ത സന്ദർഭങ്ങളിലും തിലകൻ മഞ്ജുവിന്റെ ഷൂട്ട് കാണാൻ വരുമായിരുന്നത്രെ. അതായിരുന്നു മഹാനടന്മാരിൽപ്പോലും മഞ്ജു സ്വയം സൃഷ്ടിച്ചെടുത്ത പ്രൊഫഷണൽ ഡിഗ്നിറ്റി .

മഞ്ജു വാര്യർ അഭിനയിച്ച ആദ്യത്തെ തമിഴ് ചിത്രമാണ് 2019 ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ അസുരൻ.
മികച്ച തിരക്കഥ, സംവിധാന മികവ് ഒപ്പം ധനുഷ് എന്ന അനുഗ്രഹീത നടന്റെ സമാനതകൾ ഇല്ലാത്ത പ്രകടനം എന്നിവ കൊണ്ട് ടോളിവുഡിൽ ഇതുവരെ ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയ ചിത്രമായിരുന്നു അസുരൻ. ഗ്രാമീണ പശ്ചാത്തലത്തിൽ ജാതിവെറിയുടേയും പ്രതികാരത്തിന്റേയും കഥ പറയുന്ന അസുരനിൽ നായകനായ ധനുഷ് അവതരിപ്പിച്ച ശിവസാമിയുടെ ഭാര്യയായ പച്ചയമ്മാൾ എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ മഞ്ജുവിന്റേത്. ഉൾനാടൻ തമിഴ് ശൈലിയിൽ ഉള്ള സംഭാഷണങ്ങൾ സ്വന്തം ശബ്ദത്തിലാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്. പച്ചയമ്മാളിന്റെ നോട്ടം, ചെറുചലനങ്ങൾ, വ്യഥകൾ , സന്തോഷങ്ങൾ, പ്രതികാരം, വർത്തമാനങ്ങൾ, മൂളലുകൾ എന്നിങ്ങനെയുള്ള എല്ലാ വികാരങ്ങളും അത്രമേൽ പഴകിപ്പതിഞ്ഞ ഒരു തനിനാടൻ തമിഴ്സ്ത്രീയുടേതായിരുന്നു.

Manju Warrier is not a Keralite by birth, 8 unknown facts about the actress

തനിക്കു കിട്ടിയ സ്ക്രീൻസ്പേസിൽ എല്ലാം തന്നെ മഞ്ജുവിന്റെ പച്ചയമ്മാൾ ശിവസാമിയുടെ ഒപ്പവും അതിലേറെയും ശോഭിച്ചു. ലഭിക്കുന്ന പരിമിതമായ സാഹചര്യങ്ങൾ കൊണ്ട് പോലും തന്റെ കഥാപാത്രത്തിനു പ്രശംസാവഹമായ ഇൻഡിവിജ്വാലിറ്റി ഉണ്ടാക്കിയെടുക്കുന്ന മഞ്ജു മാജിക് അവിടെയും ആവർത്തിച്ചു. ലൂസിഫർ എന്ന മലയാളത്തിലെ ഏറ്റവും വലിയ പണംവാരിച്ചിത്രത്തിൽ സ്‌റ്റീഫൻ നെടുമ്പിള്ളി എന്ന അതികായനായ മോഹൻലാൽ കഥാപാത്രത്തിനും വിവേക് ഒബ്റോയിയുടെ ബിമൽ നായർ എന്ന വില്ലനും ഇടയിൽപ്പോലും മഞ്ജുവിന്റെ പ്രിയദർശിനി എന്ന കഥാപാത്രം വേറിട്ടുനിന്നത് അവരുടെ ആ പ്രതിഭ ഒന്നുകൊണ്ട് മാത്രം തന്നെയാണ്.

ഒരുപക്ഷെ കെ.പി.എ.സി ലളിതയ്ക്കു ശേഷം മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിനു ജന്മദിനാശംസകൾ.

# Arun Kunnambath

Related Posts

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

Comments Off on രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

Comments Off on നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

Comments Off on അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

Comments Off on ‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

ചില അംബികവിശേഷങ്ങൾ ….

Comments Off on ചില അംബികവിശേഷങ്ങൾ ….

മോനിഷചന്തം :സനിതഅനൂപ്.

Comments Off on മോനിഷചന്തം :സനിതഅനൂപ്.

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Create AccountLog In Your Account%d bloggers like this: